വനിതാ പൊലീസ് സന്നിധാനത്ത് കയറിയാല്‍ തടയുമെന്ന് കെ.സുധാകരന്‍…

സന്നിധാനത്ത് വനിതാ പൊലീസ് കയറിയാല്‍ തടയുമെന്ന് കെപിസിസിവര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. വിശ്വാസികള്‍ എന്ത് നിലപാട് സ്വീകരിക്കുന്നുവോ അതിനൊപ്പം ഉണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു. ശബരിമലയില്‍ കോടതി വിധി നടപ്പിലാക്കാനുള്ള വ്യഗ്രതയില്‍ വനിതാ പൊലീസിനെ നിയമിക്കാനിരിക്കുകയാണ് സര്‍ക്കാരെന്നും, വിശ്വാസികള്‍ ഒന്നിച്ചു നിന്നാല്‍ ഒരു പൊലീസും പട്ടാളവും ശബരിമലയില്‍ കാലുക്കുത്തില്ലെന്ന് സര്‍ക്കാര്‍ ഓര്‍ക്കണമെന്നും  കെ.സുധാകരന്‍ പറഞ്ഞു. ശബരിലയടക്കമുള്ള ക്ഷേത്രങ്ങളിലെ ആചാരങ്ങളിലും ആചാരാനുഷ്ടാനങ്ങളിലും അന്തിമ വിധി നിശ്ചയിക്കേണ്ടത് കോടതികളും സര്‍ക്കാരുകളുമല്ല.

അവിടങ്ങളിലുള്ള തന്ത്രിമാരാണ്. തന്ത്രിമാരുടെ വാക്കാണ് അവസാന വാക്ക്. ഭക്തരുടേയും തന്ത്രിമാരുടേയും അവകാശമാണത്. അതിനെ ധ്വംസിക്കാന്‍ ഒരു കോടതിക്കും സര്‍ക്കാരിനും അവകാശമില്ലെന്നും സുധാകരന്‍ പറഞ്ഞു. ശബരിമല ആചാര അനുഷ്ഠാനം സംരക്ഷിക്കാന്‍ വിശ്വാസി സമൂഹം നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പന്തളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി വിധി വന്ന ശേഷം അതിനെതിരെ സംസാരിക്കാന്‍ തനിക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിന് കാരണം കോണ്‍ഗ്രസ് ഈ രാജ്യത്തിന് നല്‍കിയിരിക്കുന്ന ഭരണഘടന എന്റെ മനസ്സിനകത്തുള്ളത് കൊണ്ടാണ്. ഒപ്പം 2016-ല്‍  ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ആചാരങ്ങള്‍ നിലനില്‍ക്കണമെന്ന സത്യവാങ്മൂലം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ അനുവദിക്കില്ല. സ്ത്രീകള്‍ക്ക് തുല്യത വേണമെന്ന് പറഞ്ഞ് ഇടതുപക്ഷ സര്‍ക്കാര്‍ പിടിച്ചു വാങ്ങിയതാണ് ഇപ്പോഴത്തെ കോടതി വധി. ഇപ്പോള്‍ ഇവിടെ ജാഥ നടത്തുന്ന ശ്രീധരന്‍ പിള്ളയും ബിജെപിയും ആദ്യം ഡല്‍ഹിയില്‍ പോയി മോദിയെ കണ്ട് ഭരണഘടന ഭേദഗതി വരുത്താന്‍ ആവശ്യപ്പെടണം. ബിജെപി ഇപ്പോള്‍ നടത്തുന്നത് കാപട്യമാണ്. ജനാധിപത്യപരമായി നിങ്ങള്‍ വോട്ട് പിടിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ ഭക്തജനങ്ങളെ രക്തസാക്ഷികളാക്കി നേട്ടമുണ്ടാക്കരുതെന്നും സുധാകരന്‍ പറഞ്ഞു.

Top