കലാഭവൻ മ​ണി​യു​ടെ ഓ​ർ​മ​ക​ൾ ത​ല​മു​റ​ക​ൾ ക​ഴി​ഞ്ഞാ​ലും നി​ല​നി​ൽ​ക്കു​മെ​ന്ന് നടനൻ ​ജയ​റാം; മ​ണി സ്മാ​ര​ക ഓ​ണം​ക​ളി മ​ത്സ​രം “ആ​ർ​പ്പോ 2017′ തുടക്കമായി

ചാലക്കുടി:മാണി സ്മരണയിൽ ഒരു നാട് മുഴുവൻ ഒന്നാകുന്നു . മുഴുവൻ നഗരസഭയുടെയും ഫോക് ലോർ അക്കാദമിയുടെയും കലാഭവൻ മണി സ്മാരക ട്രസ്റ്റിന്‍റെയും ആഭിമുഖ്യത്തിൽ നടത്തുന്ന കലാഭവൻ മണി സ്മാരക അഖില കേരള ഓണംകളി മത്സരം -ആർപ്പോ 2017 സിനിമാതാരം ജയറാം ഉദ്ഘാടനം ചെയ്തു. ജീവിതത്തിൽ നല്ല ഗുരുക്കന്മാരെ കിട്ടുന്നതിന് ഭാഗ്യം സിദ്ധിച്ചിട്ടുള്ള ആളാണ് താനെന്നും എന്നാൽ നല്ല സുഹൃത്തുക്കളെ കിട്ടുക എന്ന അപൂർവ ഭാഗ്യം ലഭിച്ച വ്യക്തിയാണ് കലാഭവൻ മണിയെന്ന് ജയറാം പറഞ്ഞു.jayaram arpo2017

നാട്ടിലെ മുഴുവൻ ജനതയുടെയും സ്നേഹാദരങ്ങൾ പിടിച്ചുപറ്റിയ മണിയുടെ ഓർമകൾ തലമുറകൾ കഴിഞ്ഞാലും നിലനിൽക്കുമെന്ന് ജയറാം പറഞ്ഞു. ബി.ഡി.ദേവസി എംഎൽഎ അധ്യക്ഷത വഹിച്ചു.സിനിമാ സംവിധായകൻ സുന്ദർദാസ്, ഫാ. വർഗീസ് പാത്താടൻ, ഫാ. ജോസ് പാലാട്ടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുലേഖ ശങ്കരൻ, യു.വി.മാർട്ടിൻ, സീമ ജോജോ, കലാഭവൻ മണി ട്രസ്റ്റ് ചെയർമാൻ അഡ്വ. കെ.ബി.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. നഗരസഭ വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറന്പിൽ സ്വാഗതവും പി.എം.ശ്രീധരൻ നന്ദിയും പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top