എനിക്ക് ഉയരം കൂടുതലായതുകൊണ്ട് അദ്ദേഹം സ്റ്റൂളില്‍ കയറി നിന്നു; കനിഹ

പഴശ്ശിരാജ എന്ന ചിത്രത്തില്‍ കൈതേരി മാക്കം എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് കനിഹ. പിന്നീട് നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ കനിഹയെ തേടിയെത്തിയത്. തമിഴിലൂടെയാണ് മലയാള സിനിമയില്‍ താരം ഇടംനേടിയത്. മമ്മൂട്ടി, ജയറാം, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ നടന്മാര്‍ക്കൊപ്പം കനിഹ അഭിനയിച്ചു. തന്നോടൊപ്പം അഭിനയിച്ച എല്ലാവര്‍ക്കും ഉയരം ഉണ്ടെന്നും തമിഴിലാണ് ഉയരത്തിന്റെ പ്രശ്‌നം അനുഭവപ്പെട്ടതെന്നും കനിഹ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

കനിഹയുടെ വാക്കുകള്‍:

എന്റെ ഉയരം 5.8 ആണ്. അതില്‍ രണ്ട് ഇഞ്ച് ഹീല്‍സും ഉണ്ട്. മലയാളത്തില്‍ എന്നോടൊപ്പം അഭിനയിച്ച എല്ലാവര്‍ക്കും ഉയരം ഉണ്ട്. ഇനി ഉയരം കുറഞ്ഞ ആര്‍ക്കൊപ്പം വേണമെങ്കിലും ഞാന്‍ അഭിനയിക്കാന്‍ തയാറാണ്. തമിഴിലാണ് ഉയരത്തിന്റെ പ്രശ്‌നം വന്നത്. ഓട്ടോഗ്രാഫ് സിനിമയില്‍ ചേരന്‍ സാര്‍ സ്റ്റൂള്‍ വെച്ചായിരുന്നു എന്നോടൊപ്പം അഭിനയിച്ചത്. നടന്‍ അജിത്ത്, മാധവന്‍ എന്നിവര്‍ ഒരേ ഉയരത്തിലുള്ളവരായിരുന്നു. അതുകൊണ്ട് കുഴപ്പമില്ലായിരുന്നു. അവരെ ഉയരം കൂട്ടികാണിക്കാന്‍ സിനിമയില്‍ ക്യാമറ അഡ്ജറ്റ് ചെയ്ത് കാണിച്ചു. ഇപ്പോള്‍ സിനിമയില്‍ ഉയരത്തിന്റെ കാര്യം പ്രശ്‌നമായി വരുന്നില്ല. വിവിധ ഉയരക്കാര്‍ ഒരുമിച്ചെത്തുമ്പോള്‍ കാണാന്‍ ഭംഗിയുണ്ട്. വിവാഹ ശേഷം എനിക്ക് അവസരങ്ങള്‍ കുറഞ്ഞു. ഇത് എന്റെ മാത്രം അഭിപ്രായമാണ്. ഇപ്പോള്‍ സിമ്രാന്‍, ജ്യോതിക എന്നിവരൊക്കെ തിരിച്ചെത്തിയിട്ടുണ്ട്.

00

Latest
Widgets Magazine