ദീപികയുടെ മുന്നില്‍ നവാഗത സംവിധായകനായി കരണ്‍ ജോഹര്‍; സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകന്‍ എങ്ങനെ നവാഗതനായെന്ന സംശയത്തില്‍ ആരാധകര്‍

ബോളിവുഡിലെ സൂപ്പര്‍ സംവിധായകരില്‍ ഒരാളാണ് കരണ്‍ ജോഹര്‍. എന്നാല്‍ കരണിനെ നവാഗത സംവിധായകനെന്നാണ് നിര്‍മ്മാതാവ് പുനിത് മല്‍ഹോത്ര അഭിസംബോധന ചെയ്തത്. അതിന് കാരണം ഉണ്ട്. ആദ്യമായി കരണ്‍ജോഹര്‍ പരസ്യ സംവിധായകന്റെ കുപ്പായമണിയുകയാണ്. ദീപിക പദുക്കോണ്‍ ആണ് പരസ്യത്തില്‍ അഭിനയിക്കുന്നത്. ദീപികയുമായുള്ള ആദ്യ കൂട്ടുകെട്ടാണിത്. കോഫി വിത്ത് കരണ്‍ എന്ന പരിപാടിയില്‍ എത്തിയപ്പോള്‍ കരണ്‍ ഒരുക്കുന്ന ചിത്രത്തില്‍ അഭിനയിക്കണമെന്ന് ദീപിക ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇപ്പോള്‍ പരസ്യത്തിലൂടെ നടിയുടെ ആഗ്രഹവും സഫലമായിരിക്കുകയാണ്. കരണ്‍ ജോഹറിന്റെ ഉടമസ്ഥതയിലുള്ള ധര്‍മ പ്രൊഡക്ഷനാണ് പരസ്യം നിര്‍മ്മിക്കുന്നത്. വളരെ തമാശ കലര്‍ന്ന ഷൂട്ടായിരുന്നു നടന്നത്. അതിന് ദീപികയോട് പുനിത് നന്ദി അറിയിച്ചു. ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ അരങ്ങേറ്റം കുറിക്കുന്ന ധടക് എന്ന ചിത്രം ഒരുക്കുന്നത് കരണ്‍ ജോഹര്‍ ആണ്. കൂടാതെ സാറാ അലിഖാന്‍-രണ്‍വീര്‍ സിങിന്റെ സിംബ, ആലിയ-രണ്‍ബീറിന്റെ ബ്രഹ്മാസ്ത്ര എന്നീ ചിത്രങ്ങളും കരണ്‍ നിര്‍മ്മിക്കുന്നുണ്ട്.

Top