‘ജല്ലിക്കെട്ട് മോഡല്‍’പ്രക്ഷോഭം; കര്‍ണാടകത്തില്‍ എരുയോട്ടത്തിനുള്ള നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം

 

ഹൂബ്ലി: തമിഴ്‌നാട്ടില്‍ ജല്ലിക്കെട്ടിനായി നടത്തിയ സമരത്തിന്റെ മാതൃകയില്‍ പരമ്പരാഗത എരുമയോട്ട മത്സരമായ കംബളയ്ക്കുള്ള നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് ബെംഗളൂരുവിലും ഹുബ്ലിയിലും മംഗലാപുരത്തും പ്രക്ഷോഭം. ജല്ലിക്കെട്ടിനായി നടത്തിയ സമരത്തിന്റെ വിജയത്തിനു പിന്നാലെയാണ് കര്‍ണാടകത്തിലും സമാനമായ സമരം ആരംഭിച്ചത്.
നൂറുകണക്കിനു പേര്‍ പങ്കെടുത്ത പ്രതിഷേധ സമരമാണ് വിവിധയിടങ്ങളില്‍ നടന്നത്. എരുമകളുമായി തെരുവിലിറങ്ങിയ സമരക്കാര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. കംബളയ്ക്കുള്ള നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ബെംഗളൂരുവിലും മംഗലാപുരത്തും നടന്ന പ്രതിഷേധ പ്രകടനത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഇവിടെയും സമരക്കാരുടെ ആവശ്യം കംബളയ്ക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് ഒഴിവാക്കണമെന്നും നിരോധനത്തിനിടയാക്കിയ ‘പെറ്റ’ എന്ന സംഘടനയെ നിരോധിക്കണമെന്നും തന്നെയാണ്.

ജല്ലിക്കെട്ടിനെതിരേ സുപ്രീംകോടതിയെ സമീപിച്ച പെറ്റ നല്‍കിയ ഹര്‍ജിയിലാണ് കര്‍ണാടക ഹൈക്കോടതി കംബള താത്കാലികമായി തടഞ്ഞത്. ഇതിനെതിരേയാണ് ഇപ്പോള്‍ കന്നഡസംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്. ജല്ലിക്കെട്ടിന് അനുവാദം നല്‍കിയ സാഹചര്യത്തില്‍ കംബള മത്സരത്തിനും അനുമതിനല്‍കണമെന്നാണ് ആവശ്യം. കന്നഡ സിനിമാ താരങ്ങളില്‍ ചിലരും ബി.ജെ.പി.യും കന്നഡസംഘടനകള്‍ക്ക് പിന്തുണപ്രഖ്യാപിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിലെ കാളയോട്ടമത്സരത്തിന് സമാനമായ രീതിയിലാണ് കര്‍ണാടകത്തിലെ തീരദേശ ജില്ലകളില്‍ കംബള സംഘടിപ്പിച്ചിരുന്നത്. കാളയോട്ടത്തിന് സമാനമായി ഉഴുതുമറിച്ച വയലിലൂടെ എരുമകളെ മത്സരിച്ചോടിക്കുന്ന പരമ്പരാഗത ഉത്സവമാണ് കംബള. മൃഗങ്ങളെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കംബള നിരോധിക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധസംഘടനയായ പെറ്റ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിയില്‍ തീര്‍പ്പാകുന്നതുവരെ കഴിഞ്ഞ നവംബറില്‍ സംസ്ഥാനത്ത് കംബളയ്ക്ക് ഹൈക്കോടതി സ്റ്റേ അനുവദിക്കുകയായിരുന്നു.

Top