കിം ജോങ് ഉന്നിനെ പോലെ ഏകാധിപതിയായിട്ടാണ് പി.ജയരാജന്‍ പെരുമാറുന്നതെന്ന് കെ.സുധാകരന്‍; പാര്‍ട്ടി എല്ലാം തീരുമാനിക്കും എന്ന് പറയുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളി

കണ്ണൂര്‍: കിം ജോങ് ഉന്നിനെ പോലെ ഏകാധിപതിയായിട്ടാണ് പി.ജയരാജന്‍ പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. ഭ്രാന്തമായ മാനസികാവസ്ഥയിലാണ് പി.ജയരാജന്‍ പെരുമാറുന്നത്. പാര്‍ട്ടി എല്ലാം തീരുമാനിക്കും എന്ന് പറയുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. പാര്‍ട്ടി ഭരണം കൊണ്ടുവരണമെന്ന ആഗ്രഹമാണ് വാക്കുകളില്‍ പ്രകടമാകുന്നതെന്നും സുധാകരന്‍ ആരോപിച്ചു.  സമാധാന യോഗം നിയന്ത്രിക്കാന്‍ പി.ജയരാജന്‍ ആരാണെന്നും കെ.സുധാകരന്‍ ചോദിച്ചു. ജയരാജന്‍ ധരിക്കുന്നത് ഉത്തരകൊറിയയിലോ മറ്റോ ആണ് അദ്ദേഹമെന്നാണ്. കിങ് ജോങ് ഉന്നിന്റെ അനുയായി ആണ് ജയരാജന്‍. എല്ലാം നിശ്ചയിക്കുന്നത് പാര്‍ട്ടിയാണെന്നാണ് ജയരാജന്‍ പറയുന്നത്. ഒരു കമ്യൂണിസ്റ്റ് രാഷ്ട്രത്തിലെ ഏകാധിപതിയെപ്പോലെയാണ് ജയരാജന്റെ നിലപാട്. പാര്‍ട്ടി ഭരണം ജനാധിപത്യത്തില്‍ അടിച്ചേല്‍പ്പിക്കാനുള്ള ആഗ്രഹമാണ് ജയരാജന്. എല്ലാം പാര്‍ട്ടിയുടെ കൈയിലാണെന്നാണ് അയാള്‍ ധരിക്കുന്നതെങ്കില്‍ അത് ഒരു അസുഖമാണ്. ഇതൊരു ഭ്രാന്താണ്. അധികാരത്തിന്റെ ലഹരിയില്‍ എല്ലാ ആളുകളേയും അടിച്ചമര്‍ത്തി മുന്നോട്ടുപോകുമ്പോള്‍ മനസിനകത്ത് വരുന്ന ഒരു തോന്നലുണ്ട്. താന്‍ എല്ലാത്തിനും മുകളിലാണെന്ന തോന്നല്‍. ആ തോന്നലാണ് ഒരു ഫാസിസ്റ്റിന് ജന്മം നല്‍കുന്നത്. പാര്‍ട്ടി മാറ്റിയില്ലെങ്കില്‍ ഈ അസുഖം മാറ്റാന്‍ ജനങ്ങള്‍ ഇറങ്ങുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. ജയരാജന്‍ ഇപ്പോള്‍ ഭ്രാന്തമായ മനസിന്റെ പശ്ചാത്തലത്തിലാണ് നീങ്ങുന്നത്. അല്ലങ്കില്‍ ഇന്നലെ ഇത്രയും ഉദ്യോഗസ്ഥരുടേയും മന്ത്രിമാരുടേയും മുന്നില്‍ വെച്ച് എല്ലാം പാര്‍ട്ടിയാണ് അന്വേഷിക്കേണ്ടതെന്നും പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടതെന്നും എങ്ങനെ പറയും? പോലീസ് അന്വേഷിച്ചാലും അത് ശരിയാണോ എന്ന് പാര്‍ട്ടി അന്വേഷണം നടത്തി പറയും എന്ന് പറയുന്നത് തിരുത്തണ്ടതാണ്. ഇത് തിരുത്തേണ്ടത് പാര്‍ട്ടിയാണ്. ഈ ഏകാധിപത്യ പ്രവണത തടയണം. എല്ലാം തന്റെ കൈപ്പിടിയില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന ജയരാജന്റെ പ്രവണത പാര്‍ട്ടി പ്രവര്‍ത്തകര്‍ തടയണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ഷുഹൈബിനെ വെട്ടിയത് പരിശീലനം നേടിയ ആളാണ്. ആകാശ് തില്ലങ്കേരി കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പറഞ്ഞിട്ടില്ല.  വെട്ടിയത് ആകാശ് അല്ലെന്നാണ് പറഞ്ഞത്. എത്ര ദിവസം വേണമെങ്കിലും നിരാഹാരം കിടക്കാന്‍ തയ്യാറാണ്. ഭാവി സമരം സംബന്ധിച്ച നിലപാട് യുഡിഎഫ് നേതൃയോഗത്തില്‍ പറയുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

കെ സുധാകരനെ ഐ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി ?സുധാകരനുമായി ഇനി സഹകരിക്കേണ്ടെന്ന് താഴേത്തട്ടിലേക്ക് ഗ്രൂപ്പ് നേതാക്കളുടെ നിര്‍ദേശം;തീരുമാനം ഗ്രൂപ്പിനതീതമായി സുധാകരന്‍ വളരുന്നുവെന്ന സംശയം സുധാകരനെ വെട്ടി;മുല്ലപ്പള്ളി കെപിസിസി പ്രസിഡന്‍റാവും.. നേതാക്കളുടെ അഴിമതിയും ആർ എസ് എസ് ബന്ധവും ,കൊച്ചു പ്രാസംഗിക അനാമികയുടെ കുടുംബം കൊൺഗ്രസ് വിട്ടു. സി.പി.എമ്മിൽ ചേരും.സുധാകരനെതിരെ കടുത്ത ആരോപണം കെ.പി.സി.സി. അധ്യക്ഷൻ ആരാവണമെന്നതിന് രാഹുൽ ഗാന്ധിയുടെ പേജിൽ മുൻ കെ.എസ്.യു നേതാവിന്റെ പോൾ തരംഗമാവുന്നു.നിങ്ങൾക്കും വോട്ട് ചെയ്യാം യുവനേതാക്കൾക്ക് എതിരെ സുധാകരൻ.നേതാക്കള്‍ക്ക് എതിരെ പരസ്യ വിമര്‍ശനങ്ങളില്‍ നിന്ന് യുവാക്കൾ പിന്‍മാറണം.രാജ്യസഭയില്‍ പുതുമുഖത്തെ അയക്കണമെന്ന് കെ.സുധാകരന്‍
Latest
Widgets Magazine