മാതൃഭൂമി ചാനല്‍ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞു; രണ്ട് പേരെ കാണാതായി

കല്ലറ: വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ റിപ്പോര്‍ട്ടിങ്ങിനായി പോയ മാതൃഭൂമി ചാനല്‍ സംഘം സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞു. കോട്ടയം വൈക്കം കല്ലറയ്ക്കടുത്ത് മുണ്ടാറില്‍ വച്ചാണ് സംഭവം. അഞ്ച് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ രക്ഷപ്പെടുത്തി. മാതൃഭൂമി ന്യൂസ് കോട്ടയം റിപ്പോര്‍ട്ടര്‍ കെ.ബി ശ്രീധരന്‍, തിരുവല്ല യൂണിറ്റിലെ കാമറാമാന്‍ അഭിലാഷ് എന്നിവരെ രക്ഷപ്പെടുത്തി. മുണ്ടാറിലേക്കുള്ള എഴുമാംകായലിലാണ് വള്ളം മറിഞ്ഞത്. ചാനല്‍ സംഘവുമായെത്തിയ കാറിന്റെ ഡ്രൈവറായ ബിബിന്‍, പ്രാദേശിക ലേഖകന്‍ സജി എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രക്ഷപെടുത്തിയവരെ മുട്ടുചിറയിലെ ഹോളി ഗോസ്റ്റ് മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest
Widgets Magazine