ജോസ് കെ മാണി മികച്ച സ്ഥാനാര്‍ഥിയെന്ന് ഉമ്മന്‍ചാണ്ടി; പുതിയ ഒരാള്‍ക്ക് സീറ്റ് നല്‍കണമെന്ന് യുവനേതാക്കള്‍

ജോസ് കെ മാണി മികച്ച സ്ഥാനാര്‍ഥിയെന്ന് ഉമ്മന്‍ചാണ്ടി. ജോസ് കെ മാണിയെ നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം കേരളാ കോണ്‍ഗ്രസ്സിനുണ്ട്. പാര്‍ട്ടിയില്‍ പുതിയ എതിര്‍പ്പുകള്‍ ഇല്ല. ഇപ്പോഴത്തേത് എല്ലാം പഴയ എതിര്‍പ്പുകളാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.അതേസമയം ജോസ് കെ മാണിക്ക് സീറ്റ് വിട്ടുകൊടുത്തത് അംഗീകരിക്കില്ലെന്ന് യുവനേതാക്കള്‍ പറഞ്ഞു. പുതിയ ഒരാള്‍ക്ക് സീറ്റ് നല്‍കണം. ലോക്‌സഭയില്‍ യുപിഎയ്ക്ക് ഒരംഗം കുറയുന്നത് പ്രതിപക്ഷത്തെ ബാധിക്കും. തീരുമാനം പുന: പരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെഎസ് ശബരീനാഥ് എംഎല്‍എ പറഞ്ഞു.

യഥാര്‍ത്ഥ വസ്തുത അറിയിക്കുന്നതില്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്  പരാജയപ്പെട്ടതായി രാഹുലിന് ഷാനി ഉസ്മാന്‍ അടക്കമുള്ളനേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഗ്രൂപ്പ് നേതാക്കള്‍ തീരുമാനിച്ചാല്‍ എതിര്‍പ്പ് ഉണ്ടാകില്ലെന്ന് രാഹുലിനെ ധരിപ്പിച്ചെന്നും പരാതിയില്‍ പറഞ്ഞു. ഇനിയെങ്കിലും സംസ്ഥാനത്തിന്റെ സാഹചര്യം മനസ്സിലാക്കണമെന്ന് നേതാക്കളുടെ ആവശ്യപ്പെട്ടു. വി എം സുധീരന്‍, പി ജെ കുര്യന്‍, തിരുവഞ്ചുര്‍ രാധാകൃഷ്ണന്‍ തുടങ്ങി ഒട്ടനവധി നേതാക്കള്‍ പരസ്യപ്രതികരണവുമായി രംഗത്തുവന്നത് ഹൈക്കമാന്‍ഡിനെ അമ്പരിപ്പിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനനേതാക്കള്‍ രാഹുലിനോട് പറഞ്ഞ കാര്യങ്ങളില്‍ തെറ്റിദ്ധരിപ്പിക്കലുകള്‍ നടന്നിട്ടുണ്ടോയെന്ന് ഹൈക്കമാന്‍ഡ‌് പരിശോധിക്കും. മാണിക്ക് സീറ്റ് നല്‍കിയത് കോണ്‍ഗ്രസിനെ സംഘടനാപരമായി ദുര്‍ബലപ്പെടുത്തുമെന്ന തരത്തില്‍ നിരവധി പരാതികളും ഹൈക്കമാന്‍ഡിന‌് ലഭിച്ചു.നിലവില്‍ സംസ്ഥാനത്തുണ്ടായ പൊട്ടിത്തെറിക്ക് എത്രയുംവേഗം പരിഹാരം കാണണമെന്നാണ് നേതൃത്വം താല്‍പ്പര്യപ്പെടുന്നത്.

Top