രാഹുൽ ഗാന്ധി കോൺഗ്രസ് തലപ്പത്ത് …കോൺഗ്രസിൽ പുതുയുഗപ്പിറവി

മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ജെ.സിംഗും അമ്മയും മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

മുതിർന്ന മാധ്യമപ്രവർത്തകൻ കെ.ജെ.സിംഗിനെയും അദ്ദേഹത്തിന്‍റെ വയോധികയായ മാതാവ് ഗുരുചരണ്‍ കൗറിനെയും വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. പഞ്ചാബിലെ മൊഹാലിയിലുള്ള സിംഗിന്‍റെ വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യൻ എക്സ്പ്രസിലെ മുൻ ന്യൂസ് എഡിറ്ററായിരുന്നു സിംഗ്. സംഭവം പുറത്തായതിനെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വീട്ടിൽ എത്തി. പോലീസ് വസതിയിൽ പരിശോധന നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Latest