കല്യാണ്‍ ജ്വല്ലറിയുടെ വൻ തട്ടിപ്പ് !..അഞ്ചു പവൻ നെക്ലസിൽ 3 .5 പവൻ മെഴുക് .സ്വര്‍ണ്ണത്തേക്കാള്‍ ഇരട്ടി മെഴുക് .കല്യാണ്‍ ജ്വല്ലറിക്കെതിരായി ഗുരുതര തട്ടിപ്പിന്റെ തെളിവുകൾ പുറത്ത് | Daily Indian Herald

കനത്ത മഴ തുടരുന്നു, മരണം 103;പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ…എട്ട് ജില്ലകളില്‍ ഇന്നും കനത്ത മഴ തുടരും

കല്യാണ്‍ ജ്വല്ലറിയുടെ വൻ തട്ടിപ്പ് !..അഞ്ചു പവൻ നെക്ലസിൽ 3 .5 പവൻ മെഴുക് .സ്വര്‍ണ്ണത്തേക്കാള്‍ ഇരട്ടി മെഴുക് .കല്യാണ്‍ ജ്വല്ലറിക്കെതിരായി ഗുരുതര തട്ടിപ്പിന്റെ തെളിവുകൾ പുറത്ത്

തിരുവനന്തപുരം: തിരുവനന്ത പുരത്ത് കല്യാൺ ജ്വല്ലറി വിറ്റ സ്വർണ്ണത്തിൽ ഭൂരിഭാഗവും മെഴുക് കണ്ടെത്തി.കല്യാണ്‍ ജ്വല്ലറിയുടെ വൻ തട്ടിപ്പ് മറനീക്കി പുറത്ത് വന്നു .വിട്ട സ്വര്ണത്തെക്കാൾ ഇരട്ടി മെഴുക് കുത്തിനിറച്ച് കാട്ടുകൊള്ളയാണ് ജ്വല്ലറി നടത്തിയിരിക്കുന്നത് .അഞ്ചു പവൻ നെക്ലസിൽ 3 .5 പവൻ മെഴുക് . കല്യാണ്‍ ജ്വല്ലറിക്കെതിരായി ഗുരുതര ആരോപണം പുറത്ത് വന്നത് സ്വർണ പ്രേമികളെ ആശങ്കയിലാഴ്ത്തിയിരിക്കയാണ് .തിരുവനന്തപുരം നെയ്യാറ്റിൻ കരയിലെ ലളിത വാങ്ങിയ ആന്റീക് മോഡൽ നെക്‌ളേസ് പരിശോധിച്ചപ്പോഴാണ്‌ അതിൽ വെറും 12 ഗ്രാം സ്വർണ്ണമേ ഉള്ളുവെന്നും ബാക്കി മെഴുകായിരുന്നു എന്നും അറിയുന്നത്.

2013 നവംബറിൽ വാങ്ങിയ സ്വർണ്ണം കഴിഞ്ഞ ദിവസം പണയം വയ്ക്കാൻ ചെന്നപ്പോൾ ബാങ്കുകാരാണ്‌ ഇത് കണ്ടെത്തിയത്. അതുവരെ അതായത് 4വർഷത്തിലധികം ലളിത ഇത് സ്വർണ്ണം എന്ന് കരുതി കൈയ്യിൽ വച്ചു. പ്രമുഖ ജ്വലറികളുടെ പരസ്യത്തില്‍ മയങ്ങി സ്വര്‍ണ്ണം വാങ്ങാന്‍ പോകുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് ഈ യുവാവിന്റെ അനുഭവ കുറിപ്പ്. ഏകദേശം അഞ്ച് പവനോളം തൂക്കം വരുന്ന നെക്ലസ് വാങ്ങി കബളിപ്പിക്കപ്പെട്ട അനുഭവം യുവാവ് വിവരിക്കുന്നു. വാങ്ങിയത് അഞ്ച് പവന്‍ ആണെങ്കിലും ഒരാവശ്യം വന്നപ്പോള്‍ പണയം വെക്കാന്‍ ചെന്നപ്പോഴാണ് അതില്‍ സ്വര്‍ണ്ണമായിട്ടുള്ളത് വെറും 12 ഗ്രാം മാത്രമാണെന്ന ഞെട്ടിക്കുന്ന സത്യം തിരിച്ചറിഞ്ഞത്. അതായത് 5.5 പവന്‍ തൂക്കമുള്ള നെക്ലസ് ബാങ്കില്‍ പണയം വെക്കാന്‍ ചെന്നപ്പോള്‍ ആ നെക്‌ലസിലുള്ളത് വെറും 1.5 പവന്‍ സ്വര്‍ണ്ണം മാത്രം. ബാക്കി 4 പവന്റെ സ്ഥാനത്തുള്ളത് മെഴുക് കട്ടകളായിരുന്നു. തിരുവനന്തപുരം കല്യാണ്‍ ജ്വല്ലറിയില്‍ നിന്ന് വാങ്ങിയ സ്വര്‍ണ്ണത്തിലാണ് ഇത്രയും വലിയ തട്ടിപ്പ് കണ്ടെത്തിയത്.kalyan NECLES

