കണ്ണൂരിന്റെ ചിറകുമുളയ്ക്കാന്‍ ഇനി മാസങ്ങള്‍ മാത്രം…രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം കണ്ണൂരിനു സ്വന്തം

കണ്ണൂര്‍ :കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങാന്‍ ഇനി മാസങ്ങള്‍ മാത്രം .കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാകാനുള്ള കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാത്തിരിപ്പിനാണ് വിരാമമാകുന്നത് . കെട്ടിടങ്ങളുടെയും അനുബന്ധ ഭാഗങ്ങളുടെയും നിര്‍മാണം അവസാനഘട്ടത്തിലെത്തിയിരിക്കുകയാണ്. 2000 ഏക്കറില്‍ വികസിക്കുന്ന കണ്ണൂര്‍ വിമാനത്താവളം കേരളത്തിലെ ഏറ്റവുംവലിയ വിമാനത്താവളമായിട്ടായിരിക്കും അറിയപ്പെടുക. വ്യാവസായികാടിസ്ഥാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം തുറക്കുന്നതോടെ വര്‍ഷങ്ങളായി സ്വന്തം നാട്ടില്‍ നിന്നും വിമാനം പറന്നുയരുന്നത് സ്വപ്നം കണ്ട കണ്ണൂരുകാരന്റെ സ്വപ്നങ്ങള്‍ക്കാണ് ചിറകുമുളയ്ക്കുന്നത്.
ഉയര്‍ന്ന നിലവാരവും വികസനസാധ്യതയും കണക്കിലെടുത്തുള്ള നിര്‍മാണമാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റേത്. 20 ബോയിങ് 77 വിമാനങ്ങള്‍ക്ക് പാര്‍ക്കുചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. നാലുഘട്ട നിര്‍മാണവും പൂര്‍ത്തിയാകുമ്പോള്‍ 4000 മീറ്ററാകും കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ.രാജ്യാന്തര വിമാനത്താവളങ്ങളില്‍ റണ്‍വേയുടെ കാര്യത്തില്‍ ഇന്ത്യയിലെ നാലാമതും അടിസ്ഥാനസൗകര്യത്തില്‍ ഒന്നാമതുമായിരിക്കും കണ്ണൂര്‍ വിമാനത്താവളം. ഇതോടെ അന്തര്‍ദേശീയ വിമാനങ്ങളുടെ കേരളത്തിലേക്കുള്ള പ്രവേശനം ഇനി കണ്ണൂരിലൂടെയാകും.

നിലവില്‍ ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ,ബെംഗളൂരു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍മാത്രമാണ് 4000 മീറ്റര്‍ റണ്‍വേയുള്ളത്.ഒരേസമയം 2000 യാത്രക്കാരെ നിയന്ത്രിക്കാനുള്ള ക്രമീകരണമാണ് കണ്ണൂരിലൊരുങ്ങുന്നത്. ഒരേ ടെര്‍മിനലില്‍ ഇറങ്ങുന്ന ആഭ്യന്തരരാജ്യാന്തര യാത്രക്കാരെ പരിശോധിക്കാനുള്ള സംവിധാനവുമുണ്ട്. ഇതിനായി വിവിധ കവാടങ്ങളുണ്ട്. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ച് കവാടങ്ങളുടെ എണ്ണം ക്രമീകരിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top