ബീച്ചില്‍ പോകുമ്പോള്‍ സാരി ഉടുക്കാന്‍ പറ്റില്ല-കനിഹ

ബീച്ചില്‍ പോകുമ്പോള്‍ സാരി ഉടുക്കാന്‍ പറ്റില്ല-കനിഹ .മുതിര്‍ന്നവരോടൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്തപ്പോഴല്ലല്ലോ ഷോര്‍ട്സ് ധരിച്ചത് ബീച്ചിലാകുമ്പോള്‍ ഇത് പാടില്ലെന്നുണ്ടോയെന്ന് കനിഹ ചോദിക്കുന്നു.ഷോട്‌സ് ധരിച്ചതിനെതിരെ പ്രതികരിച്ചവര്‍ക്കെതിരെ ഒരിക്കല്‍ക്കൂടി കനിഹ പ്രതികരിച്ചു. സ്‌കൂള്‍ കാലഘട്ടം മുതലുള്ള സുഹൃത്തുക്കളുമായി തായ്‌ലന്റില്‍ ഒത്തുകൂടിയാതായിരുന്നു കനിഹ. അതിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതിന്റെ പേരില്‍ താരത്തിനു നേരിടേണ്ടിവന്നതു രൂക്ഷ വിമര്‍ശനങ്ങളാണ്. ഷോട്ട്‌സ് ധരിച്ചതിനെതിരെയായിരുന്നു ആരോപണം. ഇത്തരം ആരോപണങ്ങള്‍ എല്ലാം അനാവശ്യമാണെന്നു കനിഹ പറയുന്നു. മലയാളത്തിലെ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തിലാണു കനിഹ ഇക്കാര്യം വ്യക്തമാക്കിയത്.kani1

ബീച്ചില്‍ നില്‍ക്കുമ്പോഴാണു ഞാന്‍ ഷോട്ട്‌സ് ധരിച്ചത് അല്ലാതെ മുതിര്‍ന്നവരോടൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കുമ്പോഴല്ല. ഒരുപാട് പേര്‍ ഇപ്പോഴും സൗഹൃദം തുടരുന്നതില്‍ അഭിനന്ദിച്ചു. അതിനിടയില്‍ ചിലര്‍ മോശം കമന്റ് ഇട്ടു. ഒരോ അവസരത്തിനും പറ്റിയ വസ്ത്രങ്ങള്‍ ഉണ്ട്.

ബീച്ചില്‍ പോകുമ്പോള്‍ അല്ലാതെ സാരി ഉടുക്കാന്‍ പറ്റില്ലല്ലോ. സാരിയുടുത്തിട്ടും മോശം രീതിയില്‍ നടക്കുന്നവര്‍ ഉണ്ടല്ലോ. സ്വയം മിടുക്കാന്മാരാണ് എന്നു ചിന്തിക്കുന്നവരാണു മോശം കമന്റുകള്‍ ഇടുന്നത് അവരോടു പ്രതികരിക്കാന്‍ ഇല്ല. കരിയറിലെ വളര്‍ച്ചയ്‌ക്കൊപ്പം വിവാദങ്ങളും നടി നേരിടേണ്ടി വന്നിട്ടുണ്ട്. കുറച്ചുനാള്‍ മുമ്പ് വിവാഹമോചിതയാകുന്നു എന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. വ്യാജ വാര്‍ത്തക്കെതിരെ താരം പ്രതികരിച്ചിരുന്നു.

Latest
Widgets Magazine