ബലാത്സംഗ കവിതയെ തള്ളി..! ഞാന്‍ സ്ത്രീവിരുദ്ധനല്ലെന്ന് ‘പ്രസ്ഥാവന ഇറക്കി മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേശകന്‍ ജോണ്‍ ബ്രിട്ടാസ്

തിരുവനന്തപുരം :മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് ‘ഇരയെ പ്രണയിക്കുന്ന ബലാത്സംഗ കവിതയെ തള്ളി പ്രസ്ഥാവനയുമായി രംഗത്ത് .വിമര്‍ശകര്‍ക്ക് മറുപടിയുമായി ജോണ്‍ ബ്രിട്ടാസ് പറയുന്നത് തനിക്ക് സ്ത്രീകളോട് ബഹുമാനം മാത്രമാണെന്നാണ്. സഖാവ് കവിതയുടെ രചയിതാവ് സാം മാത്യുവുമായും അദ്ദേഹത്തിന്റെ സ്ത്രീപക്ഷ കവിതയെന്ന് അവകാശപ്പെടുന്ന പടര്‍പ്പുമായും ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്ക് പ്രതിരണവുമായിട്ടാണ് ജോണ്‍ ബ്രിട്ടാസ് ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത് . ചാനലിലെ ഷോയുടെ അവതാരകന്‍ മാത്രമാണ് ഞാന്‍ ഒരിക്കലും എഡിറ്റിംഗില്‍ ഇടപെടാറില്ല. എന്നാല്‍ അത്തരം ഒരു കവിത ചൊല്ലിയ സാമിനെ അവിടെവെച്ച് കുത്തിമലര്‍ത്തണമെന്ന രീതിയിലുള്ള പ്രതികരണങ്ങളോട് ഞാന്‍ യോജിക്കുന്നില്ലെന്നും ഒരു തരത്തിലുള്ള സ്ത്രീവിരുദ്ധതയും പ്രോത്സാഹിപ്പിക്കുന്ന സംസ്‌കാരമല്ല എന്റേതെന്നും ബ്രിട്ടാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഒരു വിനോദ പരിപാടിയുടെ അവതാരകനെന്ന രീതിയിലാണ് ആ പരിപാടി അവതരിപ്പിക്കുന്നത്. ഞാനെന്ന വ്യക്തിയുമായി ചിലപ്പോള്‍ ബന്ധംതന്നെ ഉണ്ടാവണമെന്നില്ല. അവിടെ ഉയരുന്ന ചോദ്യങ്ങളൊന്നും എന്റെ സ്വന്തമല്ല. ആരുടെയെങ്കിലും മനസില്‍ ഉയരുന്ന ചോദ്യമാണ്. തനിക്ക് ഇഷ്ടപ്പെടാത്ത ഒരു ചോദ്യം മറ്റൊരു പ്രേക്ഷകന് ഹിതകരമാണെന്ന സത്യം പലരും മറക്കുന്നു. ജനാധിപത്യത്തിനും സഹിഷ്ണുതക്കും വേണ്ടി പോരാടുന്നവര്‍ തന്നെയാണ് ഇത്തരത്തിലുള്ള സങ്കുചിത ചിന്തകള്‍ വച്ചുപുലര്‍ത്തുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.britas-utharav
ജെബി ജംഗ്ഷനില്‍ പലതരത്തിലുള്ള അതിഥികള്‍ വരാറുണ്ട്. അവരില്‍ പലരും എന്നെയും എന്റെ ആശയഗതികളെയും എതിര്‍ക്കുന്നവരാണെങ്കില്‍പ്പോലും ഏവര്‍ക്കും ഒരു സ്‌പേസ് നല്‍കുക എന്നുള്ളതാണ് രീതി. എനിക്ക് ഹിതകരമല്ലാത്തതുകൊണ്ട് അവര്‍ പറയുന്നത് മുറിച്ചു മാറ്റാറുമില്ല. ക്യാമ്പസുകളില്‍ നഷ്ടപ്പെടുന്ന സര്‍ഗാത്മകതയുടെ സൗരഭ്യം തിരിച്ചുപിടിക്കാന്‍ സഖാവ് പോലുള്ള കവിതകള്‍ സൃഷ്ടിക്കുന്ന അനുരണനങ്ങളും അനുഭൂതിയും സഹായിക്കുമെന്ന് കരുതുന്നവര്‍ നിരവധിയാണ്. ഈ പക്ഷത്തു നിന്നുകൊണ്ടാണ്, സാധാരണ ഗതിയില്‍ ഒരു ടി.വി ഷോയില്‍ വരാനിടയില്ലാത്ത മൂന്നു വിദ്യാര്‍ത്ഥികളെ ജെ.ബി. ജംഗ്ഷനില്‍ അതിഥികളായി കൊണ്ടുവന്നത്. സഖാവ് സ്ത്രീഭാവനയുടെ രീതിയിലുള്ള കവിതയാണെന്നിരിക്കേ അത് സാം തന്നെയാണോ എഴുതിയത് എന്ന ചോദ്യത്തോട് പ്രതികരിച്ച് ഞാന്‍ മറ്റു ചില സ്ത്രീപക്ഷ കവിതകള്‍ എഴുതിയിട്ടുണ്ട് എന്നു പറഞ്ഞാണ് ആ ചെറുപ്പക്കാരന്‍ വിവാദ കവിത ആലപിച്ചത്.

