ജയലളിത മരിച്ചത് ലണ്ടനില്‍..അപ്പോളോയില്‍ എത്തിച്ചത് മൃതശരീരം ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ജയലളിതയുടെ വിരലടയാളങ്ങള്‍ എടുക്കപ്പെട്ടിരുന്നു

ലണ്ടന്‍ :തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിന്റെ ദുരൂഹതകള്‍ വിട്ടുമാറുന്നില്ല. അപ്പോളോ ആശുപത്രിയില്‍ ചികിത്സിക്കാന്‍ എത്തിച്ചത് ജയലളിതയുടെ മൃതദേഹമായിരുന്നുവെന്ന ഡോക്ടര്‍ രാമസീതയുടെ വെളിപ്പെടുത്തലിനു ശേഷം വീണ്ടും ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിതയെ അവിടെ നിന്നും ലണ്ടനിലേയ്ക്ക് കൊണ്ടുപോയിരുന്നുവെന്നും അവിടെ വച്ചാണ് അവര്‍ക്ക് മരണം സംഭവിച്ചതെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഡോ.രാമസീതയുടെ വെളിപ്പെടുത്തലുകള്‍ ശരിവയ്ക്കുന്ന തരത്തിലുള്ള പത്രവാര്‍ത്ത ഉള്‍പ്പെടെയാണ് ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.jay1

ലണ്ടനില്‍ നിന്നുള്ള ‘റേഡിയന്റ്’ എന്ന പത്രക്കട്ടിംഗാണ് നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സെപ്റ്റംബര്‍ 22 ന് പനിയും നിര്‍ജ്ജലീകരണവും മൂലം അപ്പോളോയില്‍ പ്രവേശിക്കപ്പെട്ട ജയലളിതയ്ക്ക് അവിടുത്തെ ചികിത്സ ഫലിക്കാതിരുന്നതിനെ തുടര്‍ന്ന് ലണ്ടനില്‍ എത്തിച്ചുവെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലണ്ടനില്‍ നിന്നുള്ള ഡോക്ടര്‍ അപ്പോളോയില്‍ എത്തുന്നു എന്ന് പ്രചരിപ്പിച്ചുകൊണ്ട് അതീവ രഹസ്യമായാണ് ജയയെ അവിടെ നിന്നും ലണ്ടനില്‍ എത്തിച്ചത്. എന്നാല്‍, ജയലളിത അപ്പോളോയില്‍ ലണ്ടനിലെ ഡോക്ടറുടെ പരിചരണത്തിലാണ് എന്നായിരുന്നു പ്രചരിപ്പിച്ചത്. അപ്പോളോയില്‍ എത്തിയ ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്ക് ജയലളിതയെ കാണാന്‍ അനുമതി നല്‍കാതിരുന്നത് അന്നുതന്നെ സംശയത്തിന് ഇടയാക്കിയിരുന്നു. ജയയെ ലണ്ടനിലേയ്ക്ക് കൊണ്ടുപോയ വാര്‍ത്ത പുറത്താകാതിരിക്കാനാണ് ഒ.പനീര്‍ശെല്‍വം ഉള്‍പ്പെടെയുള്ള ജയയുടെ വിശ്വസ്തര്‍ക്കും പ്രമുഖര്‍ക്കും ആശുപത്രി അധികൃതര്‍ സന്ദര്‍ശനാനുമതി നിഷേധിച്ചത്.jayalalitha-lantan-news

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജയലളിത ആശുപത്രിയില്‍ ആയിരുന്ന സമയത്ത് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായ നിഗൂഢ നീക്കങ്ങളും ഇതിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്.ലണ്ടനിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ്  ജയലളിതയുടെ വിരലടയാളങ്ങള്‍ എടുക്കപ്പെട്ടിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളപ്പേപ്പറില്‍ പതിപ്പിച്ച ഈ വിരലടയാളങ്ങളാണത്രേ പിന്നീട് ഉപതിരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിച്ചത്. ആരോഗ്യനില തൃപ്തികരമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോഴും എന്തുകൊണ്ടാണ് ജയലളിത എഴുതി ഒപ്പിടാതിരുന്നത് എന്നതും ഈ റിപ്പോര്‍ട്ടിന് ബലമേകുന്നു.jay2
തുടര്‍ന്ന് ഡിസംബര്‍ നാലാം തീയതി അപ്പോളോ ആശുപത്രിയിലേക്ക് ജയലളിതയുടെ മൃതദേഹം കൊണ്ടുവന്നു എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന പത്രകട്ടിങിലുള്ളത്. ഏതാണ്ട് ഇതേ തരത്തിലാണ് അപ്പോളോ ആശുപത്രിയിലെ ഡോക്ടറായ രാമസീതയും വെളിപ്പെടുത്തിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേ അവര്‍ക്ക് ജീവനില്ലായിരുന്നുവെന്നാണ് ഡോക്ടര്‍ രാമസീത പറഞ്ഞത്. ജയലളിതയെ താനും പരിശോധിച്ചിരുന്നു എന്ന് ഈ ഡോക്ടറും പറഞ്ഞിരുന്നു. അഞ്ചാം തീയതി വൈകുന്നേരം അഞ്ചരയോടെയാണ് ജയലളിത മരിച്ചു എന്ന വാര്‍ത്ത തമിഴ് ചാനലുകള്‍ ബ്രേക്ക് ചെയ്തത്.

Chennai: Tamil Nadu Chief Minister O Pannerselvam paying his last respects to his leader and former Chief Minister J Jayalalithaa at Rajaji Hall in Chennai on Tuesday. PTI Photo by R Senthil Kumar(PTI12_6_2016_000105B)

Chennai: Tamil Nadu Chief Minister O Pannerselvam paying his last respects to his leader and former Chief Minister J Jayalalithaa at Rajaji Hall in Chennai on Tuesday. PTI Photo by R Senthil Kumar(PTI12_6_2016_000105B)

എ ഐ എ ഡി എം കെയുടെ ചാനലായ ജയ ടിവിയും ഇതേ വാര്‍ത്ത ഫ്‌ലാഷ് ചെയ്തു. ഇതോടെ തമിഴകം ഒന്നാകെ ഇളകി. എന്നാല്‍ ഏതാനും മിനുട്ടുകള്‍ക്ക് ശേഷം ചാനലുകള്‍ ജയലളിതയുടെ മരണവാര്‍ത്ത പിന്‍വലിച്ചു. ജയലളിത മരിച്ചിട്ടില്ല എന്ന് അപ്പോളോ ആശുപത്രി പത്രക്കുറിപ്പില്‍ വ്യക്തമാക്കി. പിന്നീട്, രാത്രി 11.30 തോടെയാണ് ജയലളിത മരിച്ചതായുള്ള ഔദ്യോഗിക സ്ഥിരീകരണം ആശുപത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായത്. ആശുപത്രിയില്‍ സന്ദര്‍ശകരെ അനുവദിക്കാതിരുന്നതും സി സി ടി വി ക്യാമറകള്‍ പ്രവര്‍ത്തിക്കാതിരുന്നതും മരണശേഷം ജയലളിതയുടെ മൃതശരീരത്തില്‍ മുഖത്ത് കണ്ട തുളകള്‍ എംബാം ചെയതതിന്റേതാണോ എന്ന ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ക്കിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്

Top