ബിജെപി മാര്‍ക്‌സിസ്റ്റ് ബന്ധത്തിലെ സന്തതിയാണ് ബെഹ്‌റയെന്ന് കെ മുരളീധരന്‍; ലാവ്‌ലിനെ പേടിച്ച് ബഹ്‌റയ്ക്ക് കുടപിടിയ്ക്കുന്നു

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയ്‌ക്കെതിരെ പൊലീസ് നടത്തിയ അക്രമത്തിനെതിരെയും ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കെതിരേയും കടുത്ത വിമര്‍ശനവുമായി കെ മുരളീധരന്‍.

ബിജെപിമാര്‍ക്‌സിസ്റ്റ് ബന്ധത്തിലെ സന്തതിയാണ് ബെഹ്‌റ.ലാവ്‌ലിനെ പേടിച്ച് ബെഹ്‌റക്കു കുടപിടിക്കേണ്ട ഗതികേടിലാണ് പിണറായിയെന്നും മുരളീധരന്‍ പറഞ്ഞു. ബെഹ്‌റ ഡല്‍ഹിയില്‍ പോയത് ഹരീഷ് സാല്‍വെയെ കാണാനാണെന്നും മുരളീധരന്‍ പറഞ്ഞു.

പിണറായി ഫാസിസ്റ്റാണെന്നും പൗരാവകാശങ്ങള്‍ ചവിട്ടിമെതിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ഡിജിപിയുടെ ഓഫീസിന് മുന്നില്‍ സമരം നടത്തിയത് അത്ര വല്ല അപരാധമാണോ? ലോക്‌നാഥ് ബെഹ്‌റ ഭൂമിക്കടിയിലേക്ക് താന്നുപോകുമായിരുന്നോ? തന്റെ അടിവയറ്റില്‍ ബൂട്ടിട്ട് ചവിട്ടിയതായി ജിഷ്ണുവിന്റെ അമ്മ തന്നോട് പറഞ്ഞു.

ജിഷ്ണുവിനും കുടുംബത്തിനും നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന നിരാഹാര സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല

ഈ സമരത്തെ അടിച്ചമര്‍ത്താനും ചോരയില്‍ മുക്കിക്കൊല്ലാനുമാണ് പിണറായി വിജയന്റെ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇത് ശരിയാണോ? ലക്ഷങ്ങള്‍ മുടക്കി പരസ്യം കൊടുത്തിരിക്കുന്നു. സെക്രട്ടറിയേറ്റില്‍ നിന്ന് മെഡിക്കല്‍ കോളേജ് വരെ പോയിരുന്നെങ്കില്‍ മുഖ്യമന്ത്രിക്ക് ഇതിന്റെ ആവശ്യമുണ്ടാകുമായിരുന്നോ? പത്ത് മിനിട്ട് മതിയായിരുന്നല്ലോ? അവിടെച്ചെന്ന ശേഷം ഞങ്ങള്‍ ഇതൊക്കെ ചെയ്തു, ഇനിയും ചെയ്യും പറഞ്ഞാല്‍ മതിയായിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

Latest
Widgets Magazine