നിയമനം; മന്ത്രി നേരിട്ട് ഇടപെട്ടതിന് തെളിവുമായി പി കെ ഫിറോസ്

ബന്ധു നിയമന വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി യൂത്ത് ലീഗ്.   അദീബിന് വേണ്ടി കെ.ടി. ജലീല്‍ നേരിട്ട് ഇടപെട്ട് യോഗ്യതയില്‍ ഇളവ് വരുത്തിയെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പി കെ ഫിറോസ് ആരോപിച്ചു. യോഗ്യതകള്‍ പുനര്‍ നിശ്ചയിക്കണം എന്ന് കാട്ടി ജലീല്‍ ഉത്തരവിറക്കുകയായിരുന്നു. മന്ത്രിയുടെ ഇടപെടല്‍ അദീബിന് വേണ്ടിയെന്ന് പി.കെ ഫിറോസ് ആരോപിച്ചു. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ വകുപ്പിലേക്കായിരുന്നു അദീബിന്റെ നിയമനം. വകുപ്പ് സെക്രട്ടറിയുടെ നിര്‍ദ്ദേശം കെ.ടി. ജലീല്‍ അവഗണിച്ചാണ് ഇളവ് വരുത്തിയതെന്ന് ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. മന്ത്രിസഭാ യോഗത്തിന്‍റെ അനുമതി വാങ്ങണമെന്ന നിര്‍ദ്ദേശം മന്ത്രി തള്ളി. സെക്രട്ടറിയുടെ നിര്‍ദ്ദേശം അവഗണിച്ച് അയച്ച ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടു. യോഗ്യത മാറ്റിയത് മുഖ്യമന്ത്രി അറിഞ്ഞിട്ടാണോ എന്ന് വ്യക്തമാക്കണമെന്ന് ഫിറോസ് ചോദിക്കുന്നു. യോഗ്യതകള്‍ പുനര്‍ നിശ്ചയിക്കണം എന്ന് കാട്ടി ജലീല്‍ നോട്ട് എഴുതിയെന്നും പി കെ ഫിറോസ്  പറഞ്ഞു.

Latest
Widgets Magazine