ക്രിസ്തുവിന്റെ പേരില്‍ തട്ടിപ്പ് നടത്തുന്ന കള്ളനോ കെപി യോഹനാന്‍; പാവങ്ങള്‍ക്കായി പിരിച്ചത് 650 കോടി ചിലവാക്കിയത് 10 കോടി മാത്രം; സ്വയം പ്രഖ്യാപിത ബിഷപ്പിനെതിരെ അമേരിക്കയില്‍ കേസ്

കൊച്ചി: ദൈവത്തിന്റെ പേരില്‍ പാവങ്ങളെ പറ്റിച്ച് കോടികള്‍ സമ്പാദിച്ച സ്വയം പ്രഖ്യാപിത ബിഷപ്പ് കെപി യോഹനാന്‍ ഒടുവില്‍ കുടുങ്ങുന്നു. ചാരിറ്റിയുടെ മറവില്‍ കോടികള്‍ തട്ടിച്ച ബിഷപ്പിനെതിരെ നേരത്തെയും നിരവധി പരാതികള്‍ ഉയര്‍ന്നെങ്കിലും മാധ്യമങ്ങളെയും പത്രക്കാരെയും വിലയ്ക്കുവാങ്ങി തട്ടിപ്പ് തുടരുകയായിരുന്നു. കേരളത്തിലെ പാവങ്ങളെ സഹായിക്കാനെന്ന പേരില്‍ വിദേശത്ത് നിന്ന് കോടികളാണ് ഇയാള്‍ വാങ്ങിയിരുന്നത്. അമൃതാനന്ദമയി ആശ്രമം കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദേശ ഫണ്ട് വാങ്ങുന്നതും കെപി യോഹനാന്റെ സംഘടനയാണ്. സ്വന്തം ബന്ധുക്കളെ മാത്രം ഉള്‍പ്പെടുത്തിയ ട്രസ്റ്റാണ് ഈ കോടികള്‍ കൈകാര്യം ചെയ്യുന്നത്. ചാരിറ്റിക്ക് വേണ്ടി പിരിച്ച കോടികള്‍ വകമാറ്റിയെന്ന പേരില്‍ ഇയാള്‍ക്കെതിരെ അമേരിക്കയില്‍ കേസെടുത്തതോടെയാണ് ബിഷപ്പിന്റെ കള്ളകളിക്കള്‍ പുറത്തായത്.

ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണ് ഡോ കെ പി യോഹന്നാനെതിരെ അമേരിക്കയില്‍ ഉയരുന്നത്. 2790 കോടി രൂപ അമേരിക്കയില്‍നിന്ന് ഇന്ത്യയിലേക്ക് കടത്തിയെന്നാണ് കേസ്. ജീവകാരുണ്യത്തിനായി പിരിച്ച കാശ് ബിസിനസ് ആവശ്യങ്ങളിലേക്കു മാറ്റിയെന്നും പരാതിയുണ്ട്. വിവിധ വ്യക്തികളില്‍നിന്ന് വന്‍ പിരിവാണ് ഗോസ്പല്‍ ഫോര്‍ ഏഷ്യ നടത്തിയത്. ആത്മീയതയുടെയും ജീവകാരുണ്യത്തിന്റെയും പേരിലായിരുന്നു ഈ പിരിവ്. 2007നും 2013നും ഇടയിലാണ് അമേരിക്കയില്‍നിന്നു മാത്രം 2780 കോടി രൂപ പിരിവിലൂടെ സംഘടിപ്പിച്ചത്. അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത സംഘടനയുടെ പ്രധാന പ്രവര്‍ത്തന കേന്ദ്രം ഇന്ത്യയാണ്. അമേരിക്കയിലെ നിയമം അനുസരിച്ച് ഗോസ്പല്‍ ഫോര്‍ ഏഷ്യ കണക്കുകള്‍ കാണിക്കേണ്ടതുമില്ല. എന്നാല്‍ വിദേശ സന്നദ്ധ സംഘടനയെന്ന നിലയില്‍ ഇന്ത്യയില്‍ കണക്ക് കാണിക്കേണ്ടതുമുണ്ട്. ഈ കണക്കുകളാണ് ഇപ്പോഴത്തെ കേസിലേക്ക് കാര്യങ്ങളെത്തിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതനുസരിച്ച് ഗോസ്പല്‍ ഫോര്‍ ഏഷ്യയ്ക്ക് രണ്ടു ലിമിറ്റഡ് ലയബിലിറ്റി കമ്പനികളുണ്ട്. ലാസ്റ്റ് അവര്‍ മിനിസ്ട്രിയും ലൗ ഇന്ത്യാ മിനിസ്ട്രിയും. ഇതനുസരിച്ച് അമേരിക്കയില്‍നിന്ന് പിരിച്ച വലിയ തുകയില്‍ വളരെ ചെറിയൊരു ഭാഗം മാത്രമേ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഉപയോഗിച്ചിട്ടുള്ളൂ. ബാക്കിയെല്ലാം മറ്റ് ആവശ്യങ്ങള്‍ക്കായി വഴിമാറ്റി. 2013ല്‍ മാത്രം ഗോസ്പല്‍ ഫോര്‍ ഏഷ്യ ആഗോളതലത്തില്‍ 650 കോടി രൂപയാണു പിരിച്ചത്. വിവിധ ആവശ്യങ്ങള്‍ക്കെന്നു വിശദീകരിച്ചായിരുന്നു അത്. ഇതില്‍ പ്രധാനമായിരുന്ന ജീസസ് വെല്‍ എന്ന പദ്ധതിയായിരുന്നു. ദുരിതം അനുഭവിക്കുന്നവര്‍ക്ക് ശുദ്ധജലം എത്തിക്കുകയായിരുന്നു ലക്ഷ്യം. 2012ല്‍ 227 കോടി രൂപയാണ് ഈ പദ്ധതിക്ക് മാത്രമായി പിരിച്ചെടുത്തത്. എന്നാല്‍ ചെലവഴിച്ചത് 3 കോടി 25 ലക്ഷം രൂപയും.

