കോൺഗ്രസിൽ നാട് കടത്തൽ ഉമ്മൻ ചാണ്ടിക്ക് പിന്നാലെ ചെന്നിത്തലയേയും നാടുകടത്തുന്നു; കെ അമരക്കാരനാകാൻ മുരളീധന്‍

ന്യൂഡല്‍ഹി: കോൺഗ്രസിൽ വൻ അഴിച്ചുപണിയും നാടുകടത്തലും തുടങ്ങി .നേതൃത്വത്തെ വെല്ലുവിളിച്ചവരെ ഒതുക്കൾ എന്ന തന്ത്രം രാഹുൽ ഗാന്ധി മയപ്പെടുത്തുന്ന തന്ത്രത്തിൽ നടപ്പിൽ വരുത്തുകയായിരുന്നു .കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തെ വെല്ലുവിളിച്ച മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ച് ആന്ധ്രാപ്രദേശിലേക്ക് നാടുകടത്തിയിരിക്കയാണ് രാഹുൽ ഗാന്ധി. ദിഗ്‌വിജയ് സിംഗിന് പകരമാണ് ഉമ്മന്‍ ചാണ്ടിയുടെ നിയമനം. ഉമ്മന്‍ ചാണ്ടിക്ക് ആന്ധ്രാപ്രദേശിന്റെ ചുമതലയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്നത്. കൂടാതെ കെ.പി.സി.സിയുടെ നേതൃസ്ഥാനത്തും ഉടന്‍ അഴിച്ചുപണി നടത്തും. എം.എം.ഹസ്സനെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റി യുവ നേതൃത്വത്തിന് ചുമതല നല്‍കാനാണ് നീക്കം. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനു ശേഷം ഇതു സംബന്ധമായ തീരുമാനമുണ്ടാകും എന്നാണ് കോൺഗ്രസ് നേത്രത്വം വ്യക്തമാക്കിയത്.

പി.ടി തോമസ്, കെ.സി.വേണുഗോപാല്‍, പി.സി വിഷ്ണുനാഥ് എന്നിവര്‍ക്കു പുറമെ കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍, കെ.സുധാകരന്‍, കെ.മുരളീധന്‍ എന്നിവരും പരിഗണനാ ലിസ്റ്റിലുണ്ട്. ഇതിൽ കൂടുതൽ പരിഗണന കെ മുരളിധരന് ആണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ മുന്‍ നിര്‍ത്തി ലോക് സഭാ തെരഞ്ഞെടുപ്പിനെ മാത്രമല്ല, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ പോലും നേരിടാന്‍ പറ്റില്ലെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് ഹൈക്കമാന്റ് ചെന്നിത്തലയുടെ ആർഎസ്എസ് ബന്തം ആണ് തിരിച്ചടിയായത്. ചെന്നിത്തലയേ ഏറെ താമസിയാതെ കേരളത്തിന് പുറത്ത് ഉമ്മൻ ചാണ്ടിയെ പോലെ നിയമിക്കാൻ ആണ് ഹെെകമാന്റ് തീരുമാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

യു.ഡി.എഫിലേക്ക് തിരിച്ചു വന്ന കേരള കോണ്‍ഗ്രസ്സിനും മുസ്ലീം ലീഗിനും ചെന്നിത്തല നായകനാകുന്നതിനോട് യോജിപ്പുമില്ല. സുധീരന്‍ വന്നാലും ചെന്നിത്തലയെ ഒരു കാരണവശാലും അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്ന കടുത്ത നിലപാടിലാണ് കേരള കോണ്‍ഗ്രസ്സ്. ജനകീയ മുഖമുള്ള ഒരു നേതാവിനെ മുന്‍ നിര്‍ത്തിയായിരിക്കണം ഇനി സംസ്ഥാനത്ത് കോണ്‍ഗ്രസ്സ് മുന്നോട്ട് പോകേണ്ടതെന്നാണ് കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ പഠിച്ച ടീം ഹൈക്കമാന്റിനു നല്‍കിയ റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതു തന്നെയാണിപ്പോള്‍ സുധീരന്റെ സാധ്യത വര്‍ധിപ്പിക്കുന്നതും കൂടാതെ ആരോഗ്യപരമായി സുധീരൻ ക്ഷിണിതൻ ആയതിനാൽ. കെ.മുരളീധന്‍ നറുക്ക് വീഴാനാണ് സാധ്യത.

ഉമ്മന്‍ചാണ്ടിയെ കേരളത്തിലെ പാര്‍ട്ടിയില്‍ നിന്നും മാറ്റിനിര്‍ത്തിയത് സംസ്ഥാനത്ത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാകുമെന്നാണ് ഉമ്മൻ ചാണ്ടി പക്ഷക്കാരായ എ ‘ഗ്രൂപ്പുകാർ പറയുന്നത് . കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിയുന്ന വ്യക്തിയെന്നതിലുപരി രാഷ്ട്രീയതന്ത്രങ്ങള്‍ ചമയ്ക്കുന്നതില്‍ കേരളത്തിലെ മുമ്പന്മാരില്‍ ഒരാള്‍ കൂടിയാണ് ഉമ്മന്‍ചാണ്ടി എന്നാണ് ഇവർ പറയുന്നത് . അദ്ദേഹത്തെ കേരളത്തില്‍ നിന്നും നാടുകടത്തുന്നതുപോലെ മാറ്റിയത് വലിയ പ്രതിസന്ധികള്‍ക്ക് വഴിവയ്ക്കും. പ്രതിപക്ഷനേതൃസ്ഥാനത്ത് രമേശ് ചെന്നിത്തലയ്ക്ക് എതിരുണ്ടാകാതിരിക്കാനായുള്ള നീക്കം ഇതിന് പിന്നിലുണ്ടെന്ന് ഇപ്പോള്‍ തന്നെ എ ഗ്രൂപ്പിനുള്ളില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.കഴിഞ്ഞ ദിവസം പത്രസമ്മേളനം നടത്തി ചെങ്ങന്നൂര്‍ ഫലം പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തലാകുമെന്ന് ഉമ്മന്‍ചാണ്ടി പ്രസ്താവിച്ചത്. ഇത് ഐ ഗ്രൂപ്പിനേയും വല്ലാതെ പ്രതിസന്ധിയിലാക്കി. അതാണ് അധികം വൈകാതെ തെരഞ്ഞെടുപ്പിന്റെ അവസാനദിവസം തന്നെ ഉമ്മന്‍ചാണ്ടിയെ ആന്ധ്രയിലേക്ക് നാടുകടത്തിയിരിക്കുന്നത്.
അതേപോലെ തന്നെ ഉടൻ തന്നെ ചെന്നിത്തലയേയും കേരളത്തിൽ നിന്നും പറിച്ചുനടും എന്നുതന്നെയാണ് സൂചന

Top