Connect with us

News

കമലും മമ്മൂട്ടിയും ഒന്നിച്ച് പട നയിക്കും…സൗത്ത് ഇന്ത്യ തൂത്തുവാരാൻ സി.പി.എം തന്ത്രം !

Published

on

തിരുവനന്തപുരം: നടന്‍ കമല്‍ ഹാസന്‍ സി.പി.എം പിന്തുണയോടെ തമിഴക രാഷ്ട്രീയത്തിലിറങ്ങും.മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ചയ്ക്ക് തലസ്ഥാനതെത്തിയ കമല്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയവും ചര്‍ച്ചാ വിഷയമാകുമെന്ന് വിമാനത്താവളത്തില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചിരുന്നു.കേരളത്തിലേക്കുള്ള ഓരോ യാത്രയും പഠനയാത്രകളാണെന്ന് പറഞ്ഞ കമല്‍ ഇത്തവണ രാഷ്ട്രീയ ‘പഠന’ത്തിനായാണ് കേരളത്തില്‍ കാല് കുത്തിയിരിക്കുന്നതെന്ന് വ്യക്തം.സി.പി.എം കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുള്ള കമല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്ത സുഹൃത്ത് കൂടിയാണ്.

രാഷ്ട്രീയ ഉപദേശം തേടാന്‍ പിണറായിയെ തന്നെ സെലക്ട് ചെയ്ത കമലിന്റെ സെലക്ഷന്‍ എന്തായാലും മോശമാവില്ലന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.താരങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള തമിഴകത്ത് രജനി രാഷ്ട്രീയത്തിലിറങ്ങുമെന്ന് സൂചന നല്‍കിയെങ്കിലും ഇതു സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്.ഈ സാഹചര്യത്തില്‍ കമലിന്റെ രാഷ്ട്രീയ പ്രവേശനത്തിന് വലിയ പ്രാധാന്യമുണ്ട്.

സെക്രട്ടറിയേറ്റിലേക്കുള്ള യാത്രയിലാണ് താന്‍ ഇപ്പോഴെന്ന് കഴിഞ്ഞ ദിവസവും കമല്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ സിനിമയില്‍ എന്നപോലെ രാഷ്ട്രീയത്തിലും കമലുമായി ഏറ്റുമുട്ടാന്‍ രജനി ആഗ്രഹിക്കുന്നില്ലന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്.സി.പി.എം ഉള്‍പ്പെടെ സമാന ചിന്താഗതിയുള്ള വിഭാഗങ്ങളെ കോര്‍ത്തിണക്കി അഴിമതി വിമുക്ത മുന്നണിയുണ്ടാക്കി മത്സര രംഗത്തിറങ്ങാനാണ് കമലിന്റെ പദ്ധതി.PINARAYI KAMALAHASAN

സി.പി.എം നേതൃത്വത്തിനും ഇത്തരമൊരു വിശാല ഐക്യത്തിനാണ് താല്‍പ്പര്യം.കമ്യൂണിസ്റ്റ് ആശയത്തില്‍ ഉറച്ചു വിശ്വസിക്കുന്ന കമല്‍ സി.പി.എമ്മിനെ സംബന്ധിച്ച് തമിഴകത്ത് ഒരു തുറുപ്പ് ചീട്ടാണ്.കമലിന് പിന്തുണയായി മറ്റൊരു സി.പി.എം സഹയാത്രികനായ നടന്‍ മമ്മുട്ടിയും തമിഴകത്ത് പ്രചരണ രംഗത്തിറങ്ങിയേക്കും.തമിഴകത്തും അറിയപ്പെടുന്ന നടനാണ് മമ്മുട്ടി. മാത്രമല്ല കമല്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ പ്രമുഖരായ ചില താരങ്ങളും അദ്ദേഹത്തോടൊപ്പം ചേരുമെന്നും അഭ്യൂഹമുണ്ട്.

