ഫാറൂഖ് കോളേജില്‍ ലിംഗസമത്വം ആവശ്യപ്പെട്ടത് ഭാര്യയെ കൂട്ടികൊടുക്കുന്ന”ആക്റ്റിവിസ്റ്റുകള്‍”,ഒരാള്‍ ചെയ്ത തെറ്റിന് മദ്രസ്സകളെ അടച്ചാക്ഷേപിച്ചാല്‍ പ്രതിരോധിക്കും.ദുബായില്‍ കെ എം ഷാജി എംഎല്‍എയുടെ വിവാദ പ്രസംഗം.

ദുബായ്:കോഴിക്കോട് ഫറൂഖ് കോളേജില്‍ ലിംഗ സംത്വത്തിനായി വാദിക്കുന്നവര്‍ക്കെതിരായി രൂക്ഷ പരാമര്‍ശവുമായി മുസ്ലീം ലീഗ് എംഎല്‍എ കെഎം ഷാജി രംഗത്ത്.ഭാര്യയെ കൂട്ടികൊടുക്കുന്ന വൃട്ടികെട്ടവന്മാരാണ് ലിംഗ സമത്വത്തിനായി മുന്നിട്ടിറങ്ങിയതെന്ന് ഷാജി ദുബായില്‍ പറഞ്ഞു.അള്ളാഹുവിന്റെ സഹായത്താല്‍ ആ പ്രചരണത്തിന് നേതൃത്വം നല്‍കിയവര്‍ സമൂഹത്തിന് മുന്‍പില്‍ നാറുന്നതും കാണാനായി.ഒരു പൊതു പരിപാടിയില്‍ സംസാരിക്കവേയാണ് ഷാജി ഇത്തരത്തിലുള്ള രൂക്ഷപരാമര്‍ശങ്ങള്‍ നടത്തിയതെന്ന് ഓണ്‍ലൈന്‍ ന്യുസ് പോര്‍ട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

km shaji

സ്വന്തം ഭാര്യയെ കൂട്ടികൊടുക്കുന്ന വൃത്തികെട്ടവന്മാരായിട്ടുള്ള കുറേ ആളുകള്‍ വന്നിട്ടാണ്ഫാറൂഖ് കോളെജിലണും പെണ്ണും ഇടകലര്‍ന്നിരിക്കണമെന്ന് പറയുന്നത്.ഇവരെല്ലാം നമ്മുടെ നാട്ടിലെ ആക്ടിവിസ്റ്റുകളാണ്.കേരളത്തിലെ ഒരു രക്ഷിതാവും അംഗീകരിക്കാത്ത ഒരു പ്രശ്‌നം ഫറൂഖ് കോളേജിന് മേല്‍ ആക്ഷേപിക്കുന്നതുമതിന്റെ മറവില്‍ പിന്തിരിപ്പന്മാരാണെന്ന് പ്രചരിപ്പിക്കുന്നതും.പക്ഷെ അള്ളാഹുവിന്റെ സഹായം കൊണ്ട് ഇത്തരം പ്രചരണങ്ങള്‍ നടത്തിയവര്‍ നാറിപോകുന്നതും കാണായെന്നും ഷാജി പറഞ്ഞു.അതേസമയം മദ്രസാ വിവാദത്തെ നിസാരവത്കരിക്കാനാണ് ഷാജി ശ്രമിക്കുന്നത്.ഒന്നോ രണ്ടോ പേര്‍ ചെയ്തുകൂട്ടിയ തോന്നിവാസത്തിന്റെ പേരില്‍ മദ്രസയെ ആശ്രയിക്കുന്ന പാവങ്ങളെല്ലാ കുഴപ്പക്കാരാണെന്ന് ചിത്രീകരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഫറൂഖ് വിവാദം കത്തിനില്‍ക്കുമ്പോഴാണ്മദ്രസ്സ വിവാദം കൊണ്ട്‌വരുന്നത്.അതും മാധ്യമത്തിലെ ഒരു എഴുത്തുകാരി.മദ്രസക്കാണത്രെ സര്‍വ്വത്ര കുഴപ്പം.എവിടേയാണ് പ്രശ്‌നങ്ങളില്ലാത്തത് അമ്പലത്തിലെ പൂജാരിമാര്‍ പിടിക്കപ്പെടുന്നില്ലേ?.ചര്‍ച്ചിലെ വൈദികന്മാര്‍ പിടിക്കപ്പെടുന്നില്ലേ?മദ്രസ്സകളിലെ ഉസ്താദുമാരും പിടിക്കപ്പെടുന്നുണ്ട്.അതുകൊണ്ട് പള്ളികളും അമ്പലങ്ങളും മദ്രസ്സകളും പൂട്ടണമെന്നാണോ പറഞ്ഞുവരുന്നത്.മദ്രസ്സകളെ തകര്‍ക്കുന്നത് സമുദായത്തെ തകര്‍ക്കാനുള്ള ഗൂഡാലോചയാണെന്നും ഷാജി പറഞ്ഞു.ഒന്നു രണ്ടു പേര്‍ ചെയ്ത തോന്നിവാസത്തിന്റെ പേരില്‍ മദ്രസ്സകളിലെ പാവങ്ങളെ ആക്ഷേപിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ബാധ്യതയുണ്ടെന്നും ഷാജി പറയുന്നു.

Latest