ജയലളിത മരിച്ചതായി സൂചന .. ജയലളിതയെ ആശുപത്രിയില്‍ നിന്നും പോയസ് ഗാര്‍ഡനിലേക്ക് മാറ്റിയേക്കും.

ചെന്നൈ :തമിഴ് നാട് മുഖ്യമന്ത്രി മരിച്ചതായി സൂചന .അതേസമയം ജയലളിത ചികിത്സയോട് പ്രതികരിക്കുന്നതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ അറിയിച്ചു. പാര്‍ട്ടിവക്താവിനെ ഉദ്ധരിച്ചാണ് പിടിഐ വാര്‍ത്ത പുറത്തുവിട്ടത് .ആശുപത്രിയില്‍ നിന്നും പോയസ് ഗാര്‍ഡനിലേക്കുള്ള വഴിയില്‍ 300 ഒാളം പൊലീസിനെ വിന്യസിച്ചു. ആശുപത്രിയിലേക്ക് കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരിക്കുന്നു.ജയലളിതയുടെ ആശുപത്രി വാസം തുടരുന്നതിനിടെ എഐഎഡിഎംകെ നേതാക്കള്‍ മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വവുമായി കൂടിക്കാഴ്ച നടത്തി.jayalalitha-2-cm-question

മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച് അറിയിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശവും തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതുമാണ് ചര്‍ച്ചയായത്. ജയലളിതയുടെ ചികില്‍സ നീണ്ടാല്‍ പകരം മുഖ്യമന്ത്രി വേണമെന്ന് പ്രതിപക്ഷമായ ഡിഎംകെ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്
ഇന്നലെ രാത്രിയാണ് എം.പിമാരടക്കമുള്ള ചില മുതിര്‍ന്ന എഐഎഡിഎംകെ നേതാക്കള്‍ ജയലളിതയുടെ വിശ്വസ്ഥനും മുന്‍ മുഖ്യമന്ത്രിയുമായ പനീര്‍ശെല്‍വത്തെ കണ്ടത്.ഇപ്പോഴത്തെ നിലയില്‍ ജയലളിത സാധാരണ ജീവിതത്തിലേക്കും ഓഫീസ് കാര്യങ്ങളിലേക്കും മടങ്ങി വരന്‍ ഏറെ സമയമെടുക്കും. ഈ സാഹചര്യത്തില്‍ ഭരണകാര്യങ്ങളിലടക്കം എന്തു വേണമെന്നാണ് അലോചിച്ചത്.
പ്രത്യേകിച്ചും ജയലളിതയുടെ ചികില്‍സ സംബന്ധിച്ചും ആരോഗ്യനില സംബന്ധിച്ചും അറിയിക്കണമെന്നും ഇത് പൊതുജനത്തിന്റെ അവകാശമാണെന്നും ഹൈക്കോടതി കൂടി നിലപാടെടുത്ത സാഹചര്യത്തില്‍. ഹൈക്കോടതിയുടെ തുടര്‍ ഇടപെടല്‍ സര്‍ക്കാരിന് എതിരായാല്‍ അത് ജയലളിതയ്ക്കും എ ഐ എ ഡി എം കെയ്ക്കും കനത്ത തിരിച്ചടിയാകുമെന്നും കണക്കുകൂട്ടുന്നു.
ഈ സാഹചര്യത്തില്‍ ജയലളിത പൂര്‍ണാരോഗ്യം വീണ്ടെടുക്കും വരെ തല്‍ക്കാലിക മുഖ്യമന്ത്രി എന്ന നിര്‍ദേശവും ചില നേതാക്കള്‍ മുന്നോട്ടുവെച്ചു. എന്നാല്‍ ഇക്കാര്യത്തല്‍ പനീര്‍ശെല്‍വം മറുപടി നല്‍കിയില്ലെന്നാണ് സൂചന. തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് മാസത്തേക്ക് മാറ്റിയതോടെ മുഖ്യമന്ത്രിയില്ലാതെ ഇക്കാലമത്രയും പോകുന്നത്‌ തിരിച്ചടിയാകുമെന്നും എ ഐ എ ഡി എം കെ കണക്കുകൂട്ടുന്നു.
ചൈന്നൈയിലെ ആശുപത്രിക്ക് മുന്നില്‍ ജയലളിതക്കായി പ്രാര്‍ഥനകളും മറ്റും തുടരുകയാണ്. മുഖ്യമന്ത്രി സുഖം പ്രാപിക്കുന്നെന്നാണ് അശുപത്രിയുടെ വാര്‍ത്താ കുറിപ്പ്.തമിഴ്നാടിന്‍െറ വിവിധ ഭാഗങ്ങളില്‍ കടകള്‍ അടച്ചു. ജനങ്ങള്‍ വീട്ടിലേക്ക് നേരത്തേ മടങ്ങുന്നു. അന്യസംസ്ഥാനങ്ങളിലേക്കുള്ള എല്ലാ വാഹന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. പാര്‍ട്ടി ആസ്ഥാനങ്ങളില്‍ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരിക്കുകയാണ്.
ചികിത്സയോട് പ്രതികരിക്കുന്നു ജയലളിത ചികിത്സയോട് പ്രതികരിക്കുന്നതായി പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ. പാര്‍ട്ടിവക്താവിനെ ഉദ്ധരിച്ചാണ് പിടിഐ വാര്‍ത്ത പുറത്തുവിട്ടത് .കര്‍ണാടകവും ആന്ധ്രാപ്രദേശും അതീവ ജാഗ്രതയില്‍
ജയലളിതയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ കര്‍ണാടകവും ആന്ധ്രാപ്രദേശും അതീവ ജാഗ്രതയിലാണ്.. തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിലും അതിര്‍ത്തി മേഖലകളില്‍ സുരക്ഷ ശക്തമാക്കി.. കര്‍ണാടക ആഭ്യന്തരമന്ത്രി സ്ഥിതി വിലയിരുത്തി..
ശ്രീരാംപുരയിലുള്ള തമിഴ്നാട് സ്വദേശികളെല്ലാം ആശങ്കയോടെയാണ് ചെന്നൈയില്‍ നിന്നുള്ള വാര്‍ത്തകള്‍ കേള്‍ക്കുന്നത്.ശ്രീരാംപുരയിലേത് പോലെ ശിവാജിനഗര്‍, മല്ലേശ്വരം, ഉള്‍പ്പെടെ തമിഴ്നാട്ടില്‍ നിന്നുള്ളവര്‍ കൂട്ടമായി താമസിക്കുന്ന ബംഗളുരുവിലെ പ്രദേശങ്ങളിലെല്ലം കര്‍ണാടക സര്‍ക്കാര്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Latest
Widgets Magazine