46-ാം വയസിലും തിളങ്ങുന്ന മേനി: അഴകളവുകളുടെ രഹസ്യങ്ങളുമായി ജെന്നിഫര്‍ ലോപ്പസ്

46-ാം വയസിലും തിളങ്ങുന്ന തന്റെ മേനിയഴകിന്റെ രഹസ്യങ്ങളുമായി സൂപ്പര്‍ മോഡലും ഹോളിവുഡ് നടിയുമായ ജെന്നിഫര്‍ ലോപ്പസ്. ഏഴു വയസുകാരായ ഇരട്ടകുട്ടികളുടെ അമ്മയായ നടിയുടെ ജീവിത രഹസ്യങ്ങളാണ് കഴിഞ്ഞ ദിവസം ഇവര്‍ സ്വകാര്യ വീക്കിലിയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

jenni1
യുഎസ് വീക്കിലിയ്ക്കു നല്‍കിയ വിശദമായ അഭിമുഖത്തിലാണ് ഇവര്‍ തന്റെ ശരീരത്തിന്റെ അഴകളവുകള്‍ കാത്തു സൂക്ഷിക്കുന്നതിനു മൂന്നു പതിറ്റാണ്ടിലേറെയായി താന്‍ നടത്തുന്ന ശ്രമങ്ങള്‍ വ്യക്തമാക്കിയത്. തന്റെ ശരീരത്തിന്റെ ഓരോ ഭാഗവും, ഷേപ്പ് ചെയ്തു നിര്‍ത്താന്‍ വന്‍ ശ്രമങ്ങളാണ് നടത്തുന്നതെന്നും ഇവര്‍ പറയുന്നു. താന്‍ യുവത്വം നിലനിര്‍ത്താന്‍ചെയുന്നതില്‍ പ്രധാനപ്പെട്ട കാര്യം കോക്ടെയില്‍ പാര്‍ട്ടികള്‍ ഒഴിവാക്കുകയും, ലേറ്റ് നെറ്റ് പാര്‍ട്ടികളില്‍ പങ്കെടുക്കാതിരിക്കുകയുമാണെന്നു ഇവര്‍ വ്യക്തമാക്കുന്നു.

jenni2
താന്‍ മദ്യപിക്കുകയോ, സിഗരറ്റ് വലിക്കുകയോ, കാപ്പി അടക്കമുള്ള പദാര്‍ഥങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യാറില്ല. ഇത്തരത്തില്‍ മദ്യവും സിഗരറ്റും കാപ്പിയും അടക്കമുള്ള ലഹരികള്‍ തന്റെ ശരീരത്തിന്റെ ഭംഗി കുറയ്ക്കുമെന്നാണ് ഇവര്‍ വിലയിരുത്തുന്നത്. ജൈവ പച്ചക്കറികളും, പ്രകൃതിയുമായി ഇണങ്ങി നില്‍ക്കുന്ന പച്ചക്കറികളുമാണ് വര്‍ഷങ്ങളായി താന്‍ ഉപയോഗിക്കുന്നതെന്നും ജൈന്നിഫര്‍ വെളിപ്പെടുത്തുന്നു. ഗ്രീന്‍ വെജിറ്റബിള്‍സ്, അസ്പര്‍ഗാസ്, ബ്രസല്‍ സ്‌പോര്‍ട്ടസ്, ബ്രൂക്കോക്കില്‍, കെയിന്‍ എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

jenni3
തന്റെ ഇരട്ടക്കുട്ടികളും തന്നെ പാത തന്നെ പിന്‍തുടര്‍ന്നു ജൈവ പച്ചക്കറിയിലാണ് വിശ്വസിക്കുന്നതെന്നും ഇവര്‍ പറയുന്നു. ഇവര്‍ പച്ചക്കറികള്‍ കഴിക്കുന്നത് നന്നായി ആസ്വദിക്കുന്നുമുണ്ടെന്നും ജെന്നിഫര്‍ മാധ്യമ ങ്ങളോടു വ്യക്തമാക്കി.

Latest