സര്‍ക്കാരിന് തിരിച്ചടി; ജിഷ്ണു കേസില്‍ പി കൃഷ്ണദാസിന്റെ ഇടക്കാല ജാമ്യം കോടതി നീട്ടി

കൊച്ചി: ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പാമ്പാടി നെഹ്റു കോളേജ് ചെയര്‍മാന്‍ പി. കൃണ്ണദാസിന്റെ ഇടക്കാല ജാമ്യം കോടതി നീട്ടി. ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം നീട്ടി നല്‍കിയത്. കൃഷ്ണദാസിന്റെ ജാമ്യപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. –

കൃഷ്ണദാസിന്റെ ഇടക്കാല ജാമ്യം മറ്റന്നാള്‍ വരെയാണ് നീട്ടിയത്. കൃഷ്ണദാസ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നത് കോടതി മറ്റന്നാളത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. വ്യാജവിവരങ്ങള്‍ നല്‍കിയാണ് കൃഷ്ണദാസ് ഇടക്കാല ജാമ്യം നേടിയതെന്ന പ്രോസിക്യൂഷന്‍ വാദം തള്ളിയാണ് കോടതി ജാമ്യം നീട്ടി നല്‍കിയത്. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കൃഷ്ണദാസിന് മേല്‍ അന്വേഷണസംഘം ചുമത്തിയ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കുമോ എന്ന സംശയവും കോടതി പ്രകടിപ്പിച്ചു. പ്രിന്‍സിപ്പലിന്റെ രഹസ്യമൊഴിയും കേസ് ഡയറിയും ഹാജരാക്കാനും ജിഷ്ണു സര്‍വകലാശാലയ്ക്ക് അയച്ച കത്തിന്റെ പകര്‍പ്പ് ഹാജരാക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. –

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ കേസിലെ പ്രതികളായ അഞ്ച് പേര്‍ക്കെതിരെയും പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പി കൃഷ്ണദാസ്, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍, പി.ആര്‍.ഒ മാരായ സഞ്ജിത് വിശ്വനാഥന്‍, വിപിന്‍ എന്നിവര്‍ക്കെതിരെയായിരുന്നു ലുക്ക് ഔട്ട് നോട്ടീസ്. –

Top