കമലിന്റെ ആമിയില്‍ നിന്നും പൃഥ്വിരാജ് പിന്മാറി;കാരണം അവ്യക്തം; പകരം എത്തുന്നത് ടോവിനോ

കമല്‍ സംവിധാനം ചെയ്യുന്ന കമലാ സുരയ്യയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ആമിയില്‍ നിന്നും പൃഥ്വിരാജ് പിന്മാറി. സിനിമയില്‍ പൃഥ്വിക്ക് പകരക്കാരനായി എത്തുന്നത് ടൊവിനോ തോമസ് ആണെന്ന് റിപ്പോര്‍ട്ടുണ്ട്. പൃഥ്വി പിന്മാറിയതിന്റെ കാരണം വ്യക്തമല്ല. ഷൂട്ടിങ് തിരക്കുകള്‍ മൂലമാണ് പ്രോജക്ട് ഉപേക്ഷിച്ചതെന്നും റിപ്പോര്‍ട്ട് ഉണ്ട്. നേരത്തെ നായികയായി നിശ്ചയിച്ചിരുന്ന വിദ്യാബാലനും ചിത്രത്തില്‍ നിന്നും പിന്മാറിയിരുന്നു. ഇത് വലിയ ചര്‍ച്ച കള്‍ക്ക് വഴിവച്ചു. ശേഷമാണ് മഞ്ജുവാര്യര്‍ ചിത്രത്തില്‍ എത്തുന്നത്

മഞ്ജു വാര്യര്‍ ആണ് ആമിയുടെ വേഷത്തില്‍ എത്തുന്നത്. ആമിയാകാന്‍ കമലസുരയ്യ എഴുതിയ പുസ്തകങ്ങളും സുരയ്യയെക്കുറിച്ചുള്ള പുസ്തകങ്ങളും മഞ്ജു വായിച്ചു. ബന്ധുകളോടും മിത്രങ്ങളോടും നിരന്തരം സംസാരിച്ചു. വേറിട്ട ഗെറ്റപ്പിലാണ് മഞ്ജു എത്തുക. മുരളി ഗോപി അവരുടെ ഭര്‍ത്താവിന്റെ വേഷത്തിലെത്തുന്നു. അനൂപ് മേനോന്‍ ആണ് മറ്റൊരു താരം.

അതേസമയം ടൊവിനോയുടെ വേഷമെന്തെന്ന് വ്യക്തമല്ല. എന്നാല്‍ ഇത് അല്‍പം നീണ്ട അതിഥി വേഷം ആയിരിക്കുമെന്ന് ടൊവിനോ വ്യക്തമാക്കി. കഥയില്‍ നിര്‍ണായകമായ ഒന്നാണ് എന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന സംവിധായകനായ കമലുമായി സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഷൂട്ടിങ്ങിനായി കാത്തിരിക്കുകയാണ് എന്നും ടൊവിനോ പറഞ്ഞു.

Latest
Widgets Magazine