ശബരിമലയില്‍ ഇത്തവണയും നേട്ടം കൊയ്ത് ജനം: മാതൃഭൂമിയെ പിന്തള്ളി മൂന്നാമത്

തിരുവനന്തപുരം: ശബരിമല വിവാദം തുടങ്ങിയത് മുതല്‍ നേട്ടമുണ്ടാക്കിയത് ജനം ടിവി ആണ്. ഇപ്പോള്‍ ഏറ്റവുമൊടുവില്‍ പുറത്തുവന്ന ബാര്‍ക്ക് റേറ്റിംഗിലും ജനം ടിവി നേട്ടം കൊയ്തിരിക്കുന്നു. ഡിസംബര്‍ 22 മുതല്‍ 28വരെയുള്ള ദിവസത്തെ ടാം റേറ്റിംഗാണ് ഇപ്പോള്‍ പുറത്തു വന്നത്. ഇതില്‍ മൂന്നാം സ്ഥാനത്താണ് ജനം ടിവി. ഈ ദിവസങ്ങളിലാണ് കനക ദുര്‍ഗയും ബിന്ദുവും മനിതി സംഘവും മല ചവിട്ടാനെത്തിയും ശബരിമലയില്‍ പ്രപതിഷേധങ്ങള്‍ ഉണ്ടായതും.

പോയിന്റ് നിലയില്‍ ഏറെ മുന്നിലാണ് ഏഷ്യാനെറ്റ് ന്യൂസ്. 42,236 ഇമ്പ്രഷന്‍സാണുള്ളത്..എന്നാല്‍ രണ്ടാം സ്ഥാനത്തിനായി മനോരമ ന്യൂസും ജനം ടിവിയും തമ്മില്‍ നടക്കുന്നത് കടുത്ത മത്സരമാണ്. മനോരമയ്ക്ക് 22,763ഉം. ജനം ടിവി 22,436 ഇമ്പ്രഷന്‍സുമാണുള്ളത്. മാതൃഭൂമിക്കുള്ളത് 22,154 പോയിന്റും. ന്യൂസ് 18 കേരള അഞ്ചാമതാണെങ്കിലും 9647 പോയിന്റുമായി ഏറെ പിന്നിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ആഴ്ചത്തെ റേറ്റിംഗില്‍ ജനം ടിവിയുടെ പോയിന്റ് താഴെയായിരുന്നു. അന്ന് ശബരിമലയില്‍ കാര്യമായ ക്രമ സമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല എന്നതും കണക്കിലെടുക്കേണ്ടതാണ്. പിന്നീട് ശബരിമലയില്‍ വീണ്ടും യുവതികള്‍ എത്തിയപ്പോള്‍ ജനം ടിവിക്ക് റേറ്റിങ്ങ് ഉയര്‍ന്നു.

Top