ആര്‍ത്തവം അശുദ്ധി തന്നെയാണെന്ന് കെ.സുധാകരന്‍

കണ്ണൂര്‍: ആര്‍ത്തവം അശുദ്ധി തന്നെയാണ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ.സുധാകരന്‍. ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന് കെ സുധാകരന്‍ മാധ്യമങ്ങളോടായി പറഞ്ഞു. അവസര വാദികള്‍ക്കായി സര്‍ക്കാര്‍ ഇടം കൊടുക്കരുത്. നിയമത്തിന്റെ വഴിയിലൂടെ സര്‍ക്കാര്‍ സഞ്ചരിച്ച് വിശ്വാസികളുടെ മനസ്സിനേറ്റ പോറല്‍ മാറ്റണം. വിശ്വാസത്തെ മാറ്റാന്‍ ഒരു കോടതിക്കും ഭരണകൂടത്തിനും അവകാശമില്ല. വിശ്വാസം സംരക്ഷിക്കുന്നതാണ് അവരുടെ ബാധ്യതയെന്നും സുധാകരന്‍ പറഞ്ഞു.

ആര്‍ത്തവം അശുദ്ധി തന്നെയാണ്. ഇത് ഞാനുണ്ടാക്കിയതല്ല. ഭരണഘടനയുണ്ടാക്കുന്നതിനുള്ള മുമ്പേയുള്ള വിശ്വാസമാണത്. ആ വിശ്വാസമാണ് ഭരണഘടന സംരക്ഷിക്കേണ്ടതെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തണം. പന്തളത്ത് ഇന്നലെ വന്നെത്തിയ ജനക്കൂട്ടം ആരും പറഞ്ഞിട്ടെത്തിയതല്ല. വിശ്വാസങ്ങള്‍ തകര്‍ക്കപ്പെട്ടപ്പോള്‍ യാന്ത്രികമായി എത്തിയ ജനക്കൂട്ടമാണ് അവിടെ കണ്ടത്. ജെല്ലിക്കെട്ട് വിവാദം തമിഴ്‌നാട് സര്‍ക്കാര്‍ കൈകാര്യം ചെയ്ത പോലെ ശബരിമല വിഷയവും കേരള സര്‍ക്കാര്‍ കൈകാര്യം ചെയ്യണം.കോണ്‍ഗ്രസിന് എല്ലാ മതങ്ങളും ഒരു പോലെയാണ്. ദൈവ വിശ്വാസമുള്ളവര്‍ അതില്‍ വിശ്വസിക്കുന്നു. പുറത്ത് നിരീശ്വരവാദം പറഞ്ഞ് അകത്ത് പൂജ നടത്തുന്നവരല്ല തങ്ങളെന്നും അദ്ദേഹം പറഞ്ഞു.

Top