മരുമകനെ കൊന്നതിന് പ്രതികാരം ചെയ്യാന്‍ മസൂദ് അസര്‍ പദ്ധതിയിട്ടത് പാകിസ്താനിലെ സൈനീക ആശുപത്രിയില്‍ വച്ച്

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈനീകര്‍ക്ക് നേകെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പാകിസ്താന് ബന്ധമുണ്ടെന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. പുല്‍വാമ ആക്രമണത്തിന് ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ അനുയായികള്‍ക്ക് നിര്‍ദേശം നല്‍കിയത് പാകിസ്താനിലെ സൈനിക ആശുപത്രിയില്‍നിന്നാണെന്ന റിപ്പോര്‍്ട്ടുകളാണ് പുറത്ത് വരുന്നത്.

ഗുരുതര രോഗത്തെ തുടര്‍ന്ന് നാലുമാസത്തോളമായി പാകിസ്താനിലെ റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ അസര്‍ ചികിത്സയിലാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ജിഹാദി കൗണ്‍സിലിന്റെ(യു.ജെ.സി) ആറു പ്രധാനപ്പെട്ട യോഗങ്ങളില്‍ രോഗം മൂലം അസര്‍ പങ്കെടുത്തിരുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുല്‍വാമ ആക്രമണത്തിന് എട്ടുദിവസം മുമ്പ് സംഘടനയിലെ അംഗങ്ങള്‍ക്ക് അസറിന്റെ ശബ്ദസന്ദേശം എത്തിയിരുന്നു. അസറിന്റെ അനന്തരവന്‍ ഉസ്മാനെ കഴിഞ്ഞ ഒക്ടോബറില്‍ ത്രാലില്‍വെച്ച് സുരക്ഷാസേന വധിച്ചിരുന്നു. ഉസ്മാന്റെ മരണത്തിന് പ്രതികാരം ചെയ്യണമെന്നാണ് സന്ദേശത്തില്‍ അസര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ മരുമകന്‍ ഉസ്മാനെ കൊലപ്പെടുത്തിയതിന് പകരം ചോദിക്കണമെന്നാണ് സന്ദേശത്തില്‍ മസൂദ് അസര്‍ ആവശ്യപ്പെടുന്നത്. ഈ യുദ്ധത്തില്‍ മരണത്തെക്കാള്‍ ആനന്ദകരമായി മറ്റൊന്നുമില്ലെന്നും മസൂദ് പറയുന്നുണ്ട്. ചിലരിതിനെ ഭീകരതയെന്നും പാപമെന്നും സമാധാനത്തിന് വിഘാതമെന്നുമൊക്കെ വിളിക്കും. അതൊന്നും കണക്കിലെടുക്കാതെ അതിര്‍ത്തിയില്‍ പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടേയിരിക്കുകയെന്നും സന്ദേശത്തില്‍ പറയുന്നു.

അതേസമയം പുല്‍വാമയില്‍ ആക്രമണം നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യം യു.ജെ.സിയിലെ മറ്റ് സംഘടനകളുമായി അസര്‍ പങ്കുവെച്ചില്ലെന്നാണ് സൂചന. പകരം തന്റെ മറ്റൊരു അനന്തരവനായ മുഹമ്മദ് ഉമൈറിനെയും അബ്ദുള്‍ റാഷിദ് ഘാസിയെയും സന്ദേശമടങ്ങിയ ടേപ്പുകള്‍ ഏല്‍പ്പിച്ചു. ടേപ്പിലെ സന്ദേശം കശ്മീര്‍ താഴ്വരയിലെ യുവാക്കളില്‍ പ്രചരിപ്പിക്കുകയും അത്യുഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ പ്രചോദിപ്പിക്കുകയുമായിരുന്നു ഇവരെ ഏല്‍പ്പിച്ച ചുമതല.

വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം സി.ആര്‍.പി.എഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ ഔദ്യോഗിക കണക്കുപ്രകാരം നാല്‍പ്പത് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ആദില്‍ അഹമ്മദ് ദര്‍ എന്ന ജെയ്‌ഷെ ഭീകരന്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ സൈനിക വാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.

Top