ജോസ്.കെ.മാണി രാജ്യസഭാ സ്ഥാനാർഥി

കോട്ടയം :വിവാദമായ യു.ഡി.എഫ് സ്ഥാനാർഥിയായി കേരളം കോൺഗ്രസിലെ ജോസ് കെ മാണിയെ കേരളം കോൺഗ്രസ് തീരുമാനിച്ചു.കോട്ടയത്ത് ചേർന്ന കേരളം കോൺഗ്രസ് ഉന്നത നേതൃയോഗം ആണ് ഈ തീരുമാനം എടുത്തത് .നേരത്തെ സിപിഎമ്മിന്റെ രാജ്യസഭ സ്ഥാനാർത്ഥിയായി എളമരം കരീമിനെ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരുന്നു . സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് എളമരം കരീം. മറ്റൊരു സീറ്റിൽ സിപിഐയുടെ സ്ഥാനാർത്ഥിയായി ബിനോയ് വിശ്വത്തിനെ തീരുമാനിച്ചിരുന്നു. മൂന്നാമത് സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യം ഇടതുമുന്നണി തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കെ എം മാണിയുടെ തിരിച്ച് വരവ് സംബന്ധിച്ച് കോൺഗ്രസിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് കുഞ്ഞാലിക്കുട്ടിയെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് സീറ്റ് വേണമെങ്കിൽ പാണക്കാട്ട് പോയി തപസ്സിരിക്കണമെന്നും കോടിയേരി പരിഹസിച്ചു.അതേസമയം മാണിയുടെ യുഡിഎഫ് പ്രവേശനം എൽഡിഎഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മാണിയെത്തിയാൽ ചെങ്ങന്നൂരിൽ ആനയിളകി വരുമെന്ന് പറഞ്ഞിട്ട് ഇപ്പോൾ എന്തായെന്നും കാനം പരിഹസിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് കൊടുത്തതോടെ കോണ്‍ഗ്രസിലും പ്രധാന ഘടകക്ഷികളിലും പ്രതിഷേധം പുകയുകയാണ്. എങ്കിലും തീരുമാനം പുനപരിശോധിക്കില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വ്യക്തമാക്കി. തീരുമാനം പ്രവര്‍ത്തകരോട് വിശദീകരിക്കാന്‍ നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. പ്രശ്നം ഗുരുതരമായാല്‍ ഹൈക്കമാന്‍ഡ് ഇടപെടും.

Top