 

ആലാപനത്തിനുള്ള സാധാരണ പ്രോത്സാഹനം മാത്രമാണ് നല്‍കിയത്. ഉള്ളടക്കത്തിനുള്ള പ്രോത്സാഹനമാണെന്ന വാദം ശരിയല്ല. ഒരു ഷോയുടെ എഡിറ്റിംഗിലും മറ്റും സംഭവിക്കുന്ന കാര്യങ്ങള്‍കൊണ്ട് അങ്ങിനെ ഒരു പ്രതീതി സൃഷ്ടിക്കപ്പെട്ടേക്കാം. അത്ര മാത്രമാണ് അതിലും സംഭവിച്ചാതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ബ്രിട്ടാസ് വ്യക്തമാക്കുന്നു.ashiq-abu-john-britas-post
സാമിനേയും അദ്ദേഹത്തിന്റെ കവിതയേയും പ്രോത്സാഹിപ്പിക്കേണ്ടത് പ്രേക്ഷകരാണെന്നും അത് അവര്‍ വിധിക്കട്ടെയെന്നും ബ്രിട്ടാസ് കുറിക്കുന്നു. ഒരു തരത്തിലുള്ള സ്ത്രീവിരുദ്ധതയും പ്രോത്സാഹിപ്പിക്കുന്ന സംസ്‌കാരമല്ല എന്റേതെന്ന് അടിവരയിട്ടുകൊണ്ടുതന്നെയാണ് ഇതു പറയുന്നത്. ഒരു വിനോദ പരിപാടി മാത്രമായ ഷോയില്‍ നര്‍മ്മവും തമാശയും ചെറിയ വര്‍ത്തമാനവും ഒക്കെയുണ്ട്. സമൂഹത്തിന്റെ നാനാതുറയിലുള്ളവര്‍ ഈ പരിപാടിയില്‍ സംബന്ധിക്കുന്നുണ്ട്. ഓരോ വ്യക്തിയുടെയും ജീവിതരേഖയിലൂടെയാണ് ആ പരിപാടി കടന്നുപോകുന്നത്. അവരുമായി ബന്ധപ്പെട്ട വിവാദങ്ങളോ അവരുടെ ജീവിതമുഹൂര്‍ത്തങ്ങളോ പരാമര്‍ശിക്കുക സ്വാഭാവികമാണ്. അതില്‍ നിന്നും ഇന്നേവരെ ഒരു അതിഥിയും നീരസത്തോടെയോ വിമ്മിഷ്ടത്തോടെയോ മടങ്ങിയിട്ടില്ലെന്ന് ആര്‍ജ്ജവത്തോടെ പറയട്ടെ. അവര്‍ക്കൊന്നുമില്ലാത്ത വിമ്മിഷ്ടം ചിലരുടെ മനസില്‍ മാത്രം പൊട്ടിമുളക്കുന്നതിന്റെ യുക്തി മനസ്സിലാകാറുമില്ല, ഒരുപക്ഷേ ഈ പരിപാടിയുടെ സ്വഭാവമെന്താണെന്ന് മനസിലാക്കാതെയുള്ള ഏകപക്ഷീയമായ വിലയിരുത്തലാകാം ഇപ്പോള്‍ ഉയര്‍ന്നു വരുന്നതെന്നും ബ്രിട്ടാസ് പറയുന്നു.sam-brittas
ബലാത്സംഗിയെ പ്രണയിച്ച പെണ്‍കുട്ടിയുടെ മനസ്സ് ആവിഷ്‌കരിച്ച് സാം എഴുതിയ പടര്‍പ്പ് എന്ന കവിതയാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വൈറലായി മാറിയ സഖാവ് എന്ന കവിതയുടെ സൃഷ്ടാവിനെച്ചൊല്ലിയുടെ തര്‍ക്കം എങ്ങുമെത്താതെ നില്‍ക്കുമ്പോളാണ് രചയിതാക്കളായി അവകാശവാദമുന്നയിച്ച സാം മാത്യുവിനെയും പ്രതീക്ഷാ ശിവദാസിനെയും ആലപിച്ച് വൈറലാക്കിയ ആര്യാ ദയാലിനെ ഒരുമിച്ചിരുത്തി ജോണ്‍ ചാനലില്‍ ഷോ അവതരിപ്പിച്ചത്. ഇതില്‍ തന്റെ പടര്‍പ്പെന്ന കവിത സാം പരിചയപ്പെടുത്തിയിരുന്നു. ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി പീഡിപ്പിച്ചയാളെ പ്രണയിക്കുകയും കാത്തിരിക്കുകയും ചെയ്യുന്നതാണ് കവിതയുടെ ഉള്ളടക്കം. ബലാല്‍സംഗം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടി, തന്റെ ഉള്ളിലൊരു ബീജം തന്ന ആ പുരുഷനെ ഇഷ്ടപ്പെടുന്നു, പ്രണയിക്കുന്നു. എപ്പോഴും ദേഷ്യമാണല്ലോ തോന്നുന്നത്. സ്‌നേഹം ഒരു പ്രതികാരമാകുന്ന ഘട്ടം. തന്റെ ഉള്ളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അവള്‍ പറയുന്നതാണ് കവിത ഇത് വാര്‍ത്തയായതിനെ തുടര്‍ന്നാണ് സാം മാത്യുവിനെതിരേയും ഷോയുടെ അവതാരകനായ ബ്രിട്ടാസിനെതിരേയു വന്‍ വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top