കരണ്‍ ജോഹര്‍ അതിഥികള്‍ക്ക് നല്‍കുന്നത് വിഷമാണ്; കങ്കണ

കരണ്‍ ജോഹര്‍കങ്കണ റണാവത്ത് വാക്ക് പോര് അവസാനമില്ലാതെ തുടരുകയാണ്. സെലിബ്രിറ്റി ചാറ്റ് ഷോയായ കോഫി വിത്ത് കരണ്‍ എന്ന പരിപാടിയിലാണ് കങ്കണയും കരണ്‍ ജോഹറും തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്. കരണ്‍ തന്റെ ചിത്രങ്ങളില്‍ പക്ഷപാതം കാണിക്കുന്നുണ്ടെന്ന് കങ്കണ പറഞ്ഞതിനെ തുടര്‍ന്നാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ഇതിനിടെ ഐ.ഐ.എഫ്.എ അവാര്‍ഡ് ചടങ്ങിനിടയില്‍ കരണ്‍ ജോഹറും സെയ്ഫ് അലി ഖാനും വരുണ്‍ ധവാനും കുടുംബ മഹിമയെക്കുറിച്ച് സംസാരിച്ച് കങ്കണയെ പരോക്ഷമായി കളിയാക്കിയിരുന്നു. അഭിനേതാക്കളുടെ മക്കള്‍ സിനിമയില്‍ എത്തുമെങ്കില്‍ ഞാനിന്ന് ഒരു കൃഷിക്കാരിയായേനെ എന്നാണ് ഇതിനോട് കങ്കണ പ്രതികരിച്ചത്. ഇപ്പോഴിതാ കങ്കണയും കരണും വീണ്ടും നേര്‍ക്കുനേര്‍ കണ്ടുമുട്ടിയിരിക്കുകയാണ്. കരണും രോഹിത് ഷെട്ടിയും വിധികര്‍ത്താക്കളായ ഇന്ത്യാ നെക്സ്റ്റ് സൂപ്പര്‍ സ്റ്റാര്‍ എന്ന സെലിബ്രിറ്റി ചാറ്റ് ഷോയില്‍ അതിഥിയായാണ് കങ്കണ എത്തിയത്. ചര്‍ച്ചകളിലുടനീളം കരണിനോട് സൗഹാര്‍ദപരമായി സംസാരിക്കാന്‍ കങ്കണ ശ്രദ്ധിച്ചിരുന്നു. എന്നാല്‍ ഗെയിം സെഷനില്‍ കരണ്‍ തന്റെ അതിഥികള്‍ക്ക് എന്തു നല്‍കും എന്ന ചോദ്യത്തിന് കങ്കണ നല്‍കിയ ഉത്തരം വിവാദമായി. കരണ്‍ തന്റെ അതിഥികള്‍ക്ക് വിഷം വിളമ്പുമെന്നാണ് കങ്കണ പറഞ്ഞത്.

Latest
Widgets Magazine