ശബരിമല വിധി നടപ്പാക്കാൻ സാധിക്കുമോയെന്ന് ജഡ്ജിമാർ ആലോചിക്കണം. സുപ്രീം കോടതിക്ക് എതിരെ കെ.സുധാകരൻ

കൊച്ചി: സുപ്രീം കോടതി വിധിക്ക് എതിരെ അതിരൂക്ഷമായ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.സുധാകരൻ    ശബരിമല സ്ത്രീ പ്രവേശനത്തിൽ പുനഃപരിശോധനാ ഹർജികൾ നാളെ സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ്  വിധിക്കെതിരായ വിമർശനം ആവർത്തിച്ച് കോൺഗ്രസ് നേതാവ് കെ. സുധാകരൻ വന്നിരിക്കുന്നത് . ‘വിശ്വാസസംരക്ഷണ യാത്രയുടെ ഭാഗമായി കോഴിക്കോട് നടന്ന യോഗത്തിൽ സംസാരിക്കവെയാണ് കെ. സുധാകരൻ വിധിക്കെതിരെ ആഞ്ഞടിച്ചത്.

പരിഷ്കൃത സമൂഹത്തിൽ ഉത്തരവിന്റെ പ്രത്യാഘാതം എന്തെന്ന് ആലോചിക്കാതെ വിധി ഇറക്കുന്ന കോടതികൾ നമ്മുടെ നാടിന് ബാദ്ധ്യതയായി മാറുകയാണെന്ന് സുധാകരൻ പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള ശബരിമലയിലെ ആചാരങ്ങൾ തിരുത്തി വിധി പ്രഖ്യാപിച്ചാൽ ആ വിധി ഇവിടെ നടപ്പിലാക്കാൻ സാധിക്കുമോയെന്ന് ജഡ്ജിമാർ ആലോചിക്കണമായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടതിവിധിയും സർക്കാരിന്റെ തീരുമാനങ്ങളുമൊക്കെ ജനഹിതത്തിന് അനുസൃതമാകണം. ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിക്കൊണ്ട് ഒരു കോടതി ഒരു ഉത്തരവിട്ടാൽ ആ തീരുമാനം ഇവിടെ പിണറായി വിജയൻ പറയുന്നത് പോലെ 5000 പൊലീസുകാരെയും 2000 ഗുണ്ടകളെയും വെച്ച് നടപ്പിലാക്കുമെന്ന് പറയുന്നത് തലയ്ക്കകത്ത് ബുദ്ധിയ്ക്ക് പകരം ചെളിയുള്ളവർക്കേ പറയാൻ സാധിക്കൂവെന്നും സുധാകരൻ പറഞ്ഞു.ശബരിമലയിലെ സ്ത്രീ പ്രവേശന വിധി ഇടതുപക്ഷ സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് നേടിയെടുത്തതെന്നും സുധാകരൻ പറഞ്ഞു.

Top