തീരുമാനം അറിഞ്ഞപ്പോള്‍ കണ്ണൂരിലെ നേതാവ് ഫോണ്‍ തറയിലെറിഞ്ഞു; സുധാകരനെ ബിജെപിയിലേക്ക് ക്ഷണിച്ച് പിള്ള  

ബിജെപി ക്ഷണിച്ചാല്‍ ബ്രാഞ്ച് ഭാരവാഹികളടക്കം പാര്‍ട്ടിയിലേക്ക് വരുമെന്നായിരുന്നു ശ്രീധരന്‍ പിള്ള കഴിഞ്ഞ ദിവസം പറഞ്ഞത്. ജനകീയ നേതാക്കള്‍ ഇല്ലത്ത് കൊണ്ടല്ല. ബിജെപിയുടെ മനസ്സിന്റെ വലിപ്പം കൊണ്ടാണ് ഇവരെ എല്ലാം സ്വാഗതം ചെയ്യുന്നത് എന്നും അദ്ദഹേം പറഞ്ഞു. കെപിസിസിയുടെ പുതിയ ഭാരവാഹിക പട്ടികയില്‍ ചിലര്‍ക്ക് അതൃപ്തിയുണ്ട്. നേതൃത്വത്തിന്റെ തീരുമാനം അറിഞ്ഞ ഒരു നേതാവ് ഫോണ്‍ നിലത്ത് വലിച്ചെറിഞ്ഞതായാണ് മനസിലാക്കുന്നത്. ഈ നേതാവിനെയടക്കം ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് കെ സുരേന്ദ്രന്റെ പേരുപറയാതെ പിള്ള പറഞ്ഞത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേത് പോലെ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്നുള്ള പ്രചരണങ്ങള്‍ മുമ്പ് വ്യാപകമായിരുന്നു.

കെ സുധാകരന്റെ പേരും ഈ പിട്ടികയില്‍ പലരും ചേര്‍ത്തിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ കെപിസിസി ഭാരവാഹിക പട്ടികയില്‍ അതൃപ്തി രേഖപ്പെടുത്തിയ കെ സുധാകരന്റെ പേര് പറയാതെ ശ്രീധരന്‍ പിള്ള അദ്ദേഹത്തെ ബിജെപിയിലേക്ക് ക്ഷണിച്ചത്. കെപിസിസി പ്രസിഡന്റാവാന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ട നേതാവായിരുന്നു കെ സുധാകരന്‍. എന്നാല്‍ കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡില്‍ നിന്നുള്ള തീരുമാനം വന്നപ്പോള്‍ മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റാവുകയായിരുന്നു. കെ സുധാകരന് ലഭിച്ചത് വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം മാത്രമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹെക്കമാന്‍ഡിന്റെ തീരുമാനം അറിഞ്ഞ ആദ്യഘട്ടത്തില്‍ സുധാകരന്‍ കടുത്ത അതൃപ്തി ഉള്ളതായും പുതിയ ഭാരവാഹിത്വം അദ്ദേഹം ഏറ്റെടുക്കില്ലെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ വാര്‍ത്തകളെ പിന്നീട് അദ്ദേഹം തിരുത്തിയെങ്കിലും നേതൃത്വത്തിന്റെ തീരുമാനതത്തില്‍ അദ്ദേഹം തൃപ്തനല്ല എന്നാണ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് കെ സുധാകരന്റെ പേര് പറയാതെ അദ്ദേഹത്തെ ശ്രീധരന്‍ പിള്ള ബിജെപിയിലേക്ക് ക്ഷണിച്ചത്. കെ.പി.സി.സിയുടെ പുതിയ ഭാരവാഹിപ്പട്ടിക അറിഞ്ഞ ഒരു നേതാവ് ഫോണ്‍ നിലത്ത് വലിച്ചെറിഞ്ഞതായാണ് മനസിലാക്കുന്നത്. ഈ നേതാവിനെയടക്കം ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നാണ് ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടത്.

വിഎം സുധീരന്റെ അപ്രതീക്ഷിത രാജിക്ക് ശേഷം താല്‍ക്കാലിക ചുമതലയേറ്റെടുത്ത എംഎം ഹസ്സന് പകരമായി മുല്ലപ്പള്ളി രാമചന്ദ്രനെയാണ് കെപിസിസി പ്രസിഡന്റായി നിയമിച്ചിരിക്കുന്നത്. കെ സുധാകരന്‍, എം ഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെ വര്‍ക്കിങ് പ്രസിഡന്റുമാരായും നിയമിച്ചുയ പ്രഖ്യാപനത്തില്‍ കെ സുധാകരന് അതൃപ്തിയുണ്ടെന്ന വാര്‍ത്ത പുറത്തു വന്നിരുന്നു. വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചതില്‍ സുധാകരന് അതൃപ്തിയുണ്ടെന്നും അതിനാല്‍ തന്നെ അദ്ദേഹം തന്നെ സ്ഥാനം ഏറ്റെുടുക്കില്ലെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്തകളെ തള്ളിക്കൊണ്ട് അദ്ദേഹം രംഗത്തെത്തുകയും ചെയ്തു. ഹൈക്കമാന്‍ഡിന്റെ ഏത് തീരുമാനവും അനുസരിക്കുന്ന ഒരു സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണ് താന്‍. തന്നെ നേതൃത്വം ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കും. പുതിയ നേതൃത്വ നിയമനത്തില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന് വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

Top