നല്ല കുട്ടിയുണ്ടാകാൻ നല്ല സമയം: ലൈംഗിക ബന്ധത്തിനു പുതുവർഷത്തിലെ പറ്റിയ സമയം

സ്വന്തം ലേഖകൻ

നല്ല ബുദ്ധിയും സൗന്ദര്യവുമുള്ള മക്കളുണ്ടാകാൻ ഏറ്റവും നല്ല സമയം തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ പുതുവർഷത്തിൽ ഏറെയുണ്ട് പ്രത്യേകതകൾ. ജനുവരി രണ്ടിനു 10.26 ആണ് നല്ല കുട്ടികൾ ഉണ്ടാകാൻ ലോക വ്യാപകമായി അംഗീകരിച്ചിരിക്കുന്ന സമയമെന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ദമ്പതികൾക്ക് ഏറെ പ്രധാനപ്പെട്ടതാണ് ഈ ദിനം എന്നാണ് റിപ്പോർട്ടുകൾ. നിങ്ങളുടെ കുഞ്ഞ് ഏതുദിവസം ജനിക്കണം എന്നുള്ളത് ഇന്നത്തേക്കാലത്തു മുൻകൂട്ടി തിരുമാനിക്കപ്പെടുന്നുണ്ടെന്നു റിപ്പോർട്ടുകൾ.
നമ്മുടെ നാട്ടിൽ മുൻകൂട്ടിയുള്ള ഗർഭധാരണത്തിനും പ്രസവത്തിനും അത്ര പ്രാധാന്യമില്ലെങ്കിലും വിദേശരാജ്യങ്ങളിൽ ഇതു പ്രചാരം നേടിക്കഴിഞ്ഞു. ലോകത്തിൽ ഏറ്റവും കൂടുതൽ കുഞ്ഞുങ്ങൾ ജനിക്കുന്ന ദിവസം സെപ്തംബർ 26 ആണെന്നു ചില റിപ്പോർട്ടുകൾ പറയുന്നു.
മാമംസ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ നടത്തിരിക്കുന്നത്. ക്രിസ്തുമസ് സമയത്ത് ഗർഭിണിയാകാനാണു സ്ത്രീകളും താൽപര്യം പ്രകടിപ്പിക്കുന്നത് എന്നും ഇവരുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. സെപ്തബർ 26നു കുട്ടി ജനിക്കണം എങ്കിൽ ജനുവരിയിൽ തന്നെ ഗർഭധാരണം നടക്കേണ്ടതുണ്ട്. അത്തരത്തിൽ ഏറ്റവും അനുയോജ്യമായ ദിവസം ജനുവരി 2 ആണെന്നു യൂട്യൂബ് ചാനലായ മാമംസ് പറയുന്നു.
ജനുവരി രണ്ടിൽ തന്നെ കൃത്യം 10.36നാണ് ഏറ്റവും അനുയോജ്യം. അങ്ങനെ എങ്കിൽ സെപ്തബർ 26 നു തന്നെ കുഞ്ഞുജനിക്കുമല്ലോ. നാഷ്ണൽ ബേബിമേയ്ക്കങ് ഡേ എന്നാണ് ഇവർ ഈ ദിവസത്തേ വിശേഷിപ്പിച്ചിരിക്കുന്നത്. ഇംണ്ടിലാണ് ഈ സർവേ നടന്നത്.
ജനുവരി 2 ഇംണ്ടിൽ അവധിദിനമായതിനാൽ ഭാര്യയും ഭർത്താവും ഒരുമിച്ചുണ്ടാകും എന്ന ഗുണവും ഈ ദിവസത്തിന് ഉണ്ട് എന്നു സർവേയിൽ പങ്കെടുത്ത 73 ശതമാനം പേരും പറഞ്ഞു. എന്തായാലും ജനവരി 2 തിയതിക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണ് നവദമ്പതികൾ.

Latest
Widgets Magazine