കേരളം ചുവന്നു …എല്‍ഡിഎഫിന് മുന്‍തൂക്കം: ആറ് മന്ത്രിമാര്‍ പിന്നില്‍

തിരുവനന്തപുരം: കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള് ഇടതിന് മുന്‍തൂക്കം. നേമത്ത് ശിവന്‍കുട്ടി മുന്നില്‍. അഴീക്കോട് എന്‍വി നികേഷ് കുമാറും, ധര്‍മടത്ത്‌ പിണറായി വിജയനും പത്തനാപുരത്ത് ഗണേഷ്‌കുമാറും ലീഡ് ചെയ്യുന്നു. കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ മുന്നിട്ട് നില്‍ക്കുന്നു. ആറന്‍മുള വീണ ജോര്‍ജ് പിന്നില്‍. തൃപ്പുണിത്തുറയില് എം സ്വരാജ് മുന്നിട്ട് നില്ക്കുന്നു. തൃശൂര്‍ ജില്ലയിലെ 13 മണ്ഡലങ്ങളിലും എല്‍ഡിഎഫ് മുന്നില്‍. ഷിബു ബേബി ജോണ്, ഇബ്രാഹിം കുഞ്ഞ്, അബ്ദുറബ്ബ്, അനൂപ് ജേക്കബ് എന്നിവരടക്കം സംസ്ഥാനത്ത് ആറ് മന്ത്രിമാര്‍ പിന്നില്‍ പിന്നില്‍. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍ ലീഡ് ചെയ്യുന്നു. വട്ടിയൂര്‍ക്കാവില്‍ കെ മുരളീധരനാണ് ലീഡ് ചെയ്യുന്നത്.

പട്ടാമ്പിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് മുഹ്സിന്‍ കൂറ്റന്‍ ജയത്തിലേക്ക്. കൊല്ലത്ത് നടന്‍ മുകേഷ് മുന്നില്‍. ചടയമംഗലത്ത് മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍ 7,595 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. മാനന്തവാടിയില്‍ മന്ത്രി പി കെ ജയലക്ഷ്മി പിന്നില്‍. സുല്‍ത്താന്‍ബത്തേരിയില്‍ ഐ സി ബാലകൃഷ്ണന്‍ 9,795 വോട്ടുകള്‍ക്ക് മുന്നില്‍ കല്‍പ്പറ്റയില്‍ എം വി ശ്രേയംസ് കുമാര്‍ 34 വോട്ടുകള്‍ക്ക് പിന്നില്‍. കോഴിക്കോട് നാല് മണ്ഡലങ്ങളില്‍ യുഡിഎഫും ഏഴ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫും ലീഡ് ചെയ്യുന്നു.Untitled-1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പിന്നില്‍. പത്തനംതിട്ടയില്‍ നാലു സീറ്റിലും എല്‍ഡിഎഫ് മുന്നിലാണ്. പറവൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിഡി സതീശന്‍ മൂന്നാം സ്ഥാനത്ത്. തിരൂരങ്ങാടിയില്‍ മന്ത്രി പി കെ അബ്ദുറബ്ബ് പിന്നില്‍. കോ‍ഴിക്കോട് സൗത്തില്‍ ഡോ. എംകെ മുനീര് വോട്ടിന് മുന്നില്‍. കൊണ്ടോട്ടിയില്‍ എല്‍ഡിഎഫ് മുന്നില്‍. കൊല്ലം ജില്ലയില്‍ എല്‍.ഡി.എഫിന് വന്‍ മുന്നേറ്റം. കളമശേരിയില്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ പിന്നിലാക്കി എഎം യൂസഫ് ലീഡ് ചെയ്യുന്നു. ആര്‍എസ്പി യ്ക്ക് വന്‍ തിരിച്ചടി. മത്സരിച്ച എല്ലാ സീറ്റുകളിലും പിന്നിലാണ് ആര്‍എസ്പി. ചവറയില്‍ മന്ത്രി ഷിബുവും ഇരവിപുരത്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ എ അസീസും ഏറെ പിന്നില്‍. പീരുമേട്ടില്‍ ഇ എസ് ബിജിമോള്‍ പിന്നില്‍. അരൂരില്‍ എല്‍ഡിഎഫിലെ എ എം ആരിഫാണ് മുന്നില്‍.

മാനന്തവാടിയില്‍ പി കെ ജയലക്ഷ്മി മുന്നില്‍. മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദന്‍ ലീഡ് ചെയ്യുന്നു. തൃശൂരില്‍ വിഎസ് സുനില്‍ കുമാര്‍ മുന്നില്‍. ഉടുമ്പഞ്ചോലയില്‍ എല്‍ഡിഎഫിലെ എം എം മണി മുന്നില്‍.
തൃശൂരില്‍ സിറ്റിംഗ്‌ എംഎല്‍എ വിഎസ്‌ സുനില്‍കുമാര്‍ യുഡിഎഫ്‌ സ്‌ഥാനാര്‍ത്ഥി പത്മജാ വേണുഗോപാലിനേക്കാള്‍ 5000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌. തോമസ്‌ ഉണ്ണിയാടന്‍ മത്സരിക്കുന്ന ഇരിങ്ങാലക്കുടയില്‍ എല്‍ഡിഎഫ്‌ സ്‌ഥാനാര്‍ത്ഥി കെ യു അരുണന്‍ മൂവായിരം വോട്ടിന്റെ ഭൂരിപക്ഷം നേടിയിരിക്കുകയാണ്‌.
ചേലക്കരയില്‍ യു ആര്‍ പ്രദീപ്‌ 5000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്‌. എസി മൊയ്‌തീന്‍, കെവി അബ്‌ദുള്‍ ഖാദര്‍, മണലൂരില്‍ മുരളി പെരുനെല്ലി, വടക്കാഞ്ചേരിയില്‍ മേരി തോമസ്‌, ഒല്ലൂരില്‍ കെ രാജന്‍, നാട്ടികയില്‍ ഗീതാഗോപി, കയ്‌പമംഗലത്ത്‌ ഇ ടി ടൈസണ്‍, പുതുക്കാട്‌ സി രവീന്ദ്രനാഥ്‌, ചാലക്കുടിയില്‍ ബി ഡി ദേവസി, കൊടുങ്ങല്ലൂരില്‍ വി ആര്‍ സുനില്‍കുമാര്‍ എന്നിവര്‍ മുന്നിലാണ്‌.
കൊല്ലത്ത ഇടതുമുന്നേറ്റം ശക്‌തമാകുമ്പോള്‍ ചുവപ്പന്‍ ഒഴുക്കില്‍ പെട്ടവരില്‍ ഷിബു ബേബിജോണും ഉള്‍പ്പെട്ടു. ചവറയില്‍ എന്‍ വിജയന്‍പിള്ളയാണ്‌ ഷിബു ബേബിജോണിന്‌ മേല്‍ മുന്നേറ്റം തുടരുകയാണ്‌. ചാത്തന്നൂരില്‍ 22,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുന്നേറുന്ന ജയലാല്‍ വിജയം ഉറപ്പിക്കുകയാണ്‌. ആലപ്പുഴയില്‍ രമേശ്‌ ചെന്നിത്തല മത്സരിക്കുന്ന മണ്ഡലം ഒഴികെ എല്ലാ സീറ്റും ഇടതുപക്ഷം മുന്നിലാണ്‌.

Top