ജയലളിതയുടെ മരണത്തിനു ശേഷം താരാധിപത്യം ഇപ്പോള്‍ തമിഴക രാഷ്ട്രീയത്തിലില്ല. ഈ ശൂന്യത ഒഴിവാക്കാന്‍ കമലോ രജനിയോ രാഷ്ട്രീയത്തിലിറങ്ങണമെന്ന് തമിഴ് സിനിമാലോകവും ആഗ്രഹിക്കുന്നുണ്ട്.ജയലളിതയുമായി ഏറെ അടുപ്പമുണ്ടായിരുന്നതും കമലിനെ സംബന്ധിച്ച് പിടിവള്ളിയാണ്. പ്രത്യേകിച്ച് ഇരു അണ്ണാ ഡി.എം.കെയിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തില്‍.ജയലളിതയുടെ സഹോദരി പുത്രി ദീപയെകൂടി തന്നോടൊപ്പം കൂട്ടാന്‍ കമല്‍ ആഗ്രഹിക്കുന്നുണ്ട്.

സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചെങ്കിലും പുതിയ സാഹചര്യത്തില്‍ ദീപ കമലിനൊപ്പം ചേരാനുള്ള സാധ്യതയും തളളിക്കളയാന്‍ കഴിയുന്നതല്ല.അണ്ണാ ഡിഎംകെ മുഖ്യമന്ത്രി പളനി സ്വാമിക്കുള്ള പിന്തുണ ദിനകരന്‍ വിഭാഗം പിന്‍വലിച്ച സാഹചര്യത്തില്‍ ഏത് നിമിഷവും സര്‍ക്കാര്‍ താഴെ പോവുന്ന സാഹചര്യമാണ് നിലവില്‍.അവിശ്വാസം കൊണ്ടുവരാന്‍ താല്‍പ്പര്യപ്പെടുന്ന പ്രതിപക്ഷമായ ഡി.എം.കെയ്ക്ക് കമല്‍ മറ്റൊരു മുന്നണി സംവിധാനം രൂപീകരിച്ചാല്‍ തങ്ങള്‍ക്ക് അത് തിരിച്ചടിയാകുമോയെന്ന ഭയവുമുണ്ട്.കമലിനെ ഡി.എം.കെ മുന്നണിയിലെത്തിച്ചാല്‍ സി.പി.എമ്മിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാമെന്നുമുള്ള ഡി.എം.കെ വാഗ്ദാനം സി.പി.എം തള്ളിക്കളഞ്ഞിരുന്നു.അതേസമയം സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി കടന്നാക്രമിച്ച് തമിഴക രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റ് വിതച്ചിരിക്കുകയാണ് ഉലകനായകന്‍ കമല്‍ ഹാസനിപ്പോള്‍.കമലിലൂടെ തമിഴകം ചുവപ്പിക്കാമെന്ന പ്രതീക്ഷയില്‍ സി.പി.എമ്മും വലിയ പ്രതീക്ഷയിലാണ്.

കമല്‍ഹാസന്‍ തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്വീറ്റുകളിലൂടെയും പ്രസ്താവനകളിലൂടെയും കമല്‍ ഇതിന്റെ സൂചനകള്‍ നല്‍കിയിരുന്നു. നിലപാടുകള്‍ എന്നും പൊതുവേദിയില്‍ തന്നെ തുറന്നുപറയുന്ന കമല്‍ഹാസന്‍, സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെയും രൂക്ഷവിമര്‍ശനമാണ് നടത്തിയിട്ടുള്ളത്.തമിഴ്‌നാട്ടിലെ എഐഎഡിഎംകെ സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനങ്ങളാണ് കമല്‍ നടത്തിയിട്ടുള്ളത്. പളനിസാമി സര്‍ക്കാരില്‍ അഴിമതി സര്‍വ്വവ്യാപിയാണെന്നും മറ്റ് പാര്‍ട്ടികള്‍ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടാത്തതെന്നും കമല്‍ ചോദിച്ചിരുന്നു. അഴിമതിയില്‍ നിന്ന് മോചിപ്പിക്കുന്ന ഒരു പുതിയ സ്വാതന്ത്ര്യസമരത്തിന് കാത്തിരിക്കാനായിരുന്നു ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിന് അദ്ദേഹത്തിന്റെ ആഹ്വാനം.

തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിലവിലുണ്ടായിരിക്കുന്ന മൂല്യച്യുതിയെക്കുറിച്ചും പിണറായി വിജയനുമായി കമല്‍ഹാസന്‍ ചര്‍ച്ച നടത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസിലായിരുന്നു കമല്‍ഹാസന്റെ കൂടിക്കാഴ്ച. കൂടുതല്‍ ക്ഷേമപ്രവര്‍ത്തനങ്ങളും മികവുറ്റ പദ്ധതികളും ജനങ്ങളില്‍ എത്തിക്കുന്ന ഭരണതന്ത്രത്തെകുറിച്ചുള്ള ഉപദേശവും കമല്‍ഹാസന്‍ മുഖ്യമന്ത്രിയില്‍ നിന്ന് തേടി. മുഖ്യമന്ത്രിക്കും കുടുംബത്തിനുമൊപ്പം ഓണസദ്യയും കഴിച്ചാണ് കമല്‍ഹാസന്‍ ക്ലിഫ് ഹൗസില്‍ നിന്ന് മടങ്ങിയത്.

Kerala

വീഴാൻ പോകുന്നതായി അഭിനയിച്ച് നെഞ്ചത്ത് കൈവച്ചു..!! കല്ലട ബസിലെ ദുരനുഭവം വിവരിച്ച് യുവതി

Published

on

കല്ലട ബസ് സർവ്വീസ് വാർത്തകളിൽ നിറയുകയാണ്. കല്ലടയിൽ  യാത്രചെയ്തവരുടെ അനുഭവക്കുറിപ്പുകളാണ് ഏതാനും ദിവസമായി സോഷ്യൽ മീഡിയയിൽ നിറയെ. അപമര്യാദയായി പെരുമാറിയ കല്ലട സുരേഷ് ബസ് ജീവനക്കാരനെ കൈകാര്യം ചെയ്ത യുവതിയുടെ പോസ്റ്റ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ആറ് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ് ഹണി ഭാസ്‌കരന്‍ എന്ന യുവതി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

യാത്രക്കിടയില്‍ ബാലന്‍സ് തെറ്റി വീഴുന്നതായി അഭിനയിച്ച് തന്റെ ശരീരത്തില്‍ ജീവനക്കാരന്‍ സ്പര്‍ശിച്ചു. ശരീരത്തില്‍ പുഴു കേറിയ പോലെ അറപ്പ് തോന്നിയെന്നാണ് ഹണി പറയുന്നത്. അവസാനം സുഹൃത്തുക്കളെത്തി. കിളിയെ കോളറിന് പിടിച്ച് എന്റെ മുന്നിലേക്ക് വലിച്ച് നിര്‍ത്തി. ‘തല്ലെടീ…’ എന്നൊരു അലര്‍ച്ച കേട്ടതും മൂക്കടച്ച് ഒറ്റയടി. ഹണി പറയുന്നു.

കുറിപ്പിൻ്റെ പൂർണ്ണരൂപം:

ഈ അവസരത്തില്‍ പറയാന്‍ പാടുണ്ടോ എന്നറിയില്ല.ആറു വര്‍ഷം ജോലി ചെയ്ത നഗരമാണ് ബാംഗ്ലൂര്‍. നാട്ടില്‍ നിന്ന് അങ്ങോട്ടേക്കുള്ള കല്ലട ബസ്സിലെ രാത്രി യാത്രക്കിടയില്‍ ബാലന്‍സ് തെറ്റി വീഴാന്‍ പോണ പോലെ അഭിനയിച്ച് നെഞ്ചത്ത് കൈ വെച്ച കിളിക്കിട്ട് ഒരു പൊട്ടീരു കൊടുത്തിട്ടുണ്ട്.മനപ്പൂര്‍വ്വം അയാളത് ചെയ്തതാന്ന് ഉറപ്പായിരുന്നു. മേത്ത് പുഴു കേറിയ പോലെ വന്ന അറപ്പ്. കലാശിപ്പാളയം എത്തണ വരെ ആ അറപ്പും കൊണ്ടിരുന്നു. ബാങ്കില്‍ കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കളെ വിളിച്ച് കാര്യം പറഞ്ഞു. പരപരാ വെളുപ്പിന് കലാശിപ്പാളയത്ത് ബസ് നിര്‍ത്തിയതും സഖാക്കള്‍ മിത്രങ്ങള്‍ കാത്തു നിന്നിരുന്നു.

