മകളുടെ വിജയത്തില്‍ സന്തോഷം പങ്കുവച്ച് ജയറാം പാര്‍വ്വതി ദമ്പതികള്‍; സിനിമയ്ക്ക് പുറത്തു നേടുന്ന വിജയവും ആഘോഷമാക്കി താരജോഡികള്‍

മക്കളിലൂടെയും മലയാളികളുടെ ഹൃദയത്തില്‍ ഇടംപിടിക്കുവാന്‍ മലയാള സിനിമാ താരങ്ങള്‍ക്ക് കഴിയുന്നുണ്ട്. അത്തരത്തില്‍ അഭിമാന നിമിഷങ്ങളിലൂടെ കടന്നുപോകുന്ന താരങ്ങളാണ് ജയറാം പാര്‍വ്വതി ദമ്പതികള്‍. സിനിമയിലല്ലാതെ തന്നെ തങ്ങള്‍ മക്കള്‍ കരസ്ഥമാക്കുന്ന വളര്‍ച്ചയില്‍ അഭിമാനിക്കുന്നെന്നാണ് ജയറാം പ്രഖ്യാപിച്ചിരിക്കുന്നത്.

മകള്‍ മാളവികയുടെ ഗ്രാജുവേഷന്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ജയറാം സന്തോഷം അറിയിച്ചിരിക്കുന്നത്. പ്രൗഡ് പാരന്റ്‌സ് എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

ജയറാമും പാര്‍വതിയും മകള്‍ മാളവികയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ചെന്നൈയിലെ സ്വകാര്യ കോളേജില്‍ നിന്നും ബിരുദ പഠനം പൂര്‍ത്തിയാക്കിയ മാളവികയ്ക്ക് ആശംസ നേര്‍ന്ന് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്.

മക്കളെ സിനിമയിലെത്തിക്കുന്നതിനെക്കാള്‍ പഠിത്തത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കിയവരാണ് ജയറാമും പാര്‍വതിയും. മകന്‍ കാളിദാസന്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് സിനിമയിലേക്ക് തിരിച്ചെത്തിയത്.

കുതിരാനില്‍ കുടുങ്ങിയ ജയറാമും കുടുംബവും പറയുന്നു. മൂന്ന് ദിവസത്തിന് ശേഷം കൊച്ചിയിലെത്തി;ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായമെത്തിച്ചും ആവശ്യപ്പെട്ടും ജയറാമും കുടുംബവും ‘സാരിയൊക്കെ ഉടുത്ത് മാളവിക വലിയ കുട്ടിയായി, അമ്മയെപോലെ തന്നെ സുന്ദരിയെന്ന് സോഷ്യല്‍മീഡിയ; ഈ താരപുത്രിയും സിനിമയിലെത്തുമോ? ചക്കിയുടെ ഫോട്ടോ വൈറലാകുന്നു ജയറാം വീട്ടിലിരിക്കാൻ സമയമായെന്ന് ആരാധകർ; സത്യ വൻപരാജയം മാതാപിതാക്കളോടുള്ള യുവാക്കളുടെ അതിക്രമം; അവര്‍ ജീവിച്ചിരിക്കുന്ന ദൈവങ്ങളാണെന്ന് ഓര്‍ക്കണമെന്ന് ജയറാം ജയറാം കിടിലം ലുക്കില്‍ എത്തുന്നു; തെലുങ്ക് ചിത്രത്തില്‍ സൂപ്പര്‍ മേയ്ക്ക് ഓവര്‍
Latest