കെ.എം.മാണിയുടെ സഹായം വേണ്ടെന്ന് കാനം;വോട്ട് സ്വീകരിക്കുമെന്ന് സജി ചെറിയാന്‍

കൊല്ലം:  ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ  കെഎം മാണിയുടെ വോട്ട് വേണ്ടന്ന് കാനം രാജേന്ദ്രൻ .മാണിയുടെ  എല്‍ഡിഎഫ് പ്രവേശനത്തിന്  തടയിട്ട്  കൊണ്ടാണ്സി പിഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ പുതിയ പ്രസ്ഥാവന . ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കെഎം മാണിയുടെ സഹായം വേണ്ടെന്ന് കാനം വീണ്ടും ആവര്‍ത്തിച്ച് വ്യക്തമാക്കി. അതേസമയം തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന്റെ വോട്ട് സ്വീകരിക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ തുറന്നടിച്ചു.ചെങ്ങന്നൂരില്‍ നൂറു ശതമാനം വിജയ പ്രതീക്ഷയുണ്ടെന്നും സജി ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി രാമചന്ദ്രന്‍ നായര്‍ വിജയിച്ചത് കെഎം മാണിയുടെ സഹായമില്ലാതെ ആണെന്നും, ഇത്തവണയും മാണിയുടെ സഹായം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടെന്നും കാനം പറഞ്ഞു.

അതേസമയം, നൂറുശതമാനം വിജയപ്രതീക്ഷയുണ്ടെന്നാണ് മൂന്നു മുന്നണി സ്ഥാനാര്‍ഥികളുടെയും പ്രതികരണം. ചെങ്ങന്നൂരില്‍ ഉറപ്പായും ജയിക്കുമെന്ന് എൽഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാൻ പറഞ്ഞു‍. കേരള കോണ്‍ഗ്രസിന്റെ വോട്ട് സ്വീകരിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിനെതിരായ ജനവിധിയുണ്ടാകുമെന്നു യുഡിഎഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാര്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിനു ബിജെപി സര്‍വസജ്ജമാണെന്നു സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ വ്യക്തമാക്കി.

Latest
Widgets Magazine