ജെസ്‌ന മരിയയുടെ തിരോധാനത്തെക്കുറിച്ച് തുമ്പൊന്നുമില്ല! വിദ്യാര്‍ത്ഥിനിയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചതിന് പുറമേ പത്രപരസ്യം നല്‍കി പോലീസ്

റാന്നി കൊല്ലമുളയില്‍ നിന്ന് കാണാതായ കാഞ്ഞിരപ്പള്ളിയിലെ കോളജ് വിദ്യാര്‍ത്ഥിനി ജെസ്‌ന മരിയ ജെയിംസിനെ സംബന്ധിച്ച് വിവരങ്ങളൊന്നുമില്ലാത്ത സാഹചര്യത്തില്‍, ജെസ്‌നയെ കാണ്‍മാനില്ല എന്ന പത്രപരസ്യം നല്‍കി പോലീസ്. ജെസ്‌നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പത്രപരസ്യം. പത്തനംതിട്ട ഡിവൈഎസ്പിയുടെ പേരിലാണ് ജെസ്‌നയുടെ ഫോട്ടോയും വിശദവിവരങ്ങളും അടങ്ങിയ പരസ്യം നല്‍കിയിരിക്കുന്നത്.

എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ക്ക് അറിയിക്കുന്നതിനായി ഡിവൈഎസ്പിയുടെ അഡ്രസും ഫോണ്‍നമ്പറും മെയില്‍ ഐഡിയും നല്‍കിയിട്ടുണ്ട്. റാന്നി കൊല്ലമുള സന്തോഷ്‌കവല കുന്നത്തുവീട്ടില്‍ ജെസ്‌ന മരിയ ജയിംസിനെ മാര്‍ച്ച് 22നു രാവിലെ 10.30ന് ആണ് കാണാതായത്. പിതൃസഹോദരിയുടെ വീട്ടിലേക്കു പുറപ്പെട്ട ജെസ്‌നയെക്കുറിച്ചു പിന്നീട് ഒരു വിവരവും ലഭിച്ചിരുന്നില്ല. എന്നാല്‍ ഏകദേശം ഒരു മാസത്തിനുശേഷം, ബംഗളൂരുവിന് അടുത്ത് ധര്‍മരാമിലെ ആശ്വാസഭവനില്‍ ജെസ്‌നയെ കണ്ടെന്ന പാല സ്വദേശിയുടെ വെളിപ്പെടുത്തലുണ്ടായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതേത്തുടര്‍ന്ന് ബംഗളൂരുവിലും മൈസൂരുവിലും പോലീസ് നടത്തിയ അന്വേഷണത്തില്‍ ജെസ്‌ന അവിടെ എത്തിയതായി തെളിവ് ലഭിച്ചുമില്ല. ജെസ്‌നയോടു സാമ്യമുള്ള പെണ്‍കുട്ടിയെയും മലയാളിയായ ഒരു യുവാവിനെയും ബംഗളൂരുവില്‍ കണ്ടതായാണു പോലീസിനും ബന്ധുക്കള്‍ക്കും വിവരം ലഭിച്ചത്. യുവതിയും യുവാവും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടതായും ഇവര്‍ ബംഗളൂരുവിനടുത്ത് ചികിത്സ തേടിയെന്നുമാണു ലഭ്യമായ വിവരം. ഇവിടെ സൗജന്യമായി ഭക്ഷണം ലഭിക്കുന്ന ആശ്വാസഭവന്‍ എന്ന സ്ഥാപനത്തില്‍ ഇവര്‍ പോയിരുന്നതായും വിവാഹം കഴിപ്പിച്ചു നല്‍കുമോയെന്ന് മാരിസ് എന്ന വൈദികനോടു ചോദിച്ചതായും പറയുന്നു. എന്നാല്‍, ഇക്കാര്യങ്ങളിലൊന്നിനും തെളിവ് കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് കാണ്‍മാനില്ല എന്ന പത്രപരസ്യം പോലീസ് നല്കിയിരിക്കുന്നത്.

Top