ഐശ്വര്യറായ് തിരിച്ചുവരവ് ഗംഭീരമാക്കും; ജസ്ബയുടെ ട്രയ്‌ലര്‍ തരംഗമാകുന്നു

ചെറിയ ഇടവേളയ്ക്കുശേഷം ഐശ്വര്യറായ് ബച്ചന്റെ ശക്തമായ തിരിച്ചുവരവാണ് ജസ്ബയിലൂടെ. അനുരാധ വര്‍മയെന്ന ശക്തയായ അഭിഭാഷകയുടെ വേഷമാണ് ചിത്രത്തില്‍ ഐശ്വര്യയുടേത്. മകളുടെ തിരോധാനവും അതിലൂടെ അനുരാധ വര്‍മയ്ക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളിലൂടെയുമാണ് ചിത്രം പുരോഗമിക്കുന്നത്. ഇര്‍ഫാന്‍ ഖാനാണ് നായകന്‍. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനായാണ് ഇര്‍ഫാന്‍ ഖാന്‍ എത്തുന്നത്.

ചിത്രത്തിലെ മറ്റ് താരങ്ങളായ ജാക്കി ഷെറോഫും ഷബാന ആസ്മിയും ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള ആഷിന്റെ തിരിച്ചു വരവിനെ ഏറെ ആകാംഷയോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. ഗുസാരിഷിലാണ് ആഷ് അവസാനമായി അഭിനയിച്ചത്.ഒക്ടോബര്‍ 9ന് ചിത്രം തിയെറ്ററുകളിലെത്തും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

maxresdefault (2)

Top