സ്വർണ്ണത്തിൽ മായവും വിളക്കും, മറ്റ് ലോഹവും ചേർത്ത് പിടികൂടുന്നത് ഇത് ആദ്യമല്ല. മുമ്പ് കുവൈറ്റിൽ 4 കിലോ സ്വർണ്ണം ആയിരുന്നു പിടികൂടിയത്. അന്ന് മാധ്യമങ്ങൾക്ക് പരസ്യം കൂട്ടി നല്കി വാർത്തകൾ ഒതുക്കി എങ്കിലും സോഷ്യൽ മീഡിയയിൽ വാർത്ത പുറത്തുവന്നു. കുവൈറ്റിലെ കൊമേഴ്സ് ആന്റ് ഇൻഡസ്ട്രി മന്ത്രാലയം അൽ രായിയിലെ ജ്വല്ലറിയിൽ നിന്നും 3.940 കിലോ വ്യാജ സ്വർണ്ണം ആയിരുന്നു പിടിച്ചത്. മെഴുകും ലോഹകൂട്ടും ചേർത്ത് മായം കലർത്തി ഉണ്ടാക്കിയ ആഭരണങ്ങൾ അന്ന് പോലീസ് കസ്റ്റഡിയിലേക്ക് മാറ്റുകയും ജ്വല്ലറി അടപ്പിക്കുകയും ചെയ്തിരുന്നു.

യുവാവ് വെളിപ്പെടുത്തുന്ന കല്യാണിന്റെ തട്ടിപ്പ് ഇങ്ങനെ…

തിരുവനന്തപുരം കല്യാണ്‍ ജ്വല്ലറിയില്‍ നിന്നും കല്യാണ ആവശ്യത്തിന് 29-11-2013-ല്‍ വാങ്ങിയ Antique model നെക്ളേസ് — 49.580 ഗ്രാം (കല്ലിന്റെ തൂക്കം കഴിച്ച് 43.5 ഗ്രാം : ഏകദേശം 5.5 പവന്‍), 17-03-2018-ല്‍ ബാങ്കില്‍ പണയം വയ്ക്കാന്‍ കൊടുത്തപ്പോള്‍, ബാങ്ക് അപ്രൈസറുടെ പരിശോധനയില്‍ കണ്ടത് ഞെട്ടിക്കുന്ന വിവരം: അതിലെ സ്വര്‍ണ്ണം വെറും 12 ഗ്രാം മാത്രം (1.5 പവന്‍). അതിന്റെ അകഭാഗത്ത് മെഴുകു കട്ടകള്‍ നിറച്ചിരിക്കുന്നു ! അങ്ങനെ ബാക്കി 4 പവന്റെ കാശ് മുഴുവന്‍, ആഭരണത്തിന്റെ അകത്തു നിറച്ചിരുന്ന മെഴുകിനായിരുന്നു നല്‍കിയത്…kalyan -one