2013ല്‍ പിരിവ് 350 കോടിയോളമായി. എന്നാല്‍ കിണര്‍ വച്ചു കൊടുത്തത് ഏഴ് കോടി 25 ലക്ഷം രൂപയ്ക്കും. അമേരിക്കയിലെ പടിഞ്ഞാറന്‍ പ്രദേശമായ അര്‍ക്കന്‍സാസിലെ ജില്ലാ കോടതിയാണ് യോഹന്നാനെതിരായ ഹര്‍ജി പരിഗണിക്കുന്നത്. ഇവാഞ്ചലിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റിയെന്ന സംഘടന ഗോസ്പല്‍ ഫോര്‍ ഏഷ്യയുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കേസും. ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി പിരിച്ചെടുത്ത ആയിരക്കണക്കിന് ഡോളര്‍ രൂപ ലാഭമുണ്ടാക്കാനുള്ള വ്യവസായങ്ങളിലും ഭൂമി വാങ്ങിക്കൂട്ടാനും മറ്റും നിക്ഷേപിച്ചതാണ് യോഹന്നാനെതിരെ ഇവാഞ്ചലിക്കല്‍ കൗണ്‍സിലും നടപടിയെടുക്കാന്‍ കാരണം. ഇതിനു പുറമേ കേസ് കൂടിയായതോടെ ഇനി അമേരിക്കയില്‍നിന്ന് യോഹന്നാന് ഒഴുകിയെത്തുന്ന കോടിക്കണക്കിനുഡോളറുകളില്‍ വന്‍ കുറവുമുണ്ടാകും.

മാത്യു, ജിന്നഫര്‍ ഡിക്‌സണ്‍ എന്നിവരാണ് പരാതിക്കാര്‍. ഇവരുടെ പരാതി അനുസരിച്ച് യോഹന്നാനൊപ്പം ഭാര്യയും മകന്‍ ഡാനിയല്‍ പുന്നൂസും സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികളാണ്. അമേരിക്കന്‍ മാദ്ധ്യമങ്ങളും ഈ വാര്‍ത്ത ഏറെ പ്രാധാന്യത്തോടെയാണ് ആഘോഷിക്കുന്നത്. മുമ്പ് യോഹന്നാന്റെ പ്രവൃത്തികളെ പ്രകീര്‍ത്തിച്ച് എഴുതിയവര്‍ പോലും അമേരിക്കയുടെ സമ്പത്തുകൊള്ളയടിച്ച് സ്വയം പ്രഖ്യാപിത മെത്രാന്‍ സ്വന്തം സാമ്രാജ്യം വിപൂലികരിക്കുകയാണെന്ന് വിശദീകരിക്കുന്നു. ക്രിസ്തുവിന്റെ പേരിലെ തട്ടിപ്പിന് തടയിടാനാണ് ഈ ഹര്‍ജിയുടെ ലക്ഷ്യമെന്നും വിശേഷിപ്പിക്കുന്നു. അതിനിടെ ആഗോള ക്രൈസ്തവരെ മുഴുവന്‍ ഗോസ്പല്‍ ഏഷ്യയുടെ കള്ളക്കളികളെ കുറിച്ച് അറിയിക്കാന്‍ ഇവാഞ്ചലിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റിയെന്ന സംഘടന തീരുമാനിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് കോടികള്‍ ഒഴുക്കി കേരളത്തില്‍ തിരുവല്ല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഡോ കെ പി യോഹന്നാന് വലിയ തിരിച്ചടിയാണ് അമേരിക്കയിലെ ക്രൈസ്തവ വിശ്വാസികളുടെ ഈ യോജിച്ചുള്ള നീക്കം. പാവങ്ങളില്‍ പാവങ്ങള്‍ക്കായി എന്നു പറഞ്ഞ് കോടികള്‍ തട്ടിയെടുക്കുന്ന ബിസിനസാണ് ഗോസ്പല്‍ ഫോര്‍ ഏഷ്യ നടത്തുന്നത്. ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളുടെ സല്‍പ്പേര് ചൂഷണം ചെയ്യുകയാണ് ഇവര്‍. അമേരിക്കയിലെ ക്രിസ്ത്യാനികളുടെ ഉദാരമനസ്‌കതയെ ചൂഷണം ചെയ്യുകയാണ് യോഹന്നാന്‍. ചാരിറ്റിക്ക് എന്ന പേരില്‍ പിരിച്ച മുഴുവന്‍ സംഭാവനയും യോഹന്നാനും കൂട്ടരും തിരിച്ചു നല്‍കണമെന്നാണ് പരാതി നല്‍കിയവരുടെ ആവശ്യം.

