കരിങ്കോഴിയെ തര്‍ക്ക വിഷയമാക്കി രണ്ട് സംസ്ഥാനങ്ങള്‍; ജന്മദേശത്തിന്റെ പേരില്‍ പിടിവലി നടത്തി സംസ്ഥാനങ്ങള്‍ രംഗത്ത്

പ്രോട്ടീന്‍ സമ്പന്നമായ ജീവിയാണ് കരിങ്കോഴി. ഇതിന്റെ ഇറച്ചി വിശിഷ്ട വിഭവമായാണ് കരുതപ്പെടുന്നത്. എന്നാല്‍ കരിങ്കോഴിക്കായി വ്യത്യസ്തമായ ഒരു സംവാദം ആരംഭിച്ചിരിക്കുകയാണ്. മധ്യപ്രദേശും ചത്തീസ്ഗഢും തമ്മിലാണ് പിടിവലി. തര്‍ക്കം മുറുകി അവസാനം തീര്‍പ്പിനായി ചെന്നൈയിലെ ഭൗമസൂചികാ കേന്ദ്രത്തെ സമീപിച്ചിരിക്കുകയാണ് ഇരു സംസ്ഥാനങ്ങളും.

മധ്യപ്രദേശിലെ ഛാബുവ ജില്ലയാണ് കരിങ്കോഴിയുടെ യഥാര്‍ത്ഥ ജന്മസ്ഥലമെന്നാണ് മധ്യപ്രദേശുകാര്‍ വാദിക്കുന്നത്. 2012 ല്‍ ഇതിനായി ഇവര്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈയിടെയാണ് കരിങ്കോഴിക്കുവേണ്ടി അവകാശവാദം ഉന്നയിച്ച് ഛത്തീസ്ഗഢ് രംഗത്തുവരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഭൗമസൂചിക പദവി ലഭിക്കുക്കയാണെങ്കില്‍ കരിങ്കോഴികളെ വേഗത്തില്‍ വിറ്റഴിക്കാമെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഇതിനായുള്ള തത്രപ്പാടിലാണ് ഇപ്പോള്‍ ഈ സംസ്ഥാനങ്ങള്‍.

ഗാലസ് ഗാലസ് ഡൊമസ്റ്റിക്ക വിഭാഗത്തില്‍ പെടുന്ന കോഴിയിനമാണ് കരിങ്കോരി. ഒട്ടേറെ ഔഷധഗുണമുള്ള ഈ കോഴിക്ക് കൊളസ്ട്രോള്‍ കുറവാണെന്നത് വിപണിയില്‍ ഇതിന് മൂല്യം വര്‍ധിപ്പിക്കുന്നു. മറ്റു കോഴിയിനങ്ങളില്‍ 214 മില്ലി ഗ്രാം കൊളസ്ട്രോള്‍ അടങ്ങിയിരിക്കുമ്പോള്‍ 184 മില്ലി ഗ്രാമാണ് കരിങ്കോഴിയിലുള്ള കൊളസ്ട്രോള്‍.

Top