അതേത്തുടര്‍ന്ന് ഈ ആഭരണം വാങ്ങിയ കല്യാണ്‍ ജൂവലറിയില്‍ തിരിച്ചു കൊണ്ടു ചെന്നപ്പോള്‍ ബ്രാഞ്ച് മാനേജര്‍ (അഡ്മിന്‍) ഷോബിന്‍ പറയുന്നത്, ഇത്തരം ആഭരണം മെഴുകില്‍ ആണ് നിര്‍മ്മിക്കുന്നതെന്നും, അത് എല്ലാവര്‍ക്കും അറിയാമെന്നുമാണ്. ഏതായാലും മെഴുകിന് സ്വര്‍ണത്തിന്റെ വില നല്‍കാന്‍ തയ്യാറുള്ള ആരെങ്കിലും ഉണ്ടാവുമോ എന്നറിയില്ല.. ഇന്നത്തെ റേറ്റ് പ്രകാരം ആഭരണം തിരികെ എടുത്ത് കാശ് തരാം എന്നറിയിച്ചു എങ്കിലും, നല്‍കിയ മുഴുവന്‍ കാശും തിരികെ ആവശ്യപ്പെട്ടുകൊണ്ട് തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് നല്‍കിയതിനെ തുടര്‍ന്ന്, 21.03.2018-ല്‍ കല്യാണ്‍ ജൂവലറി സ്റ്റാഫ് എത്തി പോലീസ് സ്റ്റേഷനില്‍ വച്ച് ആ കാശ് മുഴുവന്‍ തിരികെ ഏല്‍പ്പിച്ചു…kalyan bill

പ്രിയപ്പെട്ട സാധു ജനങ്ങളേ… വഞ്ചിക്കപ്പെടരുത്. മുന്‍പ് ഈ കല്യാണ്‍ ജൂവലറിയുടെ ഇത്തരം ഒരു തട്ടിപ്പിന്റെ കാര്യം സമൂഹ മാധ്യമത്തിലൂടെ കണ്ടപ്പോള്‍ വിശ്വസിച്ചില്ല. ഇന്നിതാ നേരിട്ട് അനുഭവിച്ചിരിക്കുന്നു ! സ്വര്‍ണം വാങ്ങി കൈവശം വച്ചിട്ടുള്ള എല്ലാപേരും, പ്രത്യേകിച്ചും പുറത്ത് കവറിങ്ങ് ഉള്ള മോഡല്‍ ആഭരണങ്ങള്‍ ആണെങ്കില്‍, നിങ്ങളുടെ ആഭരണങ്ങള്‍ നന്നായി ഒന്നു പരിശോധിപ്പിക്കുക.

ഇനി വാങ്ങുന്നവരും ജാഗ്രതൈ…. കല്യാണ്‍ ജൂവലറിയുടെ സ്വര്‍ണമെങ്കില്‍ ഏറ്റവും സൂക്ഷിക്കുക… മറ്റു പ്രമുഖ ജൂവലറികളും ഇത്തരത്തിലുള്ള നീചമായ രഹസ്യ തട്ടിപ്പ് നടത്തുന്നുണ്ടോ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. സാധാരണക്കാരായ നമ്മള്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാശ്, കൊടും ചതിയിലൂടെ തട്ടിച്ചെടുക്കുവാന്‍ ഒരു മടിയുമില്ലാത്ത കൊള്ളക്കാരായി തീര്‍ന്നിരിക്കുന്നു ഈ വമ്പന്‍ പണച്ചാക്കുകള്‍…! ഹോ…. ഭയങ്കരം !…ഇതു സംബന്ധിച്ചുള്ള ബില്ലും, ആഭരണത്തിന്റെ ഫോട്ടോയും ഇതോടൊപ്പം നല്‍കുന്നു. ഈ ബില്ലിലെ രണ്ടാമത്തെ ആഭരണത്തില്‍ ആണ് പറ്റിപ്പ് നടന്നത്. മേല്‍ പറഞ്ഞ പ്രത്യേക മോഡല്‍ ആണ് ഈ ആഭരണം.

