വാടകയ്ക്ക് നല്‍കിയ വീട് ബിജെപി ഓഫീസായി; ഒഴിപ്പിക്കാനാകാതെ വൃദ്ധ വനിതാ കമ്മീഷന് മിന്നല്‍

കണ്ണൂര്‍: വാടകയ്ക്ക് നല്‍കിയ വീട്ടില്‍ കുടികിടപ്പായ ബിജെപിക്കാരെ ഒഴിപ്പിക്കാനാകാതെ വീട്ടമ്മ. വിദേശത്ത് പോയപ്പോള്‍ വാടകയ്ക്ക് നല്‍കിയ വീടാണ് ഇപ്പോള്‍ ബിജെപി ഓഫീസാക്കി മാറ്റിയെന്നാണ് 83കാരിയായ വീട്ടമ്മ വനിതാ കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. കണ്ണൂര്‍ കാനത്തൂര്‍ വാര്‍ഡില്‍ പൂത്തുളളില്‍ ഇന്ദിരയാണ് പരാതിയുമായി തിങ്കളാഴ്ച കണ്ണൂര്‍ കളക്‌ട്രേറ്റില്‍ നടന്ന സിറ്റിംഗില്‍ എത്തിയത്.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനോട് ഉള്‍പ്പെടെ വീട് വിട്ടു തരണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിട്ടും പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇവര്‍ കമ്മീഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. വീട് തിരിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടും കിട്ടാത്ത സാഹചര്യത്തില്‍ വാടകയ്ക്ക് ഫ്‌ളാറ്റ് എടുത്താണ് വൃദ്ധ കഴിയുന്നത്. ഒരു വര്‍ഷമായി ബിജെപി വാടകപോലും നല്‍കാതെയാണ് കെട്ടിടം ദുരുപയോഗം ചെയ്യുന്നത്. പരാതിയില്‍ കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്തു വര്‍ഷം മുമ്പ് ഭര്‍ത്താവ് വിജയന്‍ മരിച്ചതോടെ വീട്ടമ്മ വിദേശത്ത് മകന്റെ അരികിലേക്ക് പോയപ്പോള്‍ കുടുംബ സുഹൃത്തായ ഒരാള്‍ക്ക് വീട് വാടകയ്ക്ക് നല്‍കിയിരുന്നു. അയാള്‍ വീട് ബിജെപിയ്ക്ക് മറിച്ചുനല്‍കുകയും വീട് പിന്നീട് ബിജെപി ഓഫീസായി മാറുകയും ചെയ്തു. ഭര്‍ത്താവ് മരിച്ച മണ്ണില്‍ കിടന്നു തന്നെ മരിക്കണമെന്ന മോഹവുമായി വൃദ്ധയായ വീട്ടമ്മ തിരിച്ചെത്തിയപ്പോള്‍ വീട് തിരികെ നല്‍കാന്‍ ബിജെപിക്കാര്‍ കൂട്ടാക്കുന്നില്ല.

തുടക്കത്തില്‍ മറ്റൊരു കെട്ടിടം കിട്ടുന്നത് വരെ ക്ഷമിക്കാന്‍ പറഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ ക്ഷമിച്ചെങ്കിലും എന്നിട്ടും മാറാന്‍ കൂട്ടാക്കിയില്ല. ഇതിനിടയില്‍ നിരവധി തവണ ആവശ്യവുമായി ഇന്ദിരയും ബന്ധുക്കളും പല തവണ ബിജെപി നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അപ്പോഴെല്ലാം ഓരോ ഒഴിവ്കഴിവ് പറഞ്ഞ് മടക്കുകയാണ്. വൃദ്ധയുടെ പരാതിയെ തുടര്‍ന്ന് ഇവര്‍ വിദേശത്ത് പോയപ്പോള്‍ വീട് വാടകയ്ക്ക് എടുത്തയാള്‍ക്ക് കമ്മീഷന്‍ നോട്ടീസ് നല്‍കിയെങ്കിലും അയാള്‍ ഹാജരായില്ല. പോലീസില്‍ പരാതി നല്‍കാത്തത് ഭയം കൊണ്ടാണെന്നും അവര്‍ പറഞ്ഞു.

Top