ജയലളിത അത്യാസന്നനിലയില്‍ ;വ്യാജ ഫോട്ടോയും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു

ചെന്നൈ :ജയലളിത അത്യാസന്നനിലയില്‍ ; വ്യാജ ഫോട്ടോയും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു.എന്നാല്‍ സത്യാവസ്ഥ എന്തെന്ന് ഇപ്പോഴും പൊതുജനത്തിനറിയില്ല .ജയലളിതയ്ക്ക് ബ്രെയിന്‍ ഡെത്ത് സംഭവിച്ചെന്നു വരെ നവമാധ്യമങ്ങളില്‍ ശക്തമായി പ്രചാരണംനടക്കുന്നുണ്ട്. ജയലളിത ആശുപത്രിയിലായിട്ട് പതിനൊന്നു ദിവസങ്ങള്‍ പിന്നിടുന്നു. സെപ്തംബര്‍ 22 വ്യാഴാഴ്ചയാണ് ജയലളിതയെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയും നിര്‍ജലീകരണവും എന്നാണ് ആദ്യം പറഞ്ഞത്. ജയലളിതയുടെ സ്ഥിതി ഗുരുതരമാണ് എന്ന് പുറത്ത് അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് ജയലളിതയുടെ പാര്‍ട്ടിയുടെ നേതാക്കള്‍ പറയുന്നുണ്ട്.ഊഹാപോഹങ്ങള്‍ അവസാനിപ്പാക്കാതെ തമിഴ്‌നാട് സര്‍ക്കാര്‍ ഉന്ന കേന്ദ്രങ്ങള്‍ നടത്തുന്ന മൗനവുമാണ് ഇത്തരം പ്രചരണത്തിന് ശക്തി പകരുന്നത്. ജയലളിതയുടെ യഥാര്‍ത്ഥ രോഗ വിവരങ്ങള്‍ ആറും പുറത്തുവിട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ ജയലളിതയുടേതെന്ന നിലയില്‍ വ്യാജ ഫോട്ടോയും വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും സോഷ്യല്‍ മീഡിയയില്‍ പാറി നടക്കുകയാണ്. ഇത്രയൊക്കെയായിട്ടും ജയലളിത സുഖം പ്രാപിക്കുന്നു എന്നല്ലാതെ രോഗത്തെ കുറിച്ച് സര്‍ക്കാരോ എഐഎഡിഎംകെ യോ ഒന്നും പറയുന്നില്ല.

ജയലളിത അത്യാസന്നനിലയില്‍ ;വ്യാജ ഫോട്ടോ

ജയലളിത അത്യാസന്നനിലയില്‍ ;വ്യാജ ഫോട്ടോ

എന്നാല്‍ തമിഴ്‌നാട്ടിലേക്ക് പോകുന്നവര്‍ സൂക്ഷിക്കണമെന്നും വാഹനങ്ങളിലുള്ള യാത്ര ഒരാഴ്ചത്തേക്ക് മാറ്റിവെക്കണമെന്നും പ്രചരിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ സുരക്ഷ ശക്തമാണ്. അപ്പോളോ ആശുപത്രിയിലേക്കുള്ള ജനങ്ങളുടെ ഒഴുക്ക് തുടരുതയാണ്. ഇത് നിയന്ത്രിക്കാനായി കൂടുതല്‍ പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ എന്തെങ്കിലും സംഭവിച്ചാല്‍ ക്രമസമാദാന നില തകരാറിലാവാതെ നോക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേന്ദ്രസേനയെ അയച്ചതായും റിപ്പോര്‍ട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓക്‌സിജന്‍ മാസ്‌കും മറ്റു ജീവന്‍രക്ഷാ സഹായികളുമായി തീവ്രപരിചരണ വിഭാഗത്തില്‍ കിടക്കുന്ന സ്ത്രീയുടെ ചിത്രമായിരുന്നു പ്രചരിച്ചിരുന്നത്. വാട്‌സാപ് ഗ്രൂപ്പുകളില്‍ ചിത്രം ചര്‍ച്ചാവിഷയമായി. എന്നാല്‍ അന്വേഷണത്തില്‍ ഇത് സൗത്ത് അമേരിക്കയിലെ പെറുവിലുള്ള ആശുപത്രിയില്‍നിന്നുള്ള ദൃശ്യമാണെന്നാണ് കണ്ടെത്തി. റിവേഴ്‌സ് ഇമേജ് സെര്‍ച്ച് വഴിയാണ് ചിത്രം വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. 2009 ഓഗസ്ത് 20ന് പെറുവില്‍നിന്ന് പുറത്തുവിട്ടതാണ് ചിത്രം. അവിടുത്തെ എസല്യൂഡ് ആശുപത്രിയിലെ ദൃശ്യമാണിത്.
കേരളത്തിലും കര്‍ണാടകയിലുമാണ് ഈ ചിത്രം കൂടുതലായി പ്രചരിച്ചത്. മുഖ്യമന്ത്രി ആശുപത്രിയില്‍ കഴിയുന്ന ചിത്രം പുറത്തുവിടണമെന്ന ഡി.എം.കെ. പ്രസിഡന്റ് എം. കരുണാനിധി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഈ ചിത്രം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചത്. അതിനിടെ ജയലളിത മരിച്ചെന്ന കിംവദന്തിക്ക് പിന്നാലെ സ്വതന്ത്ര വിജ്ഞാന കോശമായ വിക്കിപീഡിയയില്‍ ജയയുടെ മരണ തീയതിയും പ്രത്യക്ഷപ്പെട്ടു. 1948 ഫെബ്രുവരി 24ന് ജനിച്ച ജയലളിത 2016 സെപ്റ്റംബര്‍ 30ന്മരിച്ചെന്നാണ് വിക്കിപീഡിയയില്‍ വന്ന ‘പുതിയ വിവരം’jayalalitha-health-ok