വാങ്ങുന്ന ആഭരണത്തിൽ പൂർണ്ണമായി സ്വർണ്ണം ആകണം എന്ന് യാതൊരു ഉറപ്പും ഇല്ല. സ്വർണ്ണ കടക്കാരുടെ കൈവശം ഉള്ള തൂക്കുന്നതും, ഗുണ നിലവാര പരിശോധന കാണിക്കുന്ന കമ്പ്യൂട്ടറുകളും കസ്റ്റമർകാർക്ക് പരിശോധിക്കാൻ ഒരിക്കലും കഴിയുകയോ അറിയുകയോ ഇല്ല. കമ്പ്യൂട്ടറിൽ 100% സോഫ്റ്റ് വേർ തട്ടിപ്പ് നടത്താം. ശ്രദ്ധിക്കുക..സ്വർണ്ണം പഴയത് കൊടുത്ത് വാങ്ങാൻ ശ്രമിക്കുമ്പോൾ അങ്ങോട്ട് തൂക്കി എടുക്കുന്ന ത്രാസിലും, ഗുണം പരിശോധിക്കുന്ന കമ്പ്യൂട്ടറിലും അല്ല നമുക്ക് തരുന്ന സ്വർണ്ണം തൂക്കി പരിശോധിച്ച് തരിക. എല്ലാ സ്വർണ്ണത്തിലും പോളീഷും, വിളക്കും, മായവും ഉണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പാണ്‌. സ്വർണ്ണം വില്ക്കുമ്പോൾ അത് കത്തിച്ച് കരിച്ച് സ്വർണ്ണതരികൾ വരെ നമുക്ക് നഷ്ടപെടുത്തും. ചളിയും, വാങ്ങിയപ്പോൾ ഉള്ള പോളീഷ് മെഴുക് എല്ലാം കത്തി പോകും. ഇങ്ങോട്ട് വാങ്ങുമ്പോൾ ആർക്കും ഇത്ര കൃത്യമായി സ്വർണ്ണം വാങ്ങിക്കാൻ കഴിയില്ല. അവിടെയും ജ്വല്ലറികൾ ചതിക്കും.kalyan two bill

പരമാവധി കള്ളത്തരം റിപോർട്ട് ചെയ്യുന്ന ജ്വല്ലറികളെ ഒഴിവാക്കുക. അവർ നിങ്ങളുടെ ജീവിതവും സമ്പാദ്യവും നശിപ്പിക്കും. ഒരു ജ്വല്ലറിയിൽ നിന്നും വാങ്ങുന്ന സ്വർണ്ണം അടുത്ത ജ്വല്ലറിയിലോ വിദഗ്ദരുടെ അടുത്തോ കൊണ്ടുപോയി ചെക്ക് ചെയ്യിക്കുക. തട്ടിപ്പ് കണ്ടെത്തിയാൽ വൻ തുകയ്ക്ക് കേസ് ഫയൽ ചെയ്യുക. സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തുക. കാരണം ചാനലുകളും പത്രങ്ങളും നിങ്ങളേ സഹായിക്കില്ല. കൊടുത്തത് വാങ്ങി ഒരിക്കലും കേസ് ഒത്ത് തീർക്കരുത്.

രത്ന കച്ചവടം 100% തട്ടിപ്പാണ്‌. ഒരു ജ്വല്ലറിയിൽ നിന്നും വാങ്ങുന്ന കല്ലും ഡയമണ്ടും മറ്റേ ജ്വല്ലറിയിൽ ചെന്നാൽ റോഡിലേ പാറ കല്ലിന്റെ വില പോലും കിട്ടില്ല. യഥാർഥ ഡയമണ്ടിനും, രന്തത്തിനും ലോകത്ത് എന്നും എവിടെയും മോഹ വിലയാണുള്ളത്. ഇവർ ആരും അതല്ല വില്ക്കുന്നത്. തിളക്കമുള്ള പാറ കല്ലുകൾ ചീകി മിനുക്കി പോളീഷ് ചെയ്ത് വില്ക്കുന്നു. ചൈനയിൽ നിന്നും പ്ളാസ്റ്റിക്കും ഫൈബറും, കല്ലും ചേർത്ത് നിർമ്മിച്ച കൃത്രിമ ഡയമണ്ടും ഇറക്കി വില്ക്കുന്നു. ചതിയിൽ പെടാതിരിക്കുക.

Latest
Widgets Magazine