എന്റെ ബാഗെടുത്ത് റോഡിലേക്ക് വച്ച് പത്തനംതിട്ടക്കാരന്‍ സഖാവ് സനല്‍, കിളിയെ കോളറിന് പിടിച്ച് എന്റെ മുന്നിലേക്ക് വലിച്ച് നിര്‍ത്തി.”തല്ലെടീ… ‘ എന്നൊരു അലര്‍ച്ച കേട്ടതും മൂക്കടച്ച് ഒറ്റയടി. പിന്നവര്‍ എനിക്കവസരം തന്നില്ല. അവരുടെ വക തല്ലിന്റെ ദീപാവലി ആരുന്നു. പിടിച്ചു മാറ്റാന്‍ വന്ന ഡ്രൈവര്‍ക്കിട്ടും കിട്ടി. ഈ ഇലക്ഷന്‍ കാലത്ത് കല്ലട ബസിലെ ഗുണ്ടകളെ പോലീസ് പിടിച്ച വാര്‍ത്ത വായിക്കുമ്പോ പഴേ ആ തല്ലിന്റെ കഥ ഓര്‍ത്ത് വല്ലാത്തൊരു സന്തോഷം…!

Continue Reading

Kerala

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..!! സംസ്ഥാനത്തെ വലയ്ക്കാന്‍ ചുഴലിക്കാറ്റ്

Published

on

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദം സംസ്ഥാനത്തെ വലയ്ക്കുമെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്. ന്യൂന മര്‍ദ്ദം ചുഴലിക്കാറ്റായി മാറാനുളള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. എട്ട് ജില്ലകളില്‍ ചൊവ്വാഴ്ച വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത കണക്കിലെത്താണ് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ തീരുമാനം. കോട്ടയം ,എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് , വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കടല്‍ പ്രക്ഷുബ്ധമാകാനിടയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ തൊട്ടടുത്ത തീരത്തേക്ക് ഉടന്‍ മടങ്ങാനാണ് നിര്‍ദേശം.

ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ആശങ്കയില്‍ തിരുവനന്തപുരത്തെ തീരമേഖല. ശ്രീലങ്കയ്ക്കും കന്യാകുമാരിക്കും സമീപം രൂപമെടുത്ത ന്യൂനമര്‍ദം മഴക്കും കടല്‍ക്ഷോഭത്തിലും സാധ്യതയെന്ന അറിയിപ്പ് വന്നതോടെ അതീവ ജാഗ്രതയിലാണ് തീരപ്രദേശം. തെക്കന്‍ തീരത്തും കന്യാകുമാരി തീരങ്ങളിലും കുറച്ച് മല്‍സ്യതൊഴിലാളികള്‍ ഇപ്പോഴും കടലില്‍ നിന്ന് മടങ്ങിവരാനുണ്ട്.

കാലാവസ്ഥ മാറുന്നതിന്റെ ആശങ്ക തീമേഖലയില്‍ പ്രകടമാണ്. കടലില്‍ പോകാന്‍ അടുത്ത ദിവസങ്ങളിലൊന്നും സാധ്യമാകില്ലെന്ന തിരിച്ചറിവില്‍ വള്ളങ്ങള്‍ തീരത്ത് നിന്ന് സുരക്ഷിതമായി മാറ്റുകയാണ് മല്‍സ്യതൊഴിലാളികള്‍. ഏതു സമയത്തും കടല്‍ കയറുമെന്ന പേടി, തീരവാസികളും ഉറക്കം പോലും നഷ്ടപ്പെടുത്തുകയാണ്. വള്ളങ്ങള്‍ ഒന്നും കടലില്‍ പോകുന്നില്ല. വലിയതുറ തീരത്ത് കടലിലുള്ള വള്ളങ്ങള്‍ ഏതുസമയത്തും മടങ്ങിവരാവുന്ന ദൂരത്ത് മാത്രമാണെന്നാണ് മല്‍സ്യതൊഴിലാളികള്‍ പറയുന്നു. തീരപ്രദേശത്തെ 19 കുടുംബങ്ങളെ ഇവിടെ നിന്ന് മാറ്റി. വീടുകള്‍ ചിലത് ഏതും സമയവും കടലിലാവും എന്ന ആശങ്കയുണ്ട്. ശാസ്ത്രീയമായി തീരം സംരക്ഷിക്കാന്‍ കഴിയാത്തതോടെ ആശങ്കക്ക് അറുതിയില്ല. തിരുവനന്തപുരം ജില്ലയില്‍ വലിയ തുറമുതല്‍ അഞ്ചുതെങ്ങ് വരെയുള്ള പ്രദേശങ്ങളില്‍ തീരത്തേക്ക് നിന്ന് ആളുകള്‍ മാറി താമസിക്കണമെന്ന് മുന്നയിപ്പുണ്ട്.

