സീറ്റ് ലഭിച്ചില്ല…രമേശ് ചെന്നിത്തലയുടെ ഉപവാസ പന്തലില്‍ നിന്ന് കെ മുരളീധരന്‍ എംഎല്‍എ ഇറങ്ങിപ്പോയി

തിരുവനന്തപുരം:മുന്‍ കെ.പി.സി.സി പ്രസിഡണ്ടും എം എല്‍ എ യുമായ കെ മുര്രളീധരനു വേണ്ടത്ര പരിഗണന കൊടുത്തില്ലന്ന് ആക്ഷേപം . എസ്എസ്എല്‍സി കണക്ക് പരീക്ഷയിലെ ചോദ്യപേപ്പര്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരത്തിന്റെ വേദിയില്‍ നിന്നും പ്രതിഷേധം പ്രകടിപ്പിച്ച് കെ മുരളീധരന്‍ എംഎല്‍എ ഇറങ്ങിപ്പോയി. വേദിയില്‍ സീറ്റ് ലഭിക്കാഞ്ഞതിനെ തുടര്‍ന്നാണ് മുരളീധരന്‍ ഇറങ്ങിപ്പോയത്. ഇന്ന് രാവിലെ സെക്രട്ടേറിയറ്റിന് മുന്നിലായിരുന്നു സംഭവം.

രാവിലെ പത്തുമണിക്കാണ് ചെന്നിത്തലയുടെ ഉപവാസസമരം ആരംഭിച്ചത്. ഘടകകക്ഷി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സമരത്തില്‍ പങ്കെടുത്തിരുന്നു. വേദിയിലേക്ക് എത്തിയ മുരളീധരന് ഇരിക്കാന്‍ കസേര ഉണ്ടായിരുന്നില്ല. ഇതോടെ അദ്ദേഹം വേദി വിടുകയായിരുന്നു. തനിക്ക് വേണ്ടത്ര പരിഗണന കിട്ടിയില്ലെന്ന് അദ്ദേഹം ആരോപിച്ചു.
കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍ കസേര നല്‍കാന്‍ തയ്യാറായെങ്കിലും മുരളീധരന്‍ അത് സ്വീകരിച്ചില്ല. ഘടകകക്ഷി നേതാക്കളുടെ സീറ്റുകളില്‍ ഇരിക്കുന്നത് ശരിയല്ലെന്നും അവര്‍ക്ക് വേണ്ട പരിഗണന നല്‍കണമെന്നും അഭിപ്രായപ്പെട്ട് മുരളീധരന്‍ വേദി വിടുകയായിരുന്നു.രാവിലെ പത്തുമണിക്കാണ് രമേശ് ചെന്നിത്തലയുടെ ഉപവാസ സമരം ആരംഭിച്ചത്. ഉച്ചയ്ക്ക് ഒരുമണിവരെയാണ് സമരം.സംസ്ഥാനത്ത് നടക്കുന്നത് ചോദ്യപേപ്പര്‍ കുംഭകോണമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. അഴിമതിക്ക് കൂട്ടു നില്‍ക്കുന്നവരെ കയ്യാമം വെച്ച് കല്‍തുറങ്കിലടക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വീഴ്ചകളുടെ ഘോഷയാത്രാണ് ഈ മന്ത്രി സഭയില്‍ നടക്കുന്നത്. ക്വസ്റ്റ്യന്‍ പേപ്പര്‍ വില്‍ക്കുന്നതാണ് കെഎസ്ടിഎക്കാരുടെ ഇപ്പോഴത്തെ പ്രധാന വരുമാനമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.വിദ്യാഭ്യാസ മന്ത്രിയെ കുട്ടികള്‍ കാണുന്നത് പിശാചിനെ പോലെയാണെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ കുറ്റപ്പെടുത്തി. ധാര്‍മ്മികതയുടെ കണികയുണ്ടെങ്കില്‍ രാജി വെക്കാന്‍ വിദ്യാഭ്യാസമന്ത്രി തയ്യാറാകണം. അല്ലെങ്കില്‍ അതി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും ഹസന്‍ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top