കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം സെ​പ്റ്റം​ബ​റോ​ടെ :സു​രേ​ഷ് പ്ര​ഭു

ന്യൂഡൽഹി:മലബാറിന് വികസന കുതിപ്പ് തുടരാൻ വിമാനത്താവളം ഉദ്ഘാടനം സെപ്റ്റംബറോടെ ഉണ്ടാകും . കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രവർത്തനം സെപ്റ്റംബറിൽ തുടങ്ങുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും വ്യക്തമാക്കി . മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. വിമാനത്താവളത്തിന്‍റെ പ്രവർത്തനത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി. വിമാനത്താവളത്തിന്‍റെ പ്രവർത്തനം തുടങ്ങാൻ നടപടികൾ വേഗത്തിലാക്കാൻ‌ നിർദേശം നൽകിയിട്ടുണ്ടെന്ന് സുരേഷ് പ്രഭു മാധ്യമങ്ങളോട് പറഞ്ഞു.

പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംസ്ഥാനത്തിന്‍റെ ഒരു പ്രതിനിധിയെ ചുമതലപ്പെടുത്തണം. ഇക്കാര്യം മുഖ്യമന്ത്രിയോട് നിർദേശിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. വിമാനത്താവളത്തിന്‍റെ പ്രവർത്തനം സംസ്ഥാനത്തിന്‍റെ സമസ്ഥ മേഖലകൾക്കും ഊർജം പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാണിജ്യം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകൾ പ്രോത്സാഹിപ്പിക്കാൻ പിന്തുണ നൽകുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

രാവിലെ 11 മണിയ്ക്ക് വ്യോമയാന മന്ത്രാലയത്തില്‍ വെച്ചാണ് കൂടിക്കാഴ്ച്ച നടന്നത് .കാലാവസ്ഥ ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങള്‍ വിനയായെങ്കിലും അതിവേഗതയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടും കേന്ദ്ര സര്‍ക്കാരിന്റെ അവഗണന നേരിടുന്ന കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വിഷയവും കൂടിക്കാഴ്ച്ചയില്‍ മുഖ്യമന്ത്രി ഉന്നയിച്ചു

Latest
Widgets Magazine