കബാലിയുടെ വരവ് ആഘോഷിച്ച് ആരാധകര്‍; രജനികാന്തിന്റെ പോസ്റ്റര്‍ പതിപ്പിച്ച് മാരുതിയുടെ പുതിയ എഡിഷന്‍ പുറത്തിറക്കി

ചെന്നൈ: കബാലിയുടെ പ്രെമോഷന്‍ തന്നെ ഇതുവരെ ആരും കാണാത്ത രീതിയിലായിരുന്നു. കബാലി എന്ന ചിത്രത്തിന്റെ പ്രചാരണം തന്നെ പ്രേക്ഷകരില്‍ ആവേശം നിറച്ചിരുന്നു. സൗജന്യ ടിക്കറ്റ് നല്‍കിയും ഓഫര്‍ നല്‍കിയും കബാലി എന്ന ചിത്രം പ്രത്യേകത കൊണ്ട് മുന്നില്‍നില്‍ക്കുകയാണ്. ഇതിനിടയിലാണ് മാരുതി കാര്‍ മറ്റൊരു പ്രത്യേകതയുമായി എത്തിയത്.

മാരുതി സ്വിഫ്റ്റ് കാറിന് കബാലി എഡിഷന്‍ ഇറക്കിയാണ് ചെന്നൈയിലെ ഒരു വാഹന ഡീലര്‍ കബാലിയെ സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. കബാലിയെ സ്വീകരിക്കാന്‍ എയര്‍ ഏഷ്യ സിനിമയുടെ പോസ്റ്ററുകള്‍ വിമാനത്തില്‍ പോസ്റ്റ്ചെയ്തതിനു പിന്നാലെയാണ് കാറും കബാലി മയമാക്കിയിരിക്കുന്നത്.

kabali

കാറിന്റെ മുന്നിലും വശങ്ങളിലും പിന്നിലുമെല്ലാം കബാലിയുടെ പോസ്റ്ററുകളും ഡയലോഗുകളുമാണുള്ളത്. മാരുതി അടുത്തിടെ പുറത്തിറക്കിയ സ്വിഫ്റ്റിന്റെ ഡില്‍എക്സ് മോഡലാണ് കബാലി പതിപ്പാക്കി ഇറക്കിയിരിക്കുന്നത്.

Maruti-Swift-Kabali-special-edition-4

Latest