ഐഎസുമായി ബന്ധം; പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചു

റാഞ്ചി: തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപണം. പോപ്പുലര്‍ ഫ്രണ്ടിനെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ വീണ്ടും നിരോധിച്ചു. കഴിഞ്ഞ വര്‍ഷവും പോപ്പുലര്‍ ഫ്രണ്ടിനെ ഝാര്‍ഖണ്ഡില്‍ നിരോധിച്ചിരുന്നു. ഇത് പിന്നീട് നീക്കിയെങ്കിലും വീണ്ടും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ കഴിഞ്ഞ വര്‍ഷം നിരോധിച്ചത്. എന്നാല്‍ ഓഗസ്റ്റില്‍ ഹൈക്കോടതി നിരോധനം തടഞ്ഞു. അടുത്തിടെ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ഐഎസ് സ്വാധീനിക്കുന്നതായി സംസ്ഥാന ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് നല്‍കി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ വീണ്ടും നിരോധനം ഏര്‍പ്പെടുത്തത്.സംസ്ഥാനത്തെ പാക്കുര്‍ ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ട് വളരെ സജീവമാണെന്നാണ് ആഭ്യന്തര വകുപ്പിന്റെ റിപ്പോര്‍ട്ട്.

Top