പ്രസവത്തിനിടെ പരീക്ഷയെഴുതി യുവതി ചരിത്രം സൃഷ്ടിച്ചു

പ്രസവത്തിനിടെ പരീക്ഷയെഴുതി യുവതി ചരിത്രം സൃഷ്ടിച്ചു. യു.എസിലെ ഫ്‌ളോറിഡയില്‍ ടൊമിട്രിസ് കോളിന്‍സ് എന്ന യുവതിയാണ് അമ്മയാകുന്നതിന് തൊട്ടുമുന്‍പ് സൈക്കോളജി പരീക്ഷ ഓണ്‍ലൈനില്‍ എഴുതിയത്. പ്രസവത്തിന് ഏതാണ്ട് മൂന്ന് മിനിറ്റ് ബാക്കിനില്‍ക്കെയായിരുന്നു ടൊമിട്രിസ് പരീക്ഷയെ സധൈര്യം നേരിട്ടത്.

ടൊമിട്രസ് പരീക്ഷ എഴുതുന്നതിന്റെ ചിത്രം സഹോദരി ഷാനെല്‍ ബ്രിങ്ക്‌ലെ ചാപ്മാനാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ആശുപത്രി ഗൗണ്‍ ധരിച്ച് കിടക്കയില്‍ ഇരിക്കുന്ന ടൊമിട്രസ് ലാപ്പ്‌ടോപ്പില്‍ പരീക്ഷ എഴുതുന്നതിന്റെ ചിത്രമാണ് സഹോദരി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.ഷാനെലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇതിനകം പതിനൊന്നായിരത്തിലധികം പേര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Top