Continue Reading

Kerala

കേരളത്തില്‍ എല്‍.ഡി.എഫ് 18 സീറ്റില്‍ വിജയിക്കും;ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും കോടിയേരി

Published

on

തിരുവനന്തപുരം: പാർലമെന്റ് തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കേരളത്തില്‍ എല്‍.ഡി.എഫ് 18 സീറ്റില്‍ വിജയിക്കും. മലപ്പുറം, വയനാട് ഒഴികെയുള്ള മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് വിജയിക്കുമെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തല്‍.കേരളത്തിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇക്കാര്യം ബിജെപിക്ക് തന്നെ ബോധ്യമായിട്ടുണ്ട്. ഇപ്പോഴുള്ള ബിജെപി അവകാശവാദം അണികളെ പിടിച്ച് നിര്‍ത്താനുള്ള അടവാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു

ബി.ജെ.പി പലയിടത്തും യു.ഡി.എഫിന് വോട്ടുമറിച്ചെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. ന്യൂനപക്ഷ വോട്ടുകളില്‍ ഏകീകരണമുണ്ടായത് എല്‍.ഡി.എഫിന് അനുകൂലമായെന്നും യോഗത്തില്‍ വിലയിരുത്തലുണ്ടായി.ഭൂരിപക്ഷ വോട്ടുകള്‍ മൂന്നായി വിഭജിക്കപ്പെട്ടു. പോളിംഗ് ശതമാനം വര്‍ധിച്ചത് അനുകൂലമാകുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.ശബരിമല ചര്‍ച്ച ചെയ്യേണ്ടെന്ന നിലപാട് ഇടതുമുന്നണിയ്ക്കുണ്ടായിരുന്നില്ലെന്നും കോടിയേരി പറഞ്ഞു. ബി.ജെ.പിയ്ക്ക് 2014 നേക്കാള്‍ വോട്ട് ഷെയര്‍ വര്‍ധിക്കുമെന്നും എന്നാല്‍ ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും കോടിയേരി പറഞ്ഞു.

ഇടത് വോട്ടുകൾ ചിതറിപ്പോകാറുണ്ടായിരുന്നു . ഇത്തവണ അത് ഉണ്ടായില്ല. ഭൂരിപക്ഷ സമുദായം ചിലര്‍ ഇടത് അനുകൂല നിലപാട് സ്വീകരിച്ചതും ഇടത് മുന്നണിക്ക് ഗുണം ചെയ്തു. എൻഎസ്എസ് സമദൂര നിലപാട് തന്നെയാണ് സ്വീകരിച്ചതെന്നും കോടിയേരി ബാലകൃഷ്ണൻ വിശദീകരിച്ചു.

രാഹുൽ ഗാന്ധി വയനാട്ടിൽ മാത്രമെ മത്സരിച്ചിട്ടുള്ളു. വയനാട്ടിൽ മാത്രമെ സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ചയായുള്ളു എന്നും കോടിയേരി പറഞ്ഞു. അഞ്ച് മണ്ഡലങ്ങളിൽ വോട്ട് കച്ചവടം നടന്നിട്ടുണ്ട്. ബിജെപി യുഡിഎഫിന് വോട്ട് മറിച്ചെന്ന ആക്ഷേപത്തിൽ ഉറച്ച് നിൽക്കുകയാണ്. അത് മുൻകൂട്ടി തിരിച്ചറിഞ്ഞതിനാൽ വേണ്ട ജാഗ്രതയെടുക്കാൻ ഇടത് മുന്നണിക്ക് കഴിഞ്ഞെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് സമാനമായ ട്രെന്‍ഡാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നതെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. 2004 ല്‍ 18 സീറ്റില്‍ എല്‍.ഡി.എഫ് ജയിച്ചിരുന്നു.