എന്നാല്‍ ഈ പരാതിയെ കുറിച്ചോ നിയമനപടികളെ കുറിച്ചോ അമേരിക്കയിലെ ഗോസ്പല്‍ ഫോര്‍ ഏഷ്യാ പ്രതിനിധികള്‍ പ്രതികരിക്കുന്നുമില്ല. ഒന്നും പറയാനില്ലെന്നാണ് മാദ്ധ്യമങ്ങളോടുള്ള ഇവരുടെ പ്രതികരണം. ഇതില്‍നിന്നു തന്നെ ഫണ്ട് ദുരുപയോഗം നടന്നുവെന്ന നിഗമനത്തിലേക്ക് അമേരിക്കന്‍ മാദ്ധ്യമങ്ങളും എത്തുകയാണ്. ഗോസ്പല്‍ ഫോര്‍ ഏഷ്യയും ബിലീവേര്‌സ് ചര്‍ച്ചും വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെ സുവിശേഷീകരണത്തിനായ് സ്വീകരിച്ച പണം വക മാറ്റി ചിലവഴിച്ചുവെന്നും കെട്ടിട സമുച്ചയങ്ങള്‍ പണിയുവാന്‍ ഉപയോഗിച്ചതായും മുന്‍ ബോര്‍ഡ് മെമ്പര്‍ കുറ്റ സമ്മതം നടത്തിയിരുന്നു. ടെക്‌സാസില്‍ പണി കഴിപ്പിക്കുന്ന ഹെഡ് ക്വാര്‍ട്ടെസ് കെട്ടിട സമുച്ചയത്തിന്റെ പണിക്കയാണ് തുക വകമാറ്റി ചിലവഴിച്ചത്. ഏകദേശം 120കോടി രൂപയാണ് ഇന്ത്യയിലെ സുവിഷേശീകരണത്തിനു ഉപയോഗിക്കാതെ കെട്ടിട സമുച്ചയങ്ങളുടെ പണിക്കു വേണ്ടി വകമാറ്റി ചിലവഴിച്ചത്.

ഇപ്രകാരം ദാതാക്കളുടെ പണം സ്വീകരിച്ചു നടത്തുന്ന വന്‍ അഴിമതി മനസിലായതിനെ തുടര്‍ന്ന് മുന്‍ ബോര്‍ഡ് മെമ്പര്‍ ഗയ്ല്‍ എര്‍വിന്‍ തന്റെ അംഗത്വം രാജി വച്ചതായി മാസങ്ങള്‍ക്ക് മുമ്പ് അറിയിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ അമേരിക്കയിലെ നിയമനടപടിയും. ഇവാഞ്ചിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഫിനാന്‍സ്യല്‍ അക്കൗണ്ടബിലിറ്റിയുടെ 10 മാനദണ്ടങ്ങളില്‍ 7 എണ്ണത്തിലും വീഴ്ച വരുത്തിയെന്നും ഇതോടെ തെളിഞ്ഞു. അങ്ങനെയാണ് സംഘടന യോഹന്നാനെ പുറത്താക്കിയത്. കെ.പി.യോഹന്നാന്റെ നേതൃത്വത്തിലുള്ള ഗോസ്പല്‍ മിനിസ്ട്രി എന്ന സന്നദ്ധ സംഘടന 1980ല്‍ കേവലം 900/ രൂപ മുടക്കുമുതലില്‍ തിരുവല്ല സബ്‌രജിസ്ട്രാര്‍ ആഫീസില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിനമാരംഭിച്ച് ഇപ്പോള്‍ കോടികള്‍ ആസ്തിയുള്ള മത സംഘടനായി വളരുകയായിരുന്നു.

Top