ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരാന്‍ യോഗ്യന്‍’പ്രവര്‍ത്തകരുടെ വികാരമാണ് താന്‍ പറഞ്ഞതെന്നും കെ. മുരളീധരന്‍

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരാന്‍ യോഗ്യനെന്ന് കെ.മുരളീധരന്‍. പ്രവര്‍ത്തകരുടെ വികാരമാണ് താന്‍ പറഞ്ഞതെന്നും മുരളീധരന്‍ പറഞ്ഞു. അസീസിന്റെ പ്രസ്താവനയിലെ വികാരം ഉള്‍ക്കൊള്ളുന്നുവെന്നും മുരളീധരന്‍ വ്യക്തമാക്കി.പ്രതിപക്ഷത്തിന്റെ സമരങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉയരുന്നു.പ്രതിപക്ഷനേതൃപദവിയില്‍ രമേശ് ചെന്നിത്തലയുടെ കാര്യക്ഷമത ചോദ്യംചെയ്ത് ആര്‍എസ്പി സംസ്ഥാനസെക്രട്ടറി എ.എ.അസീസ് സംസാരിച്ചിരുന്നു. ഇത് വിവാദമാകുകയും ചെയ്തു. ഉമ്മന്‍ചാണ്ടിയാണ് ചെന്നിത്തലയേക്കാള്‍ നല്ലത് എന്ന പരാമര്‍ശമാണ് അസീസിനെ കുടുക്കിയത്. സംഗതി വിവാദമായതോടെ അസീസ് പ്രസ്താവന പിന്‍വലിച്ചു. പ്രതിപക്ഷത്തിന്റെയും പ്രതിപക്ഷനേതാവിന്റെയും പ്രവർത്തനത്തെപ്പറ്റി അഭിപ്രായം തേടിയ മാധ്യമങ്ങളോട് എ.എ.അസീസ് തുറന്നടിക്കുകയായിരുന്നു.

ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവാകണമെന്ന് ആർ.എസ്.പി നേരത്തെ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ പോലെ രാപ്പകലില്ലാതെ ഓടി നടന്ന് പ്രവർത്തിക്കാനുള്ള മിടുക്ക് രമേശ് ചെന്നിത്തലയ്ക്കില്ല. ഉമ്മൻചാണ്ടിക്ക് കിട്ടുന്ന പരിഗണനയോ ജനകീയ പിന്തുണയോ രമേശിന് ലഭിക്കില്ല. ഇക്കാര്യത്തിൽ ഘടകകക്ഷികൾക്കിടയിൽ മാത്രമല്ല, കോൺഗ്രസിൽ തന്നെ ഭൂരിപക്ഷാഭിപ്രായം ഉണ്ടെന്നുമാണ് അസീസ് പറഞ്ഞിരുന്നത്. പ്രസ്താവന വിവാദമായതോടെയാണ് അസീസ് വിശദീകരണവുമായി രംഗത്ത് വന്നത്. താൻ പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും രമേശ് ചെന്നിത്തല ഓടിനടക്കുന്ന ആളല്ലെന്ന് പറഞ്ഞിട്ടില്ലെന്നും അസീസ് പിന്നീട് വിശദീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ പരസ്യനിലപാടുമായി യുഡിഎഫ് ഘടകകക്ഷിയായ ആര്‍എസ്പി രംഗത്ത് വന്നിരുന്നു . പ്രതിപക്ഷനേതാവായി ഓടിച്ചാടി നടക്കാന്‍ ചെന്നിത്തലയ്ക്ക് കഴിയില്ലെന്നു പറഞ്ഞ ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ എ അസീസ് ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവാകണമെന്നും ആവശ്യപ്പെട്ടു.അതേസമയം ചെന്നിത്തലയെ വലിച്ചിടാൻ ഉമ്മൻ ചാണ്ടി നടത്തുന്ന കുരുട്ട് ബുദ്ധിയാണ് ഘടകകക്ഷിയുടെ വാക്കുകളിലൂടെ പുറത്ത് വന്നത് എന്ന് പരക്കെ ആക്ഷേപം ഉയർന്നു. പ്രതിപക്ഷനേതാവ് സ്ഥാനമോ കോൺഗ്രസ് പ്രസിഡന്റ സ്ഥാനമോ ഉറപ്പിക്കാൻ ഉമ്മൻ ചാണ്ടിയും എ’ഗ്രൂപ്പും നടത്തുന്ന നെറികെട്ട രാഷ്ട്രീയം ആണെന്നും കോൺഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നതായാണ് റിപ്പോർട്ട് .രമേശ് ചെന്നിത്തലയ്ക്ക് ജനകീയപിന്തുണയോ അംഗീകാരമോ ഇല്ല,പ്രതിപക്ഷനേതാവായി തിളങ്ങാന്‍ കഴിയുന്നത് ഉമ്മന്‍ചാണ്ടിക്കാണ്. ഇക്കാര്യത്തില്‍ യുഡിഎഫ് ഘടകകക്ഷികള്‍ക്കും കോണ്‍ഗ്രസിലും ഭൂരിപക്ഷാഭിപ്രായമുണ്ടെന്നും അസീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ സാന്നിധ്യത്തിലായിരുന്നു വാര്‍ത്താസമ്മേളനം. കോണ്‍ഗ്രസിലെ കുഴപ്പങ്ങള്‍മൂലമാണ് ഉമ്മന്‍ചാണ്ടി സ്ഥാനമാനങ്ങള്‍ വേണ്ടെന്നുപറഞ്ഞ് ഒഴിഞ്ഞുനില്‍ക്കുന്നതെന്നും അസീസ് പറഞ്ഞു.വിഷയം വിവാദമായതോടെ തിരുത്തുമായി അസീസ് രംഗത്തെത്തി. ചെന്നിത്തല ഓടിനടക്കുന്ന ആളല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നായിരുന്നു വിശദീകരണം. എന്നാല്‍, ഉമ്മന്‍ചാണ്ടി അനുകൂല നിലപാട് പിന്‍വലിക്കാന്‍ അസീസ് തയ്യാറായതുമില്ല.

Top