അതിനിടെ ജയലളിതയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പ്രചരിക്കവെ, അവര്‍ സുഖം പ്രാപിക്കുന്നതായി അണ്ണാ ഡിഎംകെ വ്യക്തമാക്കി. ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു കഴിഞ്ഞ ദിവസം ജയലളിതയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചുവെന്നും മുഖ്യമന്ത്രി സുഖം പ്രാപിച്ചു വരികയാണെന്ന് അറിയിച്ചതായും എഐഎഡിഎംകെ വക്താവ് സി ആര്‍ സരസ്വതി പറഞ്ഞു. ജയലളിതയുമായി ഗവര്‍ണര്‍ സംസാരിച്ചിരുന്നു. അസുഖമുണ്ടെങ്കിലും ജയലളിത മന്ത്രിമാരേയും ഉദ്യോഗസ്ഥരേയും ദിവസവും കാണുന്നുണ്ട്. സര്‍ക്കാര്‍ പതിവ് പോലെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സരസ്വതി മാദ്ധ്യമങ്ങളോട് പറഞ്ഞു. ആരോഗ്യാവസ്ഥ സംബന്ധിച്ച് സാമൂഹ്യ മാദ്ധ്യമങ്ങള്‍ അഭ്യൂഹങ്ങള്‍ പരത്തുകയാണ്. അത് വിശ്വസിക്കരുതെന്ന് സരസ്വതി പറഞ്ഞു. ജയലളിതയുടെ ചിത്രം പുറത്തു വിടണമെന്ന ഡിഎംകെ അധ്യക്ഷന്‍ കരുണാനിധിയുടെ ആവശ്യം എഡിഎംകെ തള്ളി.

അതേസമയം ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ജനങ്ങളെ അറിയിക്കണം എന്നാണ് എം കരുണാനിധി പറയുന്നത്. ആരാണിത് ചെയ്യേണ്ടത്. ആരോഗ്യമന്ത്രിയുടെ ചീഫ് സെക്രട്ടറിയാണ് ജയലളിതയുടെ ആരോഗ്യസ്ഥിതി അറിയിക്കേണ്ടത് എന്നാണ് ആവശ്യം. ഗവര്‍ണറുടെ കയ്യില്‍ എം കരുണാനിധി ആരോപിക്കുന്നത് ശശികലയും ഷാല ബാലകൃഷ്ണനും ചേര്‍ന്ന് പ്രോക്‌സി ഭരണം നടത്തുന്നു എന്നാണ്. അതേസമയം എ ഐ എ ഡി എം കെ പറയുന്നത് മുഖ്യമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങളെല്ലാം ആശുപത്രിയില്‍ നിന്ന് തന്നെ ജയലളിത ചെയ്യുന്നുണ്ട് എന്നാണ്. ഗവര്‍ണറാണ് ഇക്കാര്യം വിലയിരുത്തേണ്ടത് എന്ന് വിദഗ്ധര്‍ പറയുന്നു

ഏറ്റവും പെട്ടന്ന് ഞങ്ങളുടെ വാര്‍ത്തകള്‍ നിങ്ങളില്‍ എത്താന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക:https://www.facebook.com/DailyIndianHeraldnews/
www.dailyindianherald.com

Top