ബിജെപിയുടെ സിറ്റിങ്ങ് സീറ്റ് ലക്ഷ്യമാക്കി ബിഹാറില്‍ കനയ്യ കുമാര്‍ തെരഞ്ഞെടുപ്പിന്

പട്ന: ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. ബീഹാറിലെ ബഗുസരായ് മണ്ഡലത്തില്‍ നിന്നാണ് കനയ്യകുമാര്‍ മത്സരിക്കുക. ആര്‍ജെഡി, കോണ്‍ഗ്രസ്, എന്‍സിപി, ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎം(എസ്), ശരത് യാദവിന്റെ ലോക് താന്ത്രിക് ജനതാദള്‍, ഇടതു പാര്‍ട്ടികള്‍ എന്നിവ ഉള്‍പ്പെട്ട മഹാസഖ്യം കനയ്യയ്ക്കു സീറ്റ് വിട്ടുനല്‍കാന്‍ തീരുമാനിച്ചതായാണ് വാര്‍ത്തകള്‍. 2019 തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ കനയ്യകുമാര്‍ സമ്മതം അറിയിച്ചതായി സിപിഐ ബിഹാര്‍ സെക്രട്ടറി സത്യനാരായണ്‍ സിങ് വ്യക്തമാക്കി.

സിപിഐയുടെ ചിഹ്നത്തില്‍ കനയ്യ കുമാര്‍ തിരഞ്ഞെടുപ്പിനെ നേരിടുകയാണെങ്കില്‍ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് ലാലു പ്രസാദ് യാദവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ബിജെപി ഭരിക്കുന്ന മണ്ഡലമാണ് ബഗുസരായ്.

കോണ്‍ഗ്രസിന് ജയിച്ചേ തീരൂ; മറിച്ചായാല്‍ രാഹുൽ യുഗം അവസാനിക്കും.കോണ്‍ഗ്രസ് ലക്ഷ്യങ്ങള്‍ കോട്ടയത്ത് ഉമ്മന്‍ചാണ്ടി ,വേണുഗോപാല്‍ വയനാട്ടില്‍.കണ്ണൂരില്‍ അബ്ദുള്ള കുട്ടി.പത്ത്‌ സീറ്റിൽ രാഹുലിന്റെ സ്വന്തം സ്ഥാനാർത്ഥികൾ. കേരളം പിടിക്കാന്‍ അങ്കത്തിനൊരുങ്ങി കോണ്‍ഗ്രസ് ബിജെപിക്ക് വീണ്ടും തിരിച്ചടി !ടിഡിപിക്ക് പിന്നാലെ രാംവിലാസ് പാസ്വാനും എന്‍ഡിഎ വിടുന്നു!..സീറ്റ് വിഭജനത്തില്‍ കടുത്ത അതൃപ്തി!! ഇന്ത്യ പിടിക്കാൻ രാഹുൽ ഗാന്ധി!.വെബ്‌സൈറ്റ്,വാട്‌സാപ്പ് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പുത്തൻ തന്ത്രങ്ങളുമായി കോണ്‍ഗ്രസ് തലസ്ഥാനത്ത് 2019 ൽ താമര വിരിയും!.ഇരുമുന്നണികൾക്കും ഭീഷണിയായി ബിജെപിയുടെ വളർച്ച ഞെട്ടിക്കുന്നത്
Latest
Widgets Magazine