തൃപ്തി ദേശായിയെ ക്രിസ്ത്യാനിയാക്കി ജനം ടിവി

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായെത്തിയ തൃപ്തി ദേശായിയെ ക്രിസ്ത്യാനിയാക്കി ജനം ടിവി. ദര്‍ശനത്തിനായി കേരളത്തിലെത്തിയ തൃപ്തി ദേശായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രതിഷേധത്തെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുകയാണ്. രാവിലെ 4.30ന് എത്തിയ അവര്‍ എട്ട് മണിക്കൂറോളമായി വിമാനത്താവളത്തിനുള്ളില്‍ കഴിയുകയാണ്. പുറത്ത് ബിജെപിയുടെയും സംഘപരിവാറിന്റെയും നേതൃത്വത്തില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. ഇതിനിടയിലാണ് ആര്‍എസ്എസ് ചാനലായ ജനം ടിവി അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ പുറത്തുവിടുന്നത്.

janam

തൃപ്തി ദേശായി ക്രിസ്ത്യാനിയാണെന്നാണ് ജനം ടിവി പുറത്തുവിടുന്ന വാര്‍ത്തകള്‍. മൂന്ന് വര്‍ഷം മുമ്പ് തൃപ്തി ക്രിസ്തുമതം സ്വീകരിച്ചെന്നാണ് വാര്‍ത്തകള്‍. ഇതിന് മുമ്പും ശബരിമല വിഷയ്ത്തില്‍ ഇതുപോലെ അടിസ്ഥാന രഹിതമായ വാര്‍ത്തകള്‍ ജനം ടിവി പുറത്തുവിട്ടിരുന്നു. രഹ്ന ഫാത്തിമ മല ചവിട്ടാനെത്തിയത് ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്കിന്‍ ഒളിപ്പിച്ചാണ് എന്നുവരെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ ട്രോളുകളും ഉയര്‍ന്നു കഴിഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശബരിമല വിഷയത്തോടെ ബാര്‍ക്ക് റേറ്റിങ്ങില്‍ ജനം ടിവി മുന്നിലെത്തിയിരുന്നു. ഇത്തരത്തില്‍ വിശ്വാസികളെ പ്രീണിപ്പിക്കുന്നതിനും കലാപം ഉണ്ടാക്കുന്നതിനുമായി ജനം ടിവി അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം പറയുകയാണ്.

Top