Continue Reading
Entertainment1 hour ago

ശരീരഭാഗം ഓപ്പറേഷൻ നടത്തി സൗന്ദര്യമുള്ളതാക്കാൻ നിർദ്ദേശം: അവഗണിച്ച നടിക്ക് ചാൻസ് നഷ്ടപ്പെട്ടു

Kerala2 hours ago

വീഴാൻ പോകുന്നതായി അഭിനയിച്ച് നെഞ്ചത്ത് കൈവച്ചു..!! കല്ലട ബസിലെ ദുരനുഭവം വിവരിച്ച് യുവതി

Kerala3 hours ago

എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..!! സംസ്ഥാനത്തെ വലയ്ക്കാന്‍ ചുഴലിക്കാറ്റ്

Crime4 hours ago

കോടതി മുറിക്കുള്ളില്‍ വധഭീഷണി…!! കെവിന്‍ വധക്കേസ് പ്രതികള്‍ക്കെതിരെ കേസെടുക്കാന്‍ കോടതി

Kerala7 hours ago

കേരളത്തില്‍ എല്‍.ഡി.എഫ് 18 സീറ്റില്‍ വിജയിക്കും;ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും കോടിയേരി

International11 hours ago

ശ്രീലങ്കന്‍ സ്‌ഫോടനം: സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു

Kerala11 hours ago

രാഹുൽ ഗാന്ധിയുടെ ഭക്ഷണം പരിശോധിക്കാനെത്തി; പോലീസുകാരനെതിരെ നടപടി

Kerala11 hours ago

കെവിന്‍ വധക്കേസില്‍ ഇന്ന് നിര്‍ണ്ണായക ദിവസം; സാക്ഷി പറയാന്‍ നീനു കോടതിയില്‍

International12 hours ago

ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയവര്‍ക്ക് ഇന്ത്യയിലും അനുയായികള്‍..? സൂത്രധാരന്റെ അച്ഛനും പിടിയില്‍

Entertainment12 hours ago

ചെറിയ പ്രായം, നല്ല ശമ്പളം കല്യാണം കഴിക്കാന്‍ തീരുമാനിച്ചു: ജീവിതത്തെക്കുറിച്ച് ലന തുറന്ന് പറയുന്നു

National4 weeks ago

നരേന്ദ്ര മോദിയെ വരാണസിയില്‍ നേരിടാന്‍ പ്രിയങ്ക..!! പ്രതിപക്ഷ ഐക്യസ്ഥാനാര്‍ത്ഥി ആയാല്‍ ഫലം പ്രവചനാതീതം

National2 days ago

ചാവേറുകള്‍ കോടീശ്വരന്മാര്‍..!! പോലീസെത്തിയപ്പോൾ ഭാര്യയും പൊട്ടിത്തെറിച്ചു; ശ്രീലങ്കന്‍ ആക്രമണത്തിന്റെ ചുരുളഴിയുന്നു

International2 days ago

തീവ്രവാദം: സൗദിയില്‍ 37 പ്രതികളുടെ തല വെട്ടി..!! ഷിയാ വിഭാഗക്കാരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്

International11 hours ago

ശ്രീലങ്കന്‍ സ്‌ഫോടനം: സ്ത്രീകളടക്കം ആറുപേരുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടു

Kerala1 day ago

തരൂരിന് അരലക്ഷം ഭൂരിപക്ഷമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്…!! വടകരയിലെ സ്ഥിതി ഇരുമുന്നണികള്‍ക്കും ആശങ്കയുണര്‍ത്തുന്നത്

Kerala1 day ago

കെ സുരേന്ദ്രന് 27,000 വോട്ടിന്റെ ഭൂരിപക്ഷം..!! ഉയര്‍ന്ന വോട്ടിംഗ് ശതമാനത്തില്‍ മുന്നണികള്‍ കണക്കെടുക്കുമ്പോള്‍

Kerala11 hours ago

രാഹുൽ ഗാന്ധിയുടെ ഭക്ഷണം പരിശോധിക്കാനെത്തി; പോലീസുകാരനെതിരെ നടപടി

Entertainment12 hours ago

ചെറിയ പ്രായം, നല്ല ശമ്പളം കല്യാണം കഴിക്കാന്‍ തീരുമാനിച്ചു: ജീവിതത്തെക്കുറിച്ച് ലന തുറന്ന് പറയുന്നു

Kerala2 days ago

കുമ്മനം രാജശേഖരനെതിരെ പിന്നാക്ക ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിച്ചെന്ന് നിരീക്ഷകര്‍..!! പത്തനംതിട്ടയിലും പ്രവചനാതീതം

Kerala1 day ago

നികുതിയായി നല്‍കാനുള്ളത് 15 കോടി…!! ബസുകളില്‍ നിരവധി ക്രമക്കേടുകള്‍; അനധികൃത കടത്തും പിടിച്ചു

Trending

Copyright © 2019 Dailyindianherald