ജയറാം വീട്ടിലിരിക്കാൻ സമയമായെന്ന് ആരാധകർ; സത്യ വൻപരാജയം

ഏറെ പ്രതീക്ഷകളോടെ എത്തിയ ദീപന്റെ സത്യ തിയേറ്ററിൽ വൻപരാജയം. പൃഥ്വിരാജിനെ നായകനാക്കി പുതിയ മുഖം പോലൊരു സൂപ്പര്‍ഹിറ്റ് ചിത്രമൊരുക്കിയ ദീപനാണ് സത്യ എന്ന ചിത്രം സംവിധാനം ചെയ്തത് എന്ന് പോലും വിശ്വസിക്കാന്‍ പ്രയാസം.അന്തരിച്ച സംവിധായകന്‍ ദീപന്റെ ഏറ്റവുമൊടുവിലത്തെ കൂടിയാണ് സത്യ. സത്യയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിയ്‌ക്കെയായിരുന്നു സംവിധായകന്റെ മരണം.

ഏപ്രില്‍ 20 നാണ് സത്യ തിയേറ്ററിലെത്തിയത്. ജയറാം, റോമ, പര്‍വ്വതി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് ആദ്യ ദിവസം നേടാന്‍ കഴിഞ്ഞത് വെറും 28 ലക്ഷം രൂപ മാത്രമാണ്.

ജയറാം എന്ന നടനെ സംബന്ധിച്ച് ഏറെ പ്രതീക്ഷയോടെയാണ് സത്യ എത്തിയത്. ചിത്രത്തിലെ നടന്റെ ലുക്കൊക്കെ തുടക്കം മുതലെ ചര്‍ച്ചയായി. തുടരെ തുടരെ പരാജയങ്ങള്‍ നേരിടുന്ന ജയറാമിന് നിലനില്‍പിന്റെ പ്രശ്‌നമായിരുന്നു സത്യ.ജയറാമിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമായിട്ടാണ് സത്യ എന്ന ചിത്രത്തെ കാണുന്നത്. ജയറാമിന്റെ കടുത്ത ആരാധകര്‍ക്ക് പോലും സിനിമ കണ്ടിരിയ്ക്കാൻ കഴിയില്ല എന്നാണ് തിയേറ്റര്‍ റിപ്പോര്‍ട്ടുകള്‍.

കുതിരാനില്‍ കുടുങ്ങിയ ജയറാമും കുടുംബവും പറയുന്നു. മൂന്ന് ദിവസത്തിന് ശേഷം കൊച്ചിയിലെത്തി;ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായമെത്തിച്ചും ആവശ്യപ്പെട്ടും ജയറാമും കുടുംബവും മകളുടെ വിജയത്തില്‍ സന്തോഷം പങ്കുവച്ച് ജയറാം പാര്‍വ്വതി ദമ്പതികള്‍; സിനിമയ്ക്ക് പുറത്തു നേടുന്ന വിജയവും ആഘോഷമാക്കി താരജോഡികള്‍ ‘സാരിയൊക്കെ ഉടുത്ത് മാളവിക വലിയ കുട്ടിയായി, അമ്മയെപോലെ തന്നെ സുന്ദരിയെന്ന് സോഷ്യല്‍മീഡിയ; ഈ താരപുത്രിയും സിനിമയിലെത്തുമോ? ചക്കിയുടെ ഫോട്ടോ വൈറലാകുന്നു മാതാപിതാക്കളോടുള്ള യുവാക്കളുടെ അതിക്രമം; അവര്‍ ജീവിച്ചിരിക്കുന്ന ദൈവങ്ങളാണെന്ന് ഓര്‍ക്കണമെന്ന് ജയറാം ജയറാം കിടിലം ലുക്കില്‍ എത്തുന്നു; തെലുങ്ക് ചിത്രത്തില്‍ സൂപ്പര്‍ മേയ്ക്ക് ഓവര്‍
Latest
Widgets Magazine