മേരിക്കുട്ടിക്കായി ജയസൂര്യ കാത് കുത്തി

പുതിയ ചിത്രം ‘ഞാന്‍ മേരിക്കുട്ടി’ക്കായി കാത് കുത്തി നടന്‍ ജയസൂര്യ. കാത് കുത്തുന്ന വിഡിയോ ജയസൂര്യ തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്. പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയുമൊന്നിക്കുന്ന ചിത്രമാണ് ഞാന്‍ മേരിക്കുട്ടി. ഒരു കാത് കുത്തല്‍ ചടങ്ങിലൂടെ മേരിക്കുട്ടിയിലേയ്ക്കുള്ള പ്രയാണം തുടങ്ങിയിരിക്കുകയാണെന്ന് ജയസൂര്യ പറഞ്ഞു. ജീവിതത്തില്‍ ആദ്യമായാണ് കാത് കുത്തുന്നതെന്നും വേണമെങ്കില്‍ പ്രസ് കമ്മലോ മറ്റോ ഉപയോഗിക്കുമായിരുന്നുവെന്നും ജയസൂര്യ വീഡിയോയില്‍ പറയുന്നുണ്ട്. പക്ഷെ അങ്ങനെയുള്ള കമ്മലാണെങ്കില്‍ അത് മേരിക്കുട്ടിക്ക് അനുയോജ്യമാവില്ലെന്നാണ് താരത്തിന്റെ നിലപാട്. രണ്ട് കാതും കുത്തുന്ന ചടങ്ങിന് ഭാര്യയും മകനും ചിത്രത്തിന്റെ സംവിധായകനും സാക്ഷികളായാത് വീഡിയോയില്‍ കാണാം.

Latest
